2023 ൽ സ്മാർട്ട് ഫോണില്ലാതെ ജീവിക്കാൻ പറ്റുമോ.
ഇതിലൂടെ ഞാൻ പ്രതീക്ഷിക്കാത്ത പ്രയോജനങ്ങൾ ഉണ്ടായി - എന്നാൽ പല രീതിയിലുളള പ്രശ്നങ്ങളും വന്നു.

2023 ൽ സ്മാർട്ട് ഫോണില്ലാതെ ജീവിക്കാൻ പറ്റുമോ.
മിനിമം രണ്ടു മണിക്കൂറെങ്കിലും - സ്മാർട്ഫോണിൽ സ്ക്രോൾ ചെയ്ത് സമയം കളയുന്നവരാണ് മിക്കവാറും എല്ലാവരും.
ഞാൻ ഈ dumb ഫോൺ ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 2 ആഴ്ച ആയി.
ഇതിലൂടെ ഞാൻ പ്രതിക്ഷിക്കാത്ത പ്രയോജനങ്ങൾ ഉണ്ടായി - എന്നാൽ പല രീതിയിലുളള പ്രശ്നങ്ങളും വന്നു.
പ്രശ്നത്തിനുളള പരിഹാരങ്ങളും ഈ സമയത്തിനുളളിൽ ഞാൻ കണ്ടെത്തിയിട്ടുണ്ട്.
അപ്പോ ഇതാണ് എൻ്റെ പുതിയ(പഴയ) ഫോൺ. എന്റെ ഫോൺ ഉപയോഗം അല്പം കൂടുന്നു എന്ന് തോന്നിയപ്പോൾ അത് കുറക്കാൻ പല വഴികളും ഞാൻ പരീക്ഷിച്ച് നോക്കിയിരുന്നു.
അതൊന്നും അധിക നാൾ നീണ്ടുനിൽക്കാഞ്ഞതിനാലാണ് ഈ രീതി പരീക്ഷിക്കാൻ തീരുമാനിച്ചത്.
പഴയ electronics items സൂക്ഷിക്കുന്ന ബോക്സിൽ നിന്നും പൊടിതട്ടി എടുത്തതാണ് ഈ ഫോൺ.
എന്റെ സ്മാർട്ഫോൺ ഓഫ് ചെയ്ത്, തൽകാലത്തേക്ക് സൂക്ഷിച്ചു വച്ചു.
ഇക്കാലത്ത് ഫോൺ ഉപയോഗിക്കാതിരിക്കുന്നത് ഒരു സൂപ്പർ പവർ തന്നെയാവും.
എന്നാൽ അങ്ങനെ എളുപ്പത്തിൽ അങ്ങു വേണ്ടാ എന്ന് വക്കാൻ പറ്റുന്ന ഒന്നാണോ സ്മാർട്ഫോൺ. എനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളും അതിന്റെ പരിഹാരവും ഞാൻ പറയുന്നതിനുഇ മുൻപ് പ്രയോജനഗ്നൽ തന്നെ പറയാം.
പ്രയോജനങ്ങൾ
- ഫോൺ ഉപയോഗം 90 ശതമാനം കുറഞ്ഞു(സമയം കളയാനാണെങ്കിൽ പഴയ ഫോണിലും ചില ഗെയിമുകളും, സംവിധാനങ്ങളും ഉണ്ട്.).
- തലയിൽ വന്ന മാറ്റം - പല കാര്യങ്ങളും ഓർക്കാനും പ്ലാൻ ചെയ്യാനും എളുപ്പമായി.
- സമയലാഭം - എന്ത് ചെയ്യണം എന്നറിയാത്ത രീതിയിൽ ഉളള സമയം അമിതമായി ലഭിക്കാൻ തുടങ്ങി.
എന്നാൽ സാധാരണ ഫോൺ ഉപയോഗിക്കാൻ തുടങ്ങാം എന്ന് പ്ലാൻ ചെയ്യുംപോൾ തന്നെ പ്രശ്നങ്ങൾ ഓരോന്നായി വരുന്നതാണ്
ഒന്നാമതായി ജിയോ 4g സിം ഉപയോഗിക്കുന്നവരാണ് പലരും അത് dumb ഫോണിൽ ഉപയോഗിക്കാൻ സാധ്യമല്ല. അങ്ങനെയുള്ളവർ അത് മറ്റൊരു നെറ്വർക്കിലേക്ക് മറെഢി വരയും. ജിയോക്ക് മാത്രമേ ഈ പ്രശ്നം ഉള്ളു.
രണ്ടാമത്തെ പ്രശ്നം ഡംമ്പ് ഫോൺ ഇല്ലാത്തവർ എന്ത് ചെയ്യും, പുതിയ ഫോൺ വാങ്ങേണ്ടി വരും അത്യാവശ്യം നല്ല ബ്രാൻഡ് വേണമെങ്കിൽ കുറഞ്ഞത് 1500 രൂപ എങ്കിലും ആകുന്നതാണ്
അതുപോലെ ഒരു യാത്ര പോകേണ്ടി വന്നപ്പോൾ - സ്മാർഫോൺ ഇല്ലാത്തതിൻ്റെ പ്രശ്നം വളരെ വ്യക്തമായി.
പുറത്ത് പോകുമ്പോൾ അത്യാവശ്യം എന്തെങ്കിലും ആവിശ്യത്തിന് ഇന്റർനെറ്റ് ഉപയോഗിക്കണം എങ്കിൽ സാധ്യമല്ല.
സിം ഇടാതെ, സ്മാർട്ഫോൺ കൂടെ കൊണ്ടുപോകാം എന്ന് വിചാരിച്ചാൽ ഗൂഗിൾ പേ അല്ലെങ്കിൽ മറ്റ് payment ആപ്പുകൾ വർക്ക് ആകില്ല.
അറിയാത്ത സ്ഥലത്താണ് പോകുന്നതെങ്കിൽ - മാപ്പ് ഉപയോഗിക്കാനും സ്മാർട്ഫോൺ വേണം.
ഫോണുകൊണ്ടുള്ള പ്രയോജനങ്ങളായ: മാപ്പ്, പേയ്‌മെന്റ് സംവിധാനങ്ങൾ, മെസ്സേജിങ് സംവിധാനങ്ങൾ, ഇന്റർനെറ്റ് തുടങ്ങിയവ ഇല്ലാതെ യാത്ര വളരെ ദുസ്സഹമായി മാറുന്നതാണ്. പറ്റില്ല എന്നല്ല, എന്നാൽ അതിന് വലിയ വില കൊടുക്കേണ്ടായി വരും.
Related Posts
എന്നാൽ ഇതിനെല്ലാം പരിഹാരം ഞാൻ കണ്ടെത്തിയിട്ടുണ്ട്.
ആളുകൾ വിളിക്കുന്ന പ്രധാന സിം എൻ്റെ dumb ഫോണിൽ.
ബാങ്കിങ്, ഇന്റർനെറ്റ് ഇതെല്ലം മറ്റൊരു സിമ്മിലേക്ക് മാറ്റി അത് സ്മാർട്ഫോണിൽ ഇട്ടു.
ബാങ്കിങ് ഫോൺ നമ്പർ പ്രധാന സിമ്മിൽ നിന്ന് മാറ്റി മറ്റൊരു സിമ്മിൽ ആക്കി.
ഇവിടെയും ഒരു സിം മാത്രം ഉള്ളവർക്ക് ഇങ്ങനെ ചെയ്യാൻ സാധിക്കില്ല.
യാത്ര പോകുന്ന സമയത്ത് സ്മാർട്ഫോൺ കൂടെ കൊണ്ടുപോകുക. അല്ലാത്ത സമയത് സ്വിച്ച് ഓഫ് ആക്കി വക്കുക.
Tag cloud
Comments
Related Posts
2023 ൽ സ്മാർട്ട് ഫോണില്ലാതെ ജീവിക്കാൻ പറ്റുമോ.
There are currently no comments on this article, be the first to add one below
Add a Comment
Note that I may remove comments for any reason, so try to be civil.