Home / personality / അധികാരത്തിൻ്റെ 48 നിയമങ്ങൾ

അധികാരത്തിൻ്റെ 48 നിയമങ്ങൾ

summary of laws of power in malayalam

48 laws of power malayalam
ആമസോണിൽ ഇന്നത്തെ ഏറ്റവും നല്ല ഓഫർ!

ഓരോ നിയമവും പറയുമ്പോൾ സത്യമാണോ എന്ന് ആലോചിച്ച് നോക്ക്.

  1. Never outshine the master

ബോസ്സിനെക്കാൾ കഴിവുണ്ടെന്ന് തോന്നിക്കരുത്

എത്ര ഉയർന്ന സ്ഥാനത്തുള്ളവരാണെങ്കിലും എല്ലാവരുടെയും ഉള്ളിയിൽ പല അപകർഷതകളും, പുറത്തു പറയാത്ത രഹസ്യങ്ങളും ഉണ്ട്. നമുക്ക് കൂടുതൽ കഴിവുണ്ടെന്നോ ഏതെങ്കിലും തരത്തിൽ അവർക്ക് ഭീഷണി ആകും എന്ന് തോന്നിയാൽ അവർ ചവിട്ടി പുറത്ത് കളയുന്നതാണ്.

  1. Never put too much trust in friends, learn how to use enemies

കൂട്ടുകാരെ അന്ധമായി വിശ്വസിക്കരുത്, പഴയ ശത്രുക്കളെ കൂട്ടുകാരാക്കുക.

പ്രായമുള്ളവരോട് ചോദിച്ചാൽ പറയും ഏറ്റവും കൂടുതൽ വേദന കിട്ടിയിട്ടുള്ളത്, സുഹൃത്തുക്കളും അതുപോലെ ബന്ധുക്കളിൽ നിന്നും ആണെന്ന് പറയും നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാതിരിക്കുമ്പോൾ ആവും ഇത് സംഭവിക്കുക എന്നതാണ് മറ്റൊരുകാര്യം. സുഹൃത്തുക്കളും ബന്ധുക്കളും പലപ്പോഴും അസൂയയും അഭിപ്രായ വ്യത്യാസവും മനസ്സിൽ സൂക്ഷിക്കുന്നവരായിരിക്കും.

പലപ്പോഴും പഴയ ശത്രുക്കൾ കൂട്ടുകാരേക്കാൾ പ്രയോജനം ഉണ്ടായേക്കാം. പറ്റുമെങ്കിൽ ശത്രുക്കളെ സുഹൃത്തുക്കൾ ആക്കാൻ നോക്കുക.

  1. Conceal Your Intentions

പ്ലാനുകളും പദ്ധതികളും പുറത്തുപറയരുത്.

പറഞ്ഞു തീരുന്നതിനു മുൻപുതന്നെ അത് നടക്കാതിരിക്കാനുള്ള 100 കാര്യങ്ങൾ കേൾക്കാമെന്നു മാത്രമല്ല, മനസ്സിൽ ശത്രുതയുള്ളവർ ഈ വിവരം ഉപയോഗിച്ച് നമുക്ക് നഷ്ടമുണ്ടാകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതാണ്. പറ്റുമെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്ലാനുകൾ പറയാം.

മറ്റൊരു ഉദാഹരണം കാണുന്ന ഉടൻ തന്നെ ഒരാളോട് ഇഷ്ടമാണെന്നു പറഞ്ഞാൽ അവർ സംസാരിക്കാൻ പോലും തയാറാകാതെ എങ്ങനെയെങ്കിലും ഒഴിവാക്കാനായിരിക്കും ശ്രെമിക്കുക , ഉണ്ടായിരുന്ന സാധ്യത കൂടെ പെട്ടന്ന് നഷ്ടമാകുന്നതാണ്.

  1. Always say less than necessary.

നിയന്ത്രണം ഇല്ലാതെ സംസാരിക്കരുത്.

അനാവശ്യ സംസാരം ഒഴിവാക്കുക.

പ്രത്യേകിച്ച് അധികാര സ്ഥാനത്തിരിക്കുന്നവരാണെങ്കിൽ.

  1. So Much Depends on Reputation – Guard It With Your Life

ജനങ്ങളുടെ നിങ്ങളെക്കുറിച്ചുള്ള അഭിപ്രായം നിയന്ത്രിക്കുക.

നമ്മളോടുള്ള മറ്റുള്ളവരുടെ ഇടപെടൽ ഈ ഇമേജ് അടിസ്ഥാനമാക്കിയായിരിക്കും.

ഇത് നല്ല അഭിപ്രായം തന്നെ ആവണം എന്നില്ല. നമ്മുടെ, പ്രവർത്തി സംസാരം, അടുത്ത ബന്ധുക്കളുടെ സംസാരം ഇതെല്ലം നിയന്ത്രിക്കാൻ സാധിച്ചാൽ ജനങ്ങൾക്ക് നിങ്ങളെക്കുറിച്ചുള്ള അഭിപ്രായം വളരെ ബുദ്ധിപൂർവം - നിയന്ത്രിക്കാൻ, ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നതാണ്.

ദേഷ്യക്കാരൻ എന്ന reputation ഉള്ളവരോട് സംസാരിക്കുമ്പോൾ ആളുകൾ അതിനനുസരിച്ചായിരിക്കും ഇടപെടുക.

  1. Court Attention at All Costs

എങ്ങനെയും ശ്രെദ്ധ പിടിച്ച് പറ്റുക.

ഇപ്പോഴും ശ്രദ്ധാകേന്ദ്രമകണമെന്നല്ല, എന്നാൽ മറ്റുള്ളവരിൽ നിന്നും അല്പം വ്യത്യസ്തമായിരിക്കാൻ ഇപ്പോഴും ശ്രെമിക്കുക.

  1. Get Others to Do the Work for You, but Always Take the Credit

മറ്റുളവരെകൊണ്ട് ജോലി ചെയ്യിപ്പിച്ചിട്ട് - ക്രെഡിറ്റ് എടുക്കുക.

ok ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഈ ബുക്ക് - അധികാരത്തെക്കുറിച്ചുളളതാണ് എന്നതാണ്. ഇവിടെ ന്യായവും നീതിയും നോക്കിയല്ല ആളുകൾ പ്രവർത്തിക്കുന്നത്.

ഉയർന്ന സ്ഥാനങ്ങളിൽ ഉള്ള പലരും ഒരു മനഃസാക്ഷിയും ഇല്ലാതെ മറ്റുള്ളവരുടെ അധ്വാനത്തിൻ്റെ ക്രെഡിറ്റ് എടുക്കാറുണ്ട്. തോമസ് എഡിസൺ, സ്റ്റീവ് ജോബ്സ് ഇവരെയൊക്കെ നമുക്കറിയാം എന്നത് തന്നെ ഉദാഹരണം.

  1. Make other people come to you - use bait if necessary.

നിങ്ങളുടെ പ്ലാൻ അനുസരിച്ച് മറ്റുള്ളവരെ നിയന്തിക്കുക.

അധികാരത്തിൽ എത്താൻ എന്തും ചെയ്യുന്നവർ മാത്രമേ വിജയയ്ക്കു. ഇത് അധികാരത്തെക്കുറിച്ചുള്ള ബുക്ക് ആണെന്ന് ഓർക്കുക. തെറ്റിദ്ധരിപ്പിക്കലും, സാഹചര്യം നിയന്ത്രിക്കലും ആണ് ഉദ്ദേശം.

  1. Win Through Your Actions, Never Through Argument

അനാവിശ്യമായ തർക്കങ്ങൾ ഒഴിവാക്കുക.

പറയുന്നതിന് പകരം, പ്രവർത്തിയിലൂടെ കാണിക്കുക, മിണ്ടാതെയിരുന്ന് വിജയിക്കുക.

  1. Infection: Avoid the Unhappy and the Unlucky

ഇപ്പോഴും നിരാശയും,ദുഃഖവും, പരാതിയും പറയുന്നവരെ ഒഴിവാക്കുക.

ഇങ്ങനെയുള്ളവരെ സഹായിക്കാൻ ശ്രെമിച്ചാൽ ശ്രമിക്കുന്നവരെ കൂടെ അവർ മുക്കിതാഴ്ത്തുന്നതാണ്.

  1. Learn to Keep People Dependent on You

നിങ്ങളെ ആശ്രയിക്കാതെ പറ്റാത്ത അവസ്ഥ ഉണ്ടാക്കുക.

അത് ഏത് സിസ്റ്റം ആണെങ്കിലും നിങ്ങളെക്കൊണ്ട് പ്രയോജനം ഇല്ലെങ്കിൽ പുറത്താവുന്നതാണ്. നിങ്ങൾക്ക് മാത്രം നല്കാൻ കഴിയുന്ന/അറിയുന്ന ഒരു സേവനം ഇല്ലെങ്കിൽ, മറ്റുള്ളവർക്ക് നിങ്ങൾ ഇല്ലാതെയും മുന്നോട്ട് പോകാം എന്നാണെങ്കിൽ, ചെറിയ പ്രെശ്നം ഉണ്ടായാൽ പോലും നിങ്ങളെ പുറത്ത് കളയുന്നതാണ്.

  1. Use Selective Honesty and Generosity to Disarm Your Victim

പ്രതീക്ഷിക്കാതിരിക്കുമ്പോൾ നല്ല പ്രവർത്തികൾകൊണ്ട് അത്ഭുതപെടുത്തുക. ഇത് ഭാവിയിൽ അവരിൽ നിന്നും പ്രയോജനങ്ങൾ നേടാൻ സഹായിക്കും.

  1. When Asking for Help, Appeal to the Self-interests of Others, Never to Their Mercy or Gratitude

സഹായം ചോദിക്കുമ്പോൾ - അവരുടെ താല്പര്യം ഓർക്കുക.

നമ്മളെ ഇപ്പോൾ സഹായിക്കുന്നതിന് പകരം അവർക്ക് എന്ത് കിട്ടും എന്നതിലാണ് ശ്രദ്ധ കൊടുക്കേണ്ടത് അല്ലാതെ അപേക്ഷിക്കുകയോ, പണ്ട് നിങ്ങൾ ചെയ്ത സഹായം ഓര്മിപ്പിക്കുകയോ അല്ല വേണ്ടത്.

1.Pose as a Friend, Work as a Spy

ശത്രുക്കളാണെങ്കിൽ പോലും സുഹൃത്താണെന്ന രീതിയിൽ ഇടപെടുക.

നമ്മെ ബാധിക്കാൻ ഇടയുള്ള സാഹചര്യമാണെങ്കിൽ ഒരാളുമായുള്ള ബന്ധം വേർപെടുത്തിയാൽ അവരുടെ ലക്ഷ്യങ്ങളും പദ്ധതികളും മനസിലാക്കാൻ സാധിക്കില്ല. നേരിട്ട് സുഹൃത്തായോ മറ്റുള്ളവരെ ഉപയോഗിച്ചോ വിവരങ്ങൾ ശേഖരിക്കുന്നത് അത്യാവിശ്യമാണ്.

  1. Crush your enemy totally.

ശത്രുവിനെ മുഴുവനായും തകർക്കുക.

പല രാജാക്കന്മാർക്കും പറ്റിയിട്ടുള തെറ്റാണിത്. സഹതാപം തോന്നി പോട്ടെന്നു വയ്ക്കുന്ന ശത്രു പിന്നീട് അധികം ശക്തിയാർജ്ജിച്ച് തിരിച്ച് വരുന്നതാണ്.

  1. Use absence to increase respect and honour.

അമിത സാമിപ്യം വില കളയും

സുഹൃത്തുക്കൾ ബന്ധുക്കൾ തുടങ്ങി ആരാണെങ്കിലും എപ്പോഴും അവരുടെ കൂടെ കൂടി നടന്നാൽ വില പോകുന്നതാണ്.

  1. Keep Others in Suspended Terror: Cultivate an Air of Unpredictability

പ്രവർത്തികളിലും ഇടപെടലിലും അനിശ്ചിതത്വം

ഇപ്പോഴും ഒരുപോലെ പ്രവർത്തിക്കുകയും, സംസാരിക്കുകയും ചെയ്യുന്ന വ്യക്തികളെ പെട്ടന്ന് തന്നെ അളക്കാൻ കഴിയും. ആർക്കും പിടികൊടുക്കാത്ത, മനസിലാക്കാൻ സാധിക്കാത്ത രീതിയിൽ മാറി മാറി പ്രവർത്തിക്കുക.

  1. Do not build fortresses to protect yourself - isolation is dangerous.

എല്ലാവരോടും ഇടപെടുക.

ഇഷ്ടമില്ലാത്തവർ, ശത്രുതയുള്ളവർ, നാട്ടുകാർ തുടങ്ങി എല്ലാ മേഘാലയിലുള്ളവരുമായും ഇടപെടുക. എന്താണ് ചുറ്റുപാടും നടക്കുന്നത് ആളുകൾ ചെയ്യുന്നത് എന്ന് മനസിലായാലേ അതിനനുസരിച്ച് നമുക്ക് പ്രവർത്തിക്കാൻ സാധിക്കു.

  1. Know Who You’re Dealing With – Don’t Offend the Wrong Person

ആരെയും വിലകുറച്ച്കാണാതിരിക്കുക

കാഴ്ചയിലോ സംസാരത്തിലോ കാണുന്നതിലും ആഴത്തിൽ ആയിരിക്കും ഓരോരുത്തരുടെയും സ്വഭാവം. പാമ്പിനെപ്പോലെ ഓർത്തിരിക്കുന്നവർ, അഭിമാനം നഷ്ടമാകാതിരിക്കാൻ എന്തും ചെയ്യാൻ തയ്യാറാകുന്നവർ തുടങ്ങി ഏതറ്റം വരെയും പോകാനുള്ള കഴിവ് ഓരോ മനുഷ്യർക്കും ഉണ്ട്.

  1. Do not commit to anyone.

ആരുടെയും പക്ഷം ചേരാതിരിക്കുക.

ഇപ്പോഴും സ്വന്തം മൂല്യത്തിൽ ഉറച്ചുനിൽകുക. മറ്റുള്ളവരുടെ തമ്മിത്തല്ലിൽ ഇടപെട്ട് വിലയും, സമയവും കളയരുത്.

Switzerland

  1. Play a sucker to catch a sucker - seem dumber than your mark.

എപ്പോഴും എല്ലാവരേക്കാളും സാമർഥ്യം പ്രദര്ശിപ്പിക്കരുത്.

ഇപ്പോഴും കൂടുതൽ മിടുക്ക് കാണിച്ചാൽ ആർക്കും ഇഷ്ടപ്പെടില്ല. പറ്റുന്നത്രയും കാര്യങ്ങൾ വലിയ ബഹളം ഉണ്ടാക്കാതെ രഹസ്യമായി ചെയ്യുക.

  1. Use the Surrender Tactic: Transform Weakness Into Power

ജയിക്കാൻ സാധിക്കാത്തിടത്ത് തോൽവി സമ്മതിക്കുക.

പൂർവാധികം ശക്തിയോടെ തിരിച്ച് വരാൻ സമയം നേടുക. അതിനോടൊപ്പം എതിരാളികൾക്ക് ജയിച്ചു തെറ്റായ ധാരണ കൊടുക്കുക.

  1. Concentrate your forces.

എല്ലാ കഴിവുകളും കേന്ദ്രീകരിക്കുക.

ഒരേ സമയം 10 കിണറുകൾ കുഴിക്കുന്നതിനു പകരം ഒന്നിൽ ശ്രദ്ധിക്കുക. പല കാര്യങ്ങൾ ഒരേ സമയം ചെയ്യാൻ പോകാതിരിക്കുക.

  1. Play the perfect courtier.

ബഹുമാനം നൽകുക ബഹുമാനം വാങ്ങുക.

മറ്റുള്ളവരോട് ബഹുമാനം കാണിക്കുകയും, വിദഗ്ദ്ധമായി ഇടപെടുകയും ചെയ്യാണ് പഠിച്ചാൽ വലിയ ഉയർച്ച ഉണ്ടാവും.

  1. Recreate Yourself

സ്വയം പുനർനിർമിക്കുക.

വസ്ത്രധാരണത്തിൽ ഇടപെടുന്ന രീതി വരെ സമൂഹം കല്പിച്ച് നൽകിയ ഇമേജ് ഇടക്ക് പൊളിച്ച് മാറ്റുക. ഇടക്കിക്കിടക്ക്സ്വ ന്തം ഇമേജ് ഇഷ്ടത്തിനനുസരിച്ച് മാറ്റാൻ തയാറാക്കുക. ലോകം നമ്മുടെ നാടക ശാലയാണ്.

  1. Keep your hands clean

ഇമേജ് നഷ്ടപ്പെടാൻ സാധ്യത ഉള്ള പ്രവർത്തികൾ മറ്റുള്ളവരെ ഏല്പിക്കുക

രാജാക്കന്മാർ മുതൽ ഇപ്പോഴുള്ള രാഷ്ട്രീയക്കാർ വരെ ഇത്തരം പ്രവർത്തികൾ ചെയ്യാൻ മറ്റുള്ളവരെ ഏല്പിച്ച് ചെയ്തുകഴിയുമ്പോൾ ബലിയാടാകുന്നത് കാണാം.

  1. Play on people’s need to believe to create a cult-like following.

തീവ്രമായ വാദങ്ങൾ തീവ്രമായ അനുയായികളെ സൃഷ്ടിക്കുന്നു.

മതത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ ഘടനയിൽ തീവ്ര വിശ്വാസം പ്രചരിപ്പിക്കുന്നവർണ് പലപ്പോഴും ശക്തമായ അധികാരം നേടിയെടുക്കുന്നത്..

  1. Enter Action With Boldness

ചെയ്യുന്ന കാര്യങ്ങൾ 100 % ആത്മവിശ്വാസത്തോടെ ചെയ്യുക.

തെറ്റായ കാര്യമാണെകിലും 100 ശതമാനം വിശ്വാസത്തോടെ പറഞ്ഞാൽ ആളുകൾ പുറകെ കൂടുന്നതാണ്. ചെയ്യാൻ തുടങ്ങിയാൽ തീവ്രതയോടുകൂടെ ചെയ്യുക.

  1. Plan all the way to the end.

എന്തെകിലും ചെയ്യാൻ തുടങ്ങിയാൽ തീരുന്നത് വരെയുള്ള കാര്യങ്ങൾ പ്ലാൻ ചെയ്യേണ്ടതാണ്. തടസമായി വരാൻ സാധ്യതയുള്ള എല്ലാ കാര്യങ്ങളും മനസ്സിൽ പരിഗണിക്കുക.

  1. Make your accomplishments seem effortless.

വിജയം / അധികാരം നേടിയതിന് പിൻപിലുള്ള കഠിന പരിശ്രമം പുറത്ത്കാണിക്കാതിരിക്കുക..

കഠിനമായ കാര്യങ്ങൾ നിസാരമായി ചെയ്യുന്നു എന്ന് തോനിക്കുമ്പോൾ ആളുകളിൽ മതിപ്പ് ബഹുമാനവും കൂടുന്നതാണ്.

  1. Control the options: get others to play with the cards you deal.

തീരുമാനങ്ങളിൽ - സ്വാധീനം ചെലുത്തുക.

  1. Play to people’s fantasies.

ആളുകളുടെ സ്വപ്‌നങ്ങൾ - യാഥാർഥ്യമാക്കുന്നതിനെകുറിച്ച് സംസാരിക്കുക.

ആളുകളെ സ്വാധീനിക്കാൻ ഇതിലും വലിയ മാർഗം ഇല്ല. എല്ലാവരും പല ദിവ സ്വപ്നങ്ങൾ കണ്ടുനടക്കുന്നവരാണ്. അത് നടക്കുമെന്ന് കണ്ടാൽ ഒന്നും ആലോചിക്കാതെ തീരുമാനം എടുക്കാൻ പലരും തയാറാണ്.

  1. Discover each man’s thumbscrew.

മറ്റുള്ളവരുടെ ബലഹീനതകൾ മനസിലാക്കുക

എല്ലാ മനുഷ്യർക്കും അവരെ സ്വാധീനിക്കാൻ ഉപയോഗിക്കാവുന്ന ബലഹീനതകൾ ഉണ്ടാവും. അത് ഉപയോഗപ്പെടുത്തിയാൽ കാര്യങ്ങൾ നേടിയെടുക്കാൻ എളുപ്പമാണ്.

  1. Be royal in your own fashion: act like a king to be treated like one.

രാജാവിനെപ്പോലെ പെരുമാറുക.

സ്വയം ബഹുമാനം വിട്ടുകളയാതിരിക്കുക. രാജാവിനെപ്പോലെ പെരുമാറിയാൽ തിരിച്ചും ബഹുമാനത്തോടെയുള്ള പെരുമാറ്റം പ്രതീക്ഷികാം. ബഹുമാനം അർഹിക്കുന്ന രീതിയിൽ സംസാരിക്കുകയും നടക്കുകയും ചെയ്യുക.

  1. Master the art of timing.

ക്ഷമയും സമയവും

ക്ഷമയോടെ ഇരുന്നു എല്ലാം നിരീക്ഷിക്കുക കൃത്യ സമയത് പ്രവർത്തിക്കാൻ പരിശീലിക്കുക.

  1. Disdain things you cannot have: ignoring them is the best revenge.

നിയന്ത്രിക്കാൻ പറ്റാത്ത കാര്യങ്ങൾ വെറുതെ വിടുക

ഒരു തരത്തിലും ലഭിക്കാൻ സാധ്യത ഇല്ലാത്ത ഇത്തരം കാര്യങ്ങൾക്കുവേണ്ടി സമയവും എനർജിയും കളയാതിരിക്കുക.

  1. Create compelling spectacles.

ഓർത്തിരിക്കുന്ന സംഭവങ്ങൾ സൃഷ്ഠിക്കുക.

ആളുകൾ മറന്നു തുടങ്ങുമ്പോൾ എല്ലാവരും വര്ഷങ്ങളോളം പറയാൻ സാധയതയുള്ള സംഭവങ്ങൾ സൃഷ്ടിക്കുക. ഏറ്റവും നല്ല ആശയങ്ങളുമായി സ്വയം ചേർക്കാൻ ശ്രേമിക്കുക.

  1. Think as you like but behave like others.

വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കേണ്ട സമയവും സന്ദർഭവും.

എല്ലാവരിൽ നിന്നും തികച്ചും വിപരീതമായ ചിന്താഗതി ആണെങ്കിൽ പുറത്ത് പറയുന്നത് സൂക്ഷിച്ച് മാത്രം ചെയ്യുക. അധികാരം ഉറപ്പാക്കിയ ശേഷം മാത്രം മാറ്റങ്ങൾ കൊണ്ടുവരിക.

  1. Stir up water to catch fish.

കുളം കലക്കി മീൻ പിടിക്കൽ.

അധികാരത്തിന്റെ പടികൾ കയറാൻ തന്ത്രപരമായി പ്രേശ്നമുണ്ടാക്കുന്നവർ ധാരാളം ആണ്. എന്നിട്ട് പരിഹാരവുമായി രംഗപ്രവേശനം ചെയ്യും. അവരുടെ തന്ത്രങ്ങളിൽ വീഴാതിരിക്കുക.

  1. Despise the free lunch.

സൗജന്യം സൂക്ഷിച്ച് സ്വീകരിക്കുക.

ഒരു കാരണവും ഇല്ലാതെ സൗജന്യം ആയി എന്തെങ്കിലും ലഭിക്കുമ്പോൾ അതിനു പുറകിൽ ഗൂഢമായ ലക്ഷ്യങ്ങൾ ഉണ്ടാവാം, സൂക്ഷിക്കുക.

  1. Avoid stepping into a great man’s shoes.

മുന്ഗാമികളുമായി താരതമ്യവും മത്സരവും ഒഴിവാക്കുക.

പ്രധാന സ്ഥാനത്തിരിക്കുമ്പോൾ, മുൻകാലത്തു വന്നുപോയ മഹാന്മാരുമായുള്ള താരരതമ്യത്തിനു അവസരം കൊടുക്കാതിരിക്കുക.

  1. Strike the shepherd and the sheep will scatter.

ആട്ടിടയൻ അടിച്ചാൽ ആടുകൾ ചിതറിയോടും.

പലപ്പോഴും എല്ലാ പ്രശ്നത്തിനും കാരണം ഒരു വ്യക്തി ആവും അവരെ കണ്ടെത്തി ആക്രമിച്ചാൽ, അവരുടെ പുറകിൽ ഉള്ള എല്ലാവരും പിരിഞ്ഞുപോകുന്നതാണ്.

  1. Work on the hearts and minds of others.

യുക്തിയെക്കാൾ വികാരം ഫലപ്രദം

മറ്റുള്ളവരെ സ്വാധീനിക്കാകൻ യുക്തിക്കു പകരം, അവരുടെ ആഗ്രഹങ്ങളുമായി ചേർന്നുവരുന്ന വികാരങ്ങളെ സ്വാധീനിക്കാൻ ശ്രേമിക്കുക.

  1. Disarm and infuriate with the mirror effect.

എതിരാളിയുടെ പ്രവർത്തി, സംസാരം അതുപോലെ തിരിച്ച് ചെയ്യുക.

ഇങ്ങനെ ചെയ്യുമ്പോൾ അവർ തികച്ചും അസ്വസ്ഥരാകുകയും അവരുടെ രീതികൾ മാറ്റാൻ നിര്ബന്ധിതരാകുകയും ചെയ്യുന്നതാണ്.

  1. Preach the need for change, but never reform too much at once.

പെട്ടന്ന് മാറ്റം കൊണ്ടുവരാൻ ശ്രെമിക്കരുത്.

പെട്ടന്ന് മാറ്റം കൊണ്ടുവരാൻ ശ്രേമിച്ചവർക്കെല്ലാം പരാജയമാന് നേരിടേണ്ടി വന്നിട്ടുള്ളത്.

  1. Never appear too perfect.

കൂടുതൽ സാമർഥ്യം കാണിച്ചാൽ ആര്ക്കും ഇഷ്ടപ്പെടില്ല.

അസൂയ, സ്വയം സഹതാപം തുടങ്ങിയവ കാരണം ആളുകൾ അങ്ങനെയുള്ളവരെ ചവിട്ടി താഴ്ത്താൻ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ്.

  1. Do not go past the mark you aimed for; in victory, learn when to stop.

നിർത്തേണ്ട സമയം അറിയുക

വിജയം നേടിക്കഴിയുമ്പോൾ കൂടുതൽ ശ്രദ്ധയോടെ മാത്രം മുന്നോട്ട് പോകുക. വികാരത്തിന്‌ അടിമയായി തീരുമാനങ്ങൾ എടുക്കാതിരിക്കുക. പല സാഹചര്യങ്ങളുടെ സഹായം കൊണ്ട് കൂടിയാവും വിജയം നേടിയത്. കഴിവുംകൊണ്ടാണെന്ന് മാത്രം കരുതരുത്.

  1. Assume formlessness.

മാറ്റങ്ങൾ ഏറ്റെടുക്കാൻ തയ്യാറായിരിക്കുക

ഒരേ രീതിയിൽ ഇപ്പോഴും പ്രവർത്തിച്ചാൽ ആളുകൾ എളുപ്പത്തിൽ അളന്നെടുക്കുന്നതാണ്. ഇതൊഴിവാക്കാൻ ഇപ്പോഴും മാറ്റങ്ങൾ വരുത്തികൊണ്ടിരിക്കുക.

« OET Speaking test - Criteria & key points for beginners. || ഹ്യൂണ്ടായുടെ കഥ - ദാരിദ്യത്തിൽനിന്ന് ധീരമായ യാത്ര. »
Written on June 1, 2023
Tag cloud
laws of power 48 laws of power summary

Comments

There are currently no comments on this article, be the first to add one below

Add a Comment

Note that I may remove comments for any reason, so try to be civil.


About me

About author

Want more information and updates on this topic? Follow me on one of the social media.


Related Posts

എല്ലാദിവസവും സ്വയം ചോദിക്കേണ്ട 8 ചോദ്യങ്ങൾ

അധികാരത്തിൻ്റെ 48 നിയമങ്ങൾ

How to find correct coach position & seat number - Indian railway

കോൺഫിഡൻസിന്റെയും തള്ളിന്റെയും ഇടയിൽ നേർത്ത വര മാത്രം.

5 best books on memory palace.