Home / malayalam / എന്താണ് crp ടെസ്റ്റ്.

എന്താണ് crp ടെസ്റ്റ്.

സിആർപി ടെസ്റ്റ് എടുക്കാൻ എഴുതിയോ? CRP Test, അതിലൂടെ അറിയാൻ സാധിക്കുന്ന വിവരങ്ങൾ, അപകട സാധ്യത എങ്ങനെ കുറക്കാം തുടങ്ങിയ എല്ലാ വിവരങ്ങളും.

CRP Test Malayalam - എന്താണ് crp ടെസ്റ്റ്.

എന്താണ് crp ടെസ്റ്റ്.

ഡോക്ടർ ഒരു സിആർപി ടെസ്റ്റ് എടുക്കാൻ എഴുതിയോ. 

അല്ലെങ്കിൽ എവിടെയെങ്കിലും ആരെങ്കിലും അസുഖം സംബന്ധമായി പറയുന്നത് കേട്ടിട്ടുണ്ടാവും.

എന്തായാലും ഇപ്പോൾ വളരെ വ്യാപകമായി ഡോക്ടർമാർ മാത്രമല്ല, സാധാരണ ആളുകൾ പോലും അറിയുന്ന ഒരു  വാക്കാണിത്. 

എന്താണ് crp ടെസ്റ്റ്.

എല്ലാവർക്കും അറിയാവുന്നതുപോലെ ഒരു ബ്ലഡ് ടെസ്റ്റാണ്  ഇത്.

ബ്ലഡിൽ സി റിയാക്റ്റീവ് പ്രോട്ടീന്റെ(C-reactive protein)അളവ് കൂടിയോ കുറഞ്ഞു എന്നാണ് ഇവിടെ ടെസ്റ്റ് ചെയ്യുന്നത്. 

എന്താണ് ഈ പ്രോട്ടീൻ എന്തിനാണ്  ഈ പ്രോട്ടീൻ.

ശരീരത്തിന് വീക്കം(inflammation) ഉണ്ടാകുമ്പോൾ അതിനെ പ്രതിരോധിക്കാനാണ് കരൾ ഈ പ്രോട്ടീൻ പുറപ്പെടുവിക്കുന്നത്. 

വീക്കം എന്നു പറയുമ്പോൾ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. 

ശരീരത്തിന് പറ്റിയ എന്തെങ്കിലും ഒരു കേടുപാട്, വൈറസ് ബാക്ടീരിയ പുറത്തുനിന്നുള്ള മറ്റെന്തെങ്കിലും രോഗാണു ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ട് ഇതുണ്ടാകാം.

 ചുരുക്കിപ്പറഞ്ഞാൽ കേടായ ടിഷ്യൂകൾ, അല്ലെങ്കിൽ അണുബാധകൾ ഇത് കാരണമാണ് വീക്കം ഉണ്ടാകുന്നത്.

 അതിനെ പ്രതിരോധിക്കാനാണ് ലിവർ ഇത് പുറപ്പെടുവിക്കുന്നത്.

അസുഖം എന്തെന്ന്,അല്ലെങ്കിൽ വീക്ക കാരണം കണ്ടുപിടിക്കുന്ന സ്റ്റേജിലാണ് ആദ്യം ഈ ടെസ്റ്റ് നിർദ്ദേശിക്കുക.

അതിൻറെ കാരണം കണ്ടെത്തി മരുന്നു കഴിക്കാൻ തുടങ്ങിയതിനുശേഷം വീണ്ടും ലെവൽ അറിയാൻ ടെസ്റ്റ് ചെയ്യുന്നതാണ്.

നിസ്സാരമായ പനി, മുറിവുകൾ, തുടങ്ങി അലർജി, 

,ആസ്മ, പ്രമേഹം,ന്യുമോണിയ,രക്തസമ്മർദ്ദം,  കരൾ രോഗങ്ങൾ ഹൃദ്രോഗം വരെ ധാരാളം കാരണങ്ങൾ കൊണ്ട്  ഇതിൻറെ ലെവൽ  കൂടുന്നതാണ്.

ഇതിനോടൊപ്പം മറ്റ് ടെസ്റ്റുകൾ കൂടി നടത്തിയാണ് മിക്കപ്പോഴും  രോഗങ്ങൾ കണ്ടെത്തുക. 

ലക്ഷണങ്ങൾ.

ഉയർന്ന പനി, വിയർപ്പ്, വിറയൽ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ഓക്കാനം, ഛർദ്ദി, ശ്വാസതടസ്സം, ബോധം നഷ്ടപ്പെടൽ, ചുണങ്ങു തുടങ്ങിയവ സാധാരണ ലക്ഷണങ്ങൾ ആണ്.

പരിഹാരം.

സിആർപി ലെവൽ കൂടാനുള്ള കൃത്യമായ അസുഖം കാരണം കണ്ടെത്തി പരിഹാരം ചെയ്താൽ പെട്ടെന്ന് തന്നെ  അത് താഴേക്ക് വരുന്നതാണ്.

 സാധാരണ സി ആർ പി ലെവൽ.

1.0 mg/L-ൽ താഴെ ( hs-CRP സാധാരണ പരിധി  ആരോഗ്യപരമായ സങ്കീർണതകളൊന്നുമില്ലെന്ന് നിർദ്ദേശിക്കുന്നു).

1.0 mg/L മുതൽ 3.0 mg/L വരെ (അടിസ്ഥാനത്തിലുള്ള വീക്കം, CVD സങ്കീർണതകൾ എന്നിവയെ സൂചിപ്പിക്കുന്ന മിതമായ സാന്ദ്രത)

ശ്രദ്ധിക്കേണ്ട സിആർപി ലെവൽ.

3.0 mg/L-ൽ കൂടുതൽ (സിഎഡി പ്രശ്‌നങ്ങളും ചികിൽസിച്ചിട്ടില്ലാത്ത വിട്ടുമാറാത്ത രോഗവും സൂചിപ്പിക്കുന്ന അധിക സാന്ദ്രത).

കൂടാതെ,  10.0 mg/L-ൽ കൂടുതലുള്ള hs-CRP  കോൺസൺട്രേഷൻ ഉള്ള വ്യക്തികൾക്ക് ഉടനടി ക്ലിനിക്കൽ ശ്രദ്ധ ആവശ്യമാണ്, കാരണം  ഇത് അണുബാധയെ സൂചിപ്പിക്കുന്നു.

അപകടകരമായ സിആർപി ലെവൽ.

100 mg/L-ൽ കൂടുതൽ - കാര്യമായ വീക്കം - കടുത്ത ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധ, അല്ലെങ്കിൽ ഗുരുതരമായ അപകടം / ആഘാതം

500 mg/L-ൽ കൂടുതൽ കഠിനമായ വീക്കം - പെട്ടന്ന് ചികിത്സ നേടേണ്ട ബാക്ടീരിയ അണുബാധ

 സി ആര്‍ പി ലെവൽ കൂട്ടാൻ എന്ത് ചെയ്യണം.

വീക്കം ഉണ്ടാകാനുള്ള അടിസ്ഥാന കാരണം കണ്ടെത്തി അതിനെ ചികിത്സ നൽകുക എന്നുള്ളതാണ് ശരിയായ മാർഗം.

« Git Tutorial Malayalam(മലയാളം) || Introduction to C++ മലയാളം »
Written on December 20, 2023
Tag cloud
CRP test malayalam, CRP ടെസ്റ്റ് എന്താണ് എന്തിനാണ് CRP Test

Comments

There are currently no comments on this article, be the first to add one below

Add a Comment

Note that I may remove comments for any reason, so try to be civil.


About me

About author

Want more information and updates on this topic? Follow me on one of the social media.


Related Posts

JSON Malayalam Tutorial - JSON മലയാളം

എങ്ങനെ പനി വരുത്താം.

എന്താണ് ന്യൂറോ മാർക്കറ്റിങ്ങ്.

Introduction to C++ മലയാളം

എന്താണ് crp ടെസ്റ്റ്.