Facebook ad example(Malayalam) - നല്ല ഫേസ്ബുക്ക് പരസൃം എങ്ങനെ എഴുതാം.
ഞാൻ ഫേസ്ബുക്കിൽ പരസ്യത്തിനു ഉപയോഗിക്കുന്ന ഒരു പരസ്യമാണിത്. ഈ പരസ്യ രീതിയിൽ പ്രധാനമായിട്ടും രണ്ട് concept കളാണ് ഞാൻ ഉപയോഗിച്ചിരിക്കുന്നത്.

ഞാൻ ഫേസ്ബുക്കിൽ പരസ്യത്തിനു ഉപയോഗിക്കുന്ന ഒരു പരസ്യമാണിത്.
എന്തുകൊണ്ടാണ് ഞാൻ ആ പരസ്യം ഇങ്ങനെ എഴുതാൻ കാരണം എന്നു പറയാം.
പരസ്യം ചെയ്യുമ്പോൾ നമ്മുടെ ലക്ഷ്യം നമ്മൾ ചിലവാക്കുന്ന പണത്തിന് പരമാവധി ROI കിട്ടുക, അതുപോലെതന്നെ നമ്മൾ ഉദ്ദേശിക്കുന്ന ലക്ഷ്യം - അത് വിൽപ്പന ആണെങ്കിലും, Brand awareness ആണെങ്കിലും പരമാവധി കുറഞ്ഞ ചെലവിൽ നേടിയെടുക്കുക എന്നതാണല്ലോ.
ഇപ്പോൾ പറയാൻ പോകുന്ന പരസ്യ രീതിയിൽ പ്രധാനമായിട്ടും രണ്ട് concept കളാണ് ഞാൻ ഉപയോഗിച്ചിരിക്കുന്നത്.
ഒന്നാമതായി എ-ഐ-ഡി-എ(AIDA), അതുപോലെതന്നെ കഴിഞ്ഞ post ഇൽ ഒരു ബുക്കിനെ കുറിച്ച് ഞാൻ പറഞ്ഞിരുന്നു.
സൈക്കോളജി ഓഫ് Persuasion - അതിൽ പറഞ്ഞിട്ടുള്ള ആറ് കാര്യങ്ങൾ കൂടെ ഉൾപ്പെടുത്തിക്കൊണ്ട്യ/അല്ലെങ്കിൽ ഓർമ്മയിൽ വച്ചു കൊണ്ടാണ് ഞാൻ ഇത്തരത്തിലുള്ള ഫേസ്ബുക്ക് പരസ്യങ്ങൾ എഴുതുന്നത്.
AIDA എന്ന ഫോർമാറ്റ് വളരെ വർഷങ്ങളായി പ്രചാരത്തിലുള്ളതും,
മാർകെറ്റിങ്ങ് ചെയ്യുന്നവർ ഉപയോഗിക്കുന്നതുമാണ്.
സൈക്കോളജി ഓഫ് Persuasion - ഈ ബുക്കിൽ ഉള്ള എല്ലാ influence factor കളും, എല്ലാ പരസ്യത്തിലും ഉൾപ്പെടുത്തണമെന്നില്ല.
എല്ലാം കൂടെ യാന്ത്രികമായി ചേർക്കാൻ ശ്രമിച്ചാൽ പരസ്യത്തിന് അതിൻ്റെ ആത്മാവ് നഷ്ടപ്പെടുന്നതാണ്.
ക്രിയേറ്റിവിറ്റി/കലാപരമായ ചേരുവകൾ പരസ്യത്തിൻ്റെ ഇംപാക്ട് വർദ്ധിപ്പിക്കുന്നതാണ്.
AIDA
ആദ്യമായി AIDA എന്ന് പറഞ്ഞാൽ (Attention, interest, desire, action) എന്നാണ്.
ഈ പരസ്യം എഴുതിയിരിക്കുന്നത് ആ ഒരു ഫോർമാറ്റിൽ തന്നെയാണ്.
Attention - ആദ്യം അറ്റൻഷൻ നേടാൻ ഉള്ള കാര്യങ്ങൾ. Interest - അതുപോലെ തന്നെ താല്പര്യ ജനിപ്പിക്കാനുള്ള കാരണങ്ങൾ. Desire - ആഗ്രഹം തോന്നിപ്പിക്കാനുള്ള കാരണങ്ങൾ. Action - അവസാനമായി ആക്ഷൻ എടുപ്പിക്കാൻ ഉള്ള പ്രചോദനം നടത്തുക.
ഇത്രയും ആണ് AIDA ഫോർമാറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
കേൾക്കുമ്പോൾ എളുപ്പമെന്ന് തോന്നുമെങ്കിലും, അരോചകമാകാത്ത രീതിയിൽ സ്മൂത്തായി ഇത് ഉപയോഗിക്കണമെങ്കിൽ വളരെ നാളത്തെ പരിചയവും പരിശ്രമവും ആവശ്യമാണ്.
ഇവിടെ പ്ലസ് ടു വിദ്യാർഥികൾക്ക് സുവർണ്ണ അവസരം എന്നുള്ള ഭാഗം എഴുതിയിരിക്കുന്നത് അറ്റെൻഷൻ/ATTENTION നേടാനുള്ള ഒരു വരി തന്നെയാണ്.
ഈ പെൺകുട്ടിയുടെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നു എന്നുള്ളതാണ്.
അതിനോടൊപ്പം ATTENTION നേടാൻ വേണ്ടി ഞാൻ ചെയ്തിരിക്കുന്ന മറ്റൊരു കാര്യം.
ഡിസൈൻ കാര്യത്തിൽ ഞാൻ അല്പം പുറകിലാണ്. മാർക്കറ്റിങ്ങിൽ ആണ് എനിക്ക് കൂടുതൽ താല്പര്യം.
അതുകൊണ്ടുതന്നെ ഈ ഒരു പോസ്റ്ററിൽ അപാകതകൾ കാണാൻ സാധിക്കും
ഈ പെൺകുട്ടിയുടെ പടത്തിന്റെ ഇടതുവശത്ത് വലിയതായി വലിയ ടെസ്റ്റിൽ എന്തെങ്കിലും എഴുതിയിരുന്നെങ്കിൽ നല്ലതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.
ആദ്യം ശ്രദ്ധ വരുന്ന ഒരു ഭാഗമാണ് അവിടെ.
രണ്ടാമത്തേത് INTEREST - ഇവിടെ ഗവൺമെൻറ്, സ്വകാര്യ മേഖല, വിദേശത്ത് അതുപോലെ തന്നെ ഇത്രയും മേഖലയിൽ ജോലി അവസരം ഉണ്ടെന്നുള്ളത് ഉദൃോഗാർത്ഥികളിൽ താൽപരൃം വരുത്താൻ ആണ് പറഞ്ഞിരിക്കുന്നത്
അതിനുശേഷം Desire തോന്നാൻ ആണ് ഗവൺമെൻറ് ഓഫ് ഇന്ത്യ മന്ത്രാലയത്തിൻ്റെ എന്ന് ചേർത്ത് എഴുതിയിരിക്കുന്നത്
അവസാനമായിട്ട് call to action ആണ് - കോഴ്സ് ഫീസ് വിവരങ്ങൾ സൗജന്യമായി ലഭിക്കാൻ ഇപ്പോൾ തന്നെ അപ്ലൈ ചെയ്യുക എന്നതാണ് ആ ഭാഗം
ഇനി സൈക്കോളജി ഓഫ് persuation അതിലുള്ള ആറ് ഘടകങ്ങൾ പരസ്യത്തിൽ ഞാൻ ഇങ്ങനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് നോക്കാം.
നേരത്തെ പറഞ്ഞതുപോലെ ആറ് കാര്യങ്ങൾ ഒരുമിച്ച് ഉൾപ്പെടുത്താൻ സാധ്യമല്ല പറ്റുന്ന അത്രയും കാര്യങ്ങൾ ഉൾപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്.
ഈ പരസ്യത്തിൽ reciprocity ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല.
എന്നാൽ സോഷ്യൽ പ്രൂഫ് ഇവിടെ congratulations എന്ന് പറഞ്ഞ് ജോലികിട്ടിയ കുറെ ആളുകളെ പടം കൊടുത്തിരിക്കുന്നത് സോഷ്യൽ പ്രൂഫ്, അതായത് ഇത്രയും ആളുകൾ ഈ കോഴ്സ് പഠിച്ചു ജോലി നേടി അതുകൊണ്ടുതന്നെ സോഷ്യൽ പ്രൂഫ് എന്നുള്ള concept.
ഇനിയുള്ള രണ്ട് കാര്യങ്ങളാണ് liking.
പെൺകുട്ടിയുടെ പടം ഒരുതരത്തിൽ ലൈക്കിങ്ങ് എന്നുള്ള ഒരു concept ൻ്റെ ഭാഗമാണെന്ന് പറയാം.
അതുപോലെതന്നെ ഈ വേഷം safety ഓഫീസറുടെ വേഷം ചെറിയ രീതിയിൽ ഒരു അതോറിറ്റി theme ഇവിടെ വരുന്നുണ്ട്.
മറ്റൊരു authority factor ആണ് - Govt ഓഫ് ഇന്ത്യ - എം എസ് എം ഇ മന്ത്രാലയത്തിന്റെ മുദ്ര എന്ന് പറഞ്ഞിട്ടുള്ളത്.
ഇവിടെ scarecity എന്നുള്ള കൺസെപ്റ്റ് ചേർക്കാനുള്ള അവസരം ഉണ്ടായിരുന്നു.
batch ഉടൻ തുടങ്ങുന്നു അല്ലെങ്കിൽ, അഡ്മിഷൻ ഉടൻ ആരംഭിക്കുന്നു, ഈ മാസം/എത്രയു വേഗം class തുടങ്ങുന്നു എന്നൊക്കെയുള്ള രീതിയിൽ നമുക്ക് ചേർക്കാമായിരുന്നു
അപ്പോൾ ഇത്രയും കാര്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് / മനസ്സിൽ വച്ചുകൊണ്ടാണ് ഈ പരസ്യം എഴുതിയിട്ടുള്ളത്.
അത്യാവശ്യവും നല്ല രീതിയിൽ ഈ പരസ്യം പെർഫോം ചെയ്തിട്ടുണ്ട്.
ആവറേജ് facebook ലീഡ് cost എന്ന് പറയുന്നത് ഒരു 28 മുതൽ 90 വരെയാണ് സാധാരണ വരാറുള്ളത്.
ഈ പരസ്യത്തിൻ്റെ cost per lead, ആവറേജ് അതായത് 50 രൂപയിലും താഴെ ഒരു 39 രൂപയിൽ ആണ് വന്നിരിക്കുന്നത്
ബിസിനസ്, self ഇമ്പ്രൂവ്മെന്റ് ഫിറ്റ്നസ് മാർക്കറ്റിംഗ് വിഷയങ്ങളുമായി ബന്ധപ്പെട്ട കാരൃങ്ങൾ തുടർന്നും ഇവിടെ ഇടുന്നതാണ് ഇത്തരം വിഷയങ്ങൾ താല്പര്യമുള്ളവർ
Follow ചെയ്യുക.
Tag cloud
Comments
Related Posts
Nivia shining STAR Football - impressions
എല്ലാദിവസവും സ്വയം ചോദിക്കേണ്ട 8 ചോദ്യങ്ങൾ
youtubeഎങ്ങനെ ഒരു യൂട്യൂബ് ചാനല് തുടങ്ങാം(2023) - മൊബൈൽ മതി.
There are currently no comments on this article, be the first to add one below
Add a Comment
Note that I may remove comments for any reason, so try to be civil.