Home / Books / Art of war Malayalam Summary

Art of war Malayalam Summary

യുദ്ധത്തിൽ മാത്രമല്ല ജീവിതത്തിന്റെ പല മേഖലകളിലും, ഉദാഹരണത്തിന് ബിസിനസ്, മാർക്കറ്റിംഗ്, തുടങ്ങയ രാഷ്ട്രീയത്തിൽ വരെ ഈ പുസ്തകത്തിലെ നിയമങ്ങൾ പ്രാവർത്തികമാക്കാവുന്നതാണ്.

Art of war Malayalam Summary

ആർമി ക്യാമ്പിൽ ഇരുന്ന് ഈ പുസ്തകം വായിക്കുന്ന ജനറൽമാരോട് ഒഴികെ, ബാക്കിയുള്ളവരോട് പറയാനുള്ളത് ഇതാണ്.

നിങ്ങൾ ആരും ഇപ്പോൾ തോക്കുമെടുത്ത് സൈന്യത്തെയും കൂട്ടി യുദ്ധത്തിന് പോകുന്നില്ല എന്ന് അറിയാമല്ലോ.  

പിന്നെ എന്തിന് ഈ പുസ്തകം വായിക്കണം. 

പല  സ്ഥലങ്ങളിലും പരാമർശിച്ച് കേട്ടിട്ടുണ്ടാവാൻ സാധൃത ഉളള, എല്ലാവരും വായിച്ചിരിക്കേണ്ട, 

ഒരു പുസ്തകം ആണ് The Art of War എന്ന പുസ്തകം.

യുദ്ധത്തിൽ മാത്രമല്ല ജീവിതത്തിന്റെ പല മേഖലകളിലും, ഉദാഹരണത്തിന് ബിസിനസ്, മാർക്കറ്റിംഗ്, തുടങ്ങയ രാഷ്ട്രീയത്തിൽ വരെ ഈ പുസ്തകത്തിലെ നിയമങ്ങൾ പ്രാവർത്തികമാക്കാവുന്നതാണ്.

ഇപ്പോഴും ജീവിതത്തിൻ്റെ പല മേഖലകളിലും, വലിയ പ്രസക്തി ഉളള, 

13 ചാപ്റ്ററുകൾ ഉള്ള, ഈ പുസ്തകത്തിൻ്റെ അടിസ്ഥാന 

ആശയങ്ങൾ ചുരുക്കി ഈ വിഡിയോയിലൂടെ/പോസ്റ്റിലൂടെ പെട്ടന്ന് പറയാം.

എഴുത്തുകാരനെക്കുറിച്ച് - Sun Wu

അതിനുമുൻപ്, എഴുത്തുകാരനെക്കുറിച്ച് രണ്ടു കാര്യങ്ങൾ പറഞ്ഞിട്ട് തുടങ്ങാം

  ഏകദേശം 540 ബിസി കാലത്താണ് Sun Wu ജനിച്ചത്, ആർമി ജനറലായിരുന്നു. 

ഏകദേശം ഒന്നു പറയാൻ കാരണം 

ഇതിലൊക്കെ പലർക്കും പല അഭിപ്രായവ്യത്യാസം ഉണ്ട്  എന്നുളളതുകൊണ്ടാണ്.

അദ്ദേഹം ജനിച്ച എവിടെയാണ് ജനിച്ചത് എന്ന കാരൃത്തിൽ പോലും വിരുദ്ധമായ പല അഭിപ്രായങ്ങളും ഉണ്ട്

ഒരു വൃക്തി മാത്രം അല്ല ഈ പുസ്തകം എഴുതിയതെന്നും, കുറെ ആളുകൾ 

ചേർന്നാണെന്നും അഭിപ്രായമുണ്ട്

2500 വർഷങ്ങൾക്ക് മുൻപുളള സംഭവമായതിനാൽ - ട്രാൻസലേഷൻ ചെയ്യാതെയും മറ്റും പല ഭാഗങ്ങളും നഷ്ടപ്പെട്ട് പോയിട്ടും ഉണ്ട്.

എന്നാൽ എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന കാരൃം, ഈ ബുക്കിലെ പാഠങ്ങൾ, അത് ഉപകാരപ്രദം ആണ് എന്നുളളത്.

അപ്പോൾ പതുക്കെ നമുക്ക് chapter ഒന്നിലേക്ക് കടക്കാം. 

പദ്ധതികൾ തയ്യാറാക്കൽ

Think carefully before engaging. Avoid conflict if possible.

യുദ്ധത്തിൽ ഏർപെടുക എന്ന് പറയുന്നത്  അത്ര രസമുളള പരിപാടി  അല്ല.

അതിജീവനത്തിനു വേണ്ടിയുളള പോരാട്ടമാണത്.

അതുകൊണ്ടുതന്നെ, തുടങ്ങുന്നതിനുമുൻപ് വരും വരായ്മകൾ ശരിക്ക് ആലോചിക്കേണ്ടതാണ്.

ഏത് വശത്തിനാണ് ശക്തി, അച്ചടക്കം കൂടുതൽ, ഏത് സൈനൃത്തിനാണ്, പരിശീലനവും, സംഘടനാപാടവും കൂടുതൽ ഇതൊക്കെ ശ്രദ്ധിച്ചാൽ ആര് ജയിക്കും എന്ന് അറിയാൻ സാധിക്കും.

ഇങ്ങനെ നോക്കുമ്പോൾ ശത്രുവിനാണ് കൂടുതൽ വിജയസാധ്യത എന്ന് തോന്നിയാൽ പിന്മാറുന്നതാണ് ബുദ്ധി.

ഇങ്ങനെയുള്ള സാഹചര്യത്തിൽ പരിഗണിക്കേണ്ട മറ്റൊരു പ്രധാന ഘടകമാണ്  ന്യായം.

അതായത് ഒരു ജനറലിന്റെ വശത്താണ് കൂടുതൽ ന്യായവും നീതിയും -  എങ്കിൽ അദ്ദേഹം പറയുന്നത് 

അനുസരിക്കാൻ കൂടെയുളള  ജനങ്ങൾ തയ്യാറാക്കുന്നതാണ്.

ഈ സമയത്ത് ചെയ്യേണ്ട കാര്യം ശത്രുവിനെ കുറിച്ച് പഠിക്കാൻ സാധിക്കുന്ന അത്രയും കാര്യങ്ങൾ മനസ്സിലാക്കുക അതേസമയം നമ്മളെ കുറിച്ചുള്ള അറിവുകൾ അവർക്ക് കൊടുക്കാതെ ഇരിക്കുക.

നമ്മുടെ ശക്തികളും ദൗർബല്യവും അവർക്ക് മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ അതിനനുസരിച്ച് പ്രവർത്തിക്കാനോ യുദ്ധത്തിൽ / പോരാട്ടത്തിൽനേരായ തീരുമാനങ്ങൾ എടുക്കാനും അവർക്ക് സാധിക്കുന്നതല്ല.

Chapter Two - Waging War.

യുദ്ധത്തിന് ഇറങ്ങാൻതന്നെ തീരുമാനിച്ചാൽ ചെയ്യേണ്ട ചില തന്ത്ര പ്രധാന തീരുമാനങ്ങളെ കുറിച്ച് ഈ ഭാഗത്ത് പറയുന്നു.

 എത്ര കുതിരകളെ കൊണ്ടുപോകണം, എത്ര ആളെ കൂടെ കൂട്ടണം ഇതൊക്കെ വളരെ പ്രധാന തീരുമാനങ്ങൾ ആണ്. 

ബോധമില്ലാതെ പണവും ആൾബലവും ഉപയോഗിച്ചാൽ അധികനാൾ മുന്നോട്ട് പോകാൻ സാധിക്കില്ല.

കയ്യിലുള്ള സാധനങ്ങൾ പെട്ടെന്ന് തീരുകയും കൂടെയുള്ള ആളുകൾ ക്ഷീണിതരാവുകയും ചെയ്യുന്നതാണ്. 

അതുകൊണ്ടുതന്നെ വേഗത്തിൽ ആക്രമിക്കുക. 

വീണ്ടും സ്വന്തം രാജ്യത്തുനിന്ന് പണവും വസ്തുക്കളും കൊണ്ടുവന്ന് ചിലവഴിക്കേണ്ട അവസ്ഥ ഉണ്ടാകരുത്. 

കയ്യിലുള്ള വിഭവങ്ങൾ ബുദ്ധിപൂർവ്വമായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ഈ ചാപ്റ്ററിൽ പറയുന്നത്.

അതുപോലെതന്നെ നേരിടുന്ന ശത്രുവിൻ്റെ വിഭവങ്ങൾ പിടിച്ചെടുക്കുകയും അത് സ്വന്തം ആവിശ്യത്തിന് ഉപയോഗിക്കുകയും ചെയ്യുന്നതിൻറെ പ്രാധാന്യവും.

ശത്രുവിന്റേതാണെന്ന് കരുതി, ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നും നശിപ്പിച്ചു കളയരുത്. പടയാളികളെ പോലും പറ്റുമെങ്കിൽ സ്വന്തം കൂട്ടത്തിൽ ചേർക്കാൻ ശ്രമിക്കുക. 

ശത്രുവിന്റെ വസ്തുവകകൾ

ശത്രുവിന്റെ വസ്തുവകകൾ ഒന്നും നശിപ്പിക്കാതെ ഉപയോഗപ്പെടുത്തണം എന്നുള്ള ആശയം കൂടുതൽ ഉറപ്പിക്കുന്നതാണ് അടുത്ത ചാപ്റ്റർ ചാപ്റ്റർ 3

നശിപ്പിച്ച് നിലംപരിശാക്കിയ ഒരു പട്ടണത്തെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല.

അതുകൊണ്ടുതന്നെ മൊത്തത്തിൽ നശിപ്പിക്കാതെ, പട്ടണവും അതിലെ ആളുകളെയും പരമാവധി അതുപോലെതന്നെ നിർത്തുക.

ശത്രുവിൻ്റെ ബലം.

നമ്മുടെ ശക്തിയും ശത്രുവിന്റെ ശക്തിയും എണ്ണവും അനുസരിച്ചായിരിക്കണം അക്രമരീതി.

 ശത്രുവിന്റെ പടയാളികളെക്കാൾ വളരെയധികം പടയാളികൾ നമുക്കുണ്ടെങ്കിൽ അവരെ നാല് വശത്തു നിന്നും വളയുക.

അഞ്ചിന് ഒന്നാണെന്നുണ്ടെങ്കിൽ നേരിട്ട് അക്രമിക്കുക.

രണ്ടിന് ഒന്നാണെന്നുള്ള രീതിയിലാണെങ്കിൽ ശത്രുവിനെ രണ്ടായി വിഭജിച്ചിട്ട് അങ്ങനെ ആക്രമിക്കുക.

ഒരേ ശക്തിയുള്ളവരാണെങ്കിൽ നേർക്ക് നേരെ പോരാടുക. 

നമ്മുടെ പടയാളികളെക്കാൾ കൂടുതൽ അവർക്കുണ്ടെങ്കിൽ ഒളിച്ചിരിക്കുക.

മണ്ടത്തരം കാണിച്ച് വലിയ സൈന്യത്തെ ആക്രമിച്ചു പരാജയപ്പെട്ട നിലംപരിശാകുന്നതിലും നല്ലത് രക്ഷപ്പെടുന്നതാണ്.

എപ്പോൾ ആക്രമിക്കണം എപ്പോൾ ക്രമിക്കാതിരിക്കണമെന്ന് സ്വയം അറിയേണ്ടതാണ്.

നേതൃത്വം

 എങ്ങനെ പടയാളികളെ വിന്യസിക്കണം, എപ്പോൾ വിന്യസിക്കണം, എവിടെ വിന്യസിക്കണം  ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

ഒത്തൊരുമയുള്ള, എന്ത് അപ്രതീക്ഷിത ആക്രമണത്തിനും തയ്യാറായിട്ടുള്ള, ഓഫീസർമാരാണ് നമുക്കുണ്ടാവേണ്ടത്.

 യുദ്ധ പരിചയമില്ലാത്ത രാഷ്ട്രീയക്കാരുടെ അഭിപ്രായം കേൾക്കാതെ, സ്വന്തമായി തീരുമാനമെടുക്കാൻ കഴിയുന്ന ജനറൽ ആയിരിക്കണം യുദ്ധം നയിക്കേണ്ടത്.

എത്രയധികം ആളുകൾ ഉണ്ടെന്നുള്ളതോ എന്തും മാത്രം സംവിധാനങ്ങൾ ഉണ്ടെന്നോ ഉള്ളതല്ല ഇവിടെ പ്രധാനം.

തന്ത്രവും തയ്യാറെടുപ്പുമാണ് ഏറ്റവും പ്രാധാന്യമുള്ളത്. 

സ്വന്തം കഴിവുകളും ശത്രുവിന്റെ കഴിവുകളും കൃത്യമായി അറിയാമെങ്കിൽ ഒരു 100 യുദ്ധം ഉണ്ടായാലും പേടിക്കേണ്ടതില്ല.

സ്വയം അറിയില്ലെങ്കിൽ, 

ശത്രുവിനെ അറിഞ്ഞില്ലെങ്കിൽ,

ജയിച്ചാൽ പോലും അത് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അവസാനം തോൽവിലേ അവസാനിക്കൂ.

സ്വന്തം കഴിവുകളും ശത്രുവിന്റെ കഴിവുകളും അറിയില്ലെങ്കിൽ തോൽവി ഉറപ്പാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ശ്രദ്ധയോടെയുള്ള തീരുമാനങ്ങളും സ്വഭാവവും.

എപ്പോഴാണ് മുന്നോട്ടു നീങ്ങി കൂടുതൽ ശക്തിയോടെ ആക്രമിക്കേണ്ടത്.

ആക്രമിക്കുന്ന സമയത്ത്  ഒന്നും നോക്കാതെ ആക്രമിക്കേണ്ടതാണ്, അതേസമയം പ്രതിരോധിക്കുന്ന സമയത്ത് എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് സാവകാശം നീങ്ങുക. 

ബുദ്ധിയുള്ള ഒരു ജനറൽ വിജയമാണ് ലക്ഷ്യമാക്കേണ്ടത് അല്ലാതെ യുദ്ധമല്ല.

ആദ്യം യുദ്ധം പിന്നെ വിജയം എന്ന് കരുതുന്നത് തെറ്റായ രീതിയാണ്.

 സമർത്ഥനായ ഒരു സേനാനായകൻ . യുദ്ധത്തിന് പകരം വിജയം ആണ് ലക്ഷ്യം വെക്കുക 

 വിവരമില്ലാത്ത സേനാ നായകൻ  നേരെ യുദ്ധത്തിൽ ഇറങ്ങുന്നു

വലിയ സൈന്യമാണുള്ളതെങ്കിൽ അതിനെ ചെറുതായി വിഭാഗിച്ച് ഓരോരുത്തർക്ക് കൃത്യമായ ലക്ഷ്യങ്ങൾ കൊടുക്കണം.

 

കൃത്യമായ സമയത്ത് അറ്റാക്ക് ചെയ്യുകയും, കൃത്യമായ സമയത്ത് പുറകെട്ട് വലിക്കുകയും ചെയ്യേണ്ടതാണ്.

എന്തെങ്കിലും ദൗർബല്യം ഉണ്ടെങ്കിൽ, അത് കാര്യമാക്കാതം മുന്നോട്ടുപോയാൽ - അത് മൊത്തം സൈന്യം തകർന്നു പോകുന്നതിന് കാരണമാകും.

 കൃത്യമായ അവസരത്തിൽ തോൽക്കുന്നതായി അഭിനയിച്ചാൽ, ശത്രു മുന്നോട്ട് കുതിക്കും - ഈ സമയത്ത് അവരെ പൂർണമായും ഇല്ലാതാക്കാവുന്നതാണ്.

ശക്തി എങ്ങനെ കൃത്യമായി ഉപയോഗിക്കണ

അഞ്ചാം അദ്ധ്യായം  ശക്തി എങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്നതിനെ കുറിച്ചാണ്

യുദ്ധസമയത്ത് ആദ്യം സ്ഥലത്തെത്തുന്നവർക്ക് അല്പം വിശ്രമിക്കാൻ സമയമുണ്ട് എന്നാൽ രണ്ടാമതെത്തുന്നവർക്ക് അതിന് സൗകര്യമില്ല.

ശത്രുവിനെ അവരുടെ ദൗർബല്യങ്ങൾ ഉപയോഗിച്ച് കുഴപ്പത്തിലാക്കുക.

 പ്രതിരോധിക്കുന്ന ശത്രു ആണെങ്കിൽ അവർക്ക് എല്ലാ പോയിന്റുകളും പ്രതിരോധിക്കേണ്ടതാണ്.

അതുകൊണ്ട് തന്നെ ഏതെങ്കിലും ഒന്നോ രണ്ടോ പോയിന്റുകൾ മാത്രം തിരഞ്ഞെടുത്തു ആ ഭാഗത്ത് മുഴുവൻ ശക്തിയും ഉപയോഗിച്ച് അറ്റാക്ക് ചെയ്യുക.

എല്ലാ തീരുമാനങ്ങളും വളരെ രഹസ്യാത്മകമായിരിക്കണം 

നമ്മൾ ഏത് ഭാഗമാണ് ആക്രമിക്കുന്നതെന്ന് ശത്രു അറിഞ്ഞാൽ അവർ അവിടെ സുരക്ഷ വർധിപ്പിക്കുന്നതാണ് അതുകൊണ്ട് തന്നെ രഹസ്യാത്മകഥയാണ് ഇവിടെ ഏറ്റവും പ്രാധാന്യമുള്ള കാര്യം.

സൈനികരെ എങ്ങനെ നിയന്ത്രിക്കണം

 അധ്യായം ഏഴ് - സൈനികരെ എങ്ങനെ നിയന്ത്രിക്കണം എന്നതിനെക്കുറിച്ചുളള  തന്ത്രങ്ങളാണ്.

 ആജ്ഞകളും ഉത്തരവുകളും ഉണ്ടാക്കുന്ന, നടപ്പാക്കുന്ന രീതികൾ.

സൈന്യത്തെ എങ്ങനെ നിയന്ത്രിക്കണം.

അമിതമായി കഷ്ടപ്പെടുത്തിയാൽ അവരുടെ മനോധൈര്യം നഷ്ടപ്പെടുന്നതാണ് പലരും ഒഴിഞ്ഞു പോകാൻ തുടങ്ങും. 

അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ച് അധികം കഷ്ടപ്പെടുത്താതെ എന്നാൽ പ്രയോജനം ഉണ്ടാകുന്ന രീതിയിൽ മുന്നോട്ടു പോവുകയും ചെയ്യണം.

ഓഫീസർമാർ പറയുന്നത് കേൾക്കാത്ത യോദ്ധാക്കൾ ആണ് എങ്കിൽ വലിയ പ്രശ്നമായി മാറുന്നതാണ്.

കൂടെയുള്ള സൈനികർ ഓഫീസർമാരും ജനറലും പറയുന്നത് കൃത്യമായ അനുസരിച്ച് മുന്നോട്ട് നീങ്ങുന്ന ആളുകൾ ആയിരിക്കണം.

അങ്ങനെയല്ലാത്തവരെ അതിനു വേണ്ടി തയ്യാറെടുപ്പിക്കുകയും  അനുസരിച്ചില്ലെങ്കിൽഉണ്ടാകുന്ന  പ്രത്യാഘാതത്തെക്കുറിച്ച് വ്യക്തമായി   മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യേണ്ടതാണ്

 രാത്രിയിൽ മാർച്ച് ചെയ്യുമ്പോൾ നിർദ്ദേശങ്ങൾ കൊടുക്കുന്നതിന്, തീവെട്ടി പന്തങ്ങളുംശബ്ദവും ഉപയോഗിക്കാം

 ബുദ്ധിയും വിവരമുള്ള സൈനികർ അവർക്ക് വളരെ കുറച്ചു നിർദ്ദേശങ്ങൾ കൊടുത്താൽ മതി.

എന്നാൽ അല്ലാത്തവർക്ക് ധൈര്യവും ആവേശവും കൊടുക്കാൻ പ്രത്യേക പരിശ്രമം വേണം.

സ്വന്തം സൈനികരുടെ ബലഹീനതകളും അവരുടെ ശക്തിയും മനസ്സിലാക്കി അതനുസരിച്ച് അവരെ തയ്യാറെടുപ്പിക്കുക

സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കുക.

ചില സമയത്ത് ചില വഴികളിലൂടെ യാത്ര ചെയ്യരുത്, ചില പട്ടണങ്ങളിലൂടെ കയറി പോകരുത് ഇതൊക്കെ തീരുമാനമെടുക്കേണ്ടത് ജനറൽ തന്നെയാണ്

 

അശ്രദ്ധ കോപം തിടുക്കം, ഇതെല്ലാം പരാജയത്തിന് കാരണമാകുന്ന കാര്യങ്ങളാണ്

.

കഴിയുന്നത്രയും ഉയരമുള്ള സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യുക. കാഴ്ച നല്ലതുപോലെ ഉള്ള, താഴേക്ക് ഇറങ്ങാൻ എളുപ്പമുള്ള സ്ഥലങ്ങൾ. 

അതേ സമയം തന്നെ, ഇങ്ങനെയുള്ള സ്ഥലങ്ങൾ തേടി കണ്ടെത്തുന്നതിനു വേണ്ടിയുളള അനാവശ്യമായ യാത്ര ഒഴിവാക്കുക.

ദൂരെ ചെറിയ രീതിയിൽ പൊടി ഉയർന്നാൽ  കാലാൾപ്പട സൂചിപ്പിക്കുന്നു എന്നാൽ ഉയരത്തിൽ  പൊടി ഉയരുമ്പോൾ അത് കുതിരപ്പട.

ശത്രുക്കൾ നമ്മുടെ സൈന്യത്തെ സമീപിക്കുന്ന രീതി, അവരുടെ വേഗത ഇതൊക്കെ ശ്രദ്ധിച്ചാൽ പല കാര്യങ്ങളും മനസ്സിലാക്കാം.

 നമ്മുടെ സൈന്യം യാത്ര ചെയ്യുമ്പോഴും ഇതുപോലെ പല കാര്യങ്ങളും വിവരങ്ങളും ശത്രുവിനും മനസ്സിലാക്കാൻ സാധിക്കും എന്ന് മനസ്സിലാക്കുക.

സാഹചര്യം മനസിലാക്കി പ്രവർത്തിക്കുക.

പലതരത്തിലുള്ള പ്രദേശങ്ങളും അതിനനുസരിച്ചുള്ള അക്രമ പ്രതിരോധ രീതികളും മനസ്സിലാക്കുക

ഭൂപ്രദേശത്തിന്റെ പ്രത്യേകത അനുസരിച്ച് പതിഞ്ഞിരിക്കണോ, ഉയർന്ന സ്ഥലത്ത് തമ്പടിക്കണമെന്ന് തീരുമാനിക്കേണ്ടതാണ്.

 നിർണായ ഘട്ടങ്ങളിൽ ഓഫീസർമാരുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന സൈനികർ ആയിരിക്കണം കൂടെ ഉണ്ടാവേണ്ടത്.

 അല്ലെങ്കിൽ എത്ര ശക്തമായ പ്ലാനുകൾ ആണെങ്കിലും നിർണായ ഘട്ടത്തിൽ നടപ്പാക്കാൻ കഴിയില്ല.

വിജയം  സുനിശ്ചിതമായ സമയത്ത്, രാജാവ് മുന്നോട്ടു നീങ്ങണ്ട എന്ന് പറഞ്ഞാൽ പോലും അവസാനം നിമിഷം തീരുമാനമെടുത്ത് മുന്നോട്ടു നീങ്ങേണ്ടത് ജനറലിന്റെ തീരുമാനമാണ്.

അതുപോലെ തോൽക്കാൻ പോകുന്ന സമയത്ത് മുന്നോട്ടു നീങ്ങാൻ ഭരണാധികാരി ആവശ്യപ്പെട്ടാലും പോകാതിരിക്കേണ്ടതും ജനറലിന്റെ തീരുമാനം ആകണം.

ചില സമയങ്ങളിൽ ആക്രമിച്ചിട്ടും തിരിച്ചു പ്രതികരണം ഇല്ലെങ്കിൽ അതിന്റെ അർത്ഥം അവർ കുരുക്കാനായി എന്തോ പദ്ധതി തയ്യാറാക്കി വെച്ചിട്ടുണ്ട് എന്നുള്ളതാണ്.

അതിൽ പോയി ചാടാതിരിക്കുക.

ചാരന്മാരും അവർ നൽകുന്ന വിവരങ്ങളും.

മറ്റൊരു പ്രധാന കാര്യമാണ് ചാരന്മാരും അവർ നൽകുന്ന വിവരങ്ങളും.

ചില ചാരന്മാർ ശത്രുക്കളുടെ വിവരങ്ങൾ ഇവിടെ കൊണ്ടുവരുന്നതുപോലെ തന്നെ,

 അതിലും കൂടുതൽ വിവരം ഇവിടെ നിന്ന് മനസ്സിലാക്കി കൊണ്ടുപോയി പറയുന്ന ഡബിൾ ഏജൻറ് ആകും.

ചാരന്മാരെ കൃത്യമായ ഉപയോഗിച്ച് വിവരങ്ങൾ സ്വീകരിക്കുക. 

കൃത്യമായ വിവരങ്ങൾ നൽകുന്ന ചാനൽ മനസ്സറിഞ്ഞ് സഹായം നൽകുക. അവരുടെ സേവനത്തിന്റെ കൃത്യമായ പ്രതിഫലം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക. 

ആർമി ക്യാമ്പിൽ ഇരുന്ന് ഈ പുസ്തകം വായിക്കുന്ന ജനറൽമാരോട് ഒഴികെ, ബാക്കിയുള്ളവരോട് പറയാനുള്ളത് ഇതാണ്.

നിങ്ങൾ ആരും ഇപ്പോൾ തോക്കുമെടുത്ത് സൈന്യത്തെയും കൂട്ടി യുദ്ധത്തിന് പോകുന്നില്ല എന്ന് അറിയാമല്ലോ.  

പിന്നെ എന്തിന് ഈ പുസ്തകം വായിക്കണം. 

യുദ്ധത്തിൽ മാത്രമല്ല ജീവിതത്തിന്റെ പല മേഖലകളിലും, ഉദാഹരണത്തിന് ബിസിനസ്, മാർക്കറ്റിംഗ്, തുടങ്ങയ രാഷ്ട്രീയത്തിൽ വരെ ഈ പുസ്തകത്തിലെ നിയമങ്ങൾ പ്രാവർത്തികമാക്കാവുന്നതാണ്. 

ബുദ്ധിയാണ് പ്രധാനം, ശരിയായ തയ്യാറെടുപ്പ് നടത്തിയാൽ സാധിക്കില്ല എന്ന് തോന്നുന്ന വലിയ എതിരാളിയെയും, സൈന്യത്തെയും പ്രശ്നങ്ങളെയും മറികടക്കാൻ സാധിക്കും. അതായത് ഒരു ജനറൽ നടത്തുന്ന ഓരോ നീക്കവും  ബുദ്ധി ഉപയോഗിച്ചുള്ളതാവണം. 

ചിലവഴിക്കാനുള്ള കുറച്ച് മാത്രമുള്ള പണവും, സമയവും എന്തൊക്കെ പ്രശ്നങ്ങൾക്ക് വേണ്ടി ചിലവഴിക്കണം  ഏതൊക്കെ പ്രശ്നത്തിൽ ഇടപെടാതെ  ഒഴിവാക്കണം എന്നുള്ളതും നമ്മൾ തന്നെ സ്വയം തീരുമാനിക്കേണ്ട കാര്യമാണ്.

« വിമാനത്തിന്റെ ജനൽ അടർന്ന് പോയാൽ എന്ത് സംഭവിക്കും || Git Tutorial Malayalam(മലയാളം) »
Written on December 10, 2023
Tag cloud
Art of war summary Art of war malayalam

Comments

There are currently no comments on this article, be the first to add one below

Add a Comment

Note that I may remove comments for any reason, so try to be civil.


About me

About author

Want more information and updates on this topic? Follow me on one of the social media.


Related Posts

Art of war Malayalam Summary