First principle thinking - എന്താണ്(free business website)
മണിച്ചിത്രത്താഴ് എന്ന സിനിമയിൽ മോഹൻലാൽ ചെയ്ത കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഇതുവരെ ഞാൻ പഠിച്ച കാര്യങ്ങളും എൻറെ ഗുരുക്കന്മാർ പറഞ്ഞ കാര്യങ്ങളുമെല്ലാം ഉപേക്ഷിച്ച് എൻ്റെതായ വഴിയിലൂടെ ഞാൻ ഒന്ന് പോയി നോക്കുകയാണ് എന്ന്.

മണിച്ചിത്രത്താഴ് എന്ന സിനിമയിൽ മോഹൻലാൽ ചെയ്ത കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്.
ഇതുവരെ ഞാൻ പഠിച്ച കാര്യങ്ങളും എൻറെ ഗുരുക്കന്മാർ പറഞ്ഞ കാര്യങ്ങളുമെല്ലാം ഉപേക്ഷിച്ച് എൻ്റെതായ വഴിയിലൂടെ ഞാൻ ഒന്ന് പോയി നോക്കുകയാണ് എന്ന്.
First principle thinking എന്നുള്ള concept മനസ്സിലാക്കാൻ ഇതിലും നല്ല മറ്റൊരു രംഗം ഉണ്ടെന്ന് തോന്നുന്നില്ല.
ഒരു വിഷയത്തെക്കുറിച്ച്, അല്ലെങ്കിൽ പ്രശ്നത്തെക്കുറിച്ച്
നിലവിലുള്ള പരിഹാരരീതികളും,
നിലവിലുള്ള എല്ലാ ചിന്താഗതികളും,
മറ്റുള്ളവർ കണ്ടെത്തിയിട്ടുള്ള പരിഹാരങ്ങളും,
ഇപ്പോഴുള്ള പൊതുവായിട്ടുള്ള അഭിപ്രായങ്ങളും -
എല്ലാം എടുത്തു കളഞ്ഞിട്ട്, ആ വിഷയത്തെക്കുറിച്ച് ആദ്യം മുതൽ, ഒന്നിൽ നിന്ന് തുടങ്ങി, വീണ്ടും ചിന്തിക്കുകയും,
ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നതിന് ഫസ്റ്റ് പ്രിൻസിപ്പൽ തിങ്കിങ് എന്ന് പറയാം.
ഇങ്ങനെ ചിന്തിച്ചു വരുമ്പോൾ അതിൻ്റെ പരിഹാരമായി(optimal solution) കിട്ടുന്നത് നിലവിലുള്ള പരിമഹാരമാർഗം തന്നെയാകാൻ സാധ്യതയുണ്ട്,
എന്നാൽ ഇതുവരെ ആരും ചിന്തിച്ചിട്ടില്ലാത്ത പണവും, സമയവും, ലാഭിക്കാൻ സഹായിക്കുന്ന കൂടുതൽ എഫക്ടീവായ ഒരു പരിഹാരം തെളിഞ്ഞുവരാനുളള സാധൃതയും ഉണ്ട്.
ഒരു സാധാരണ ബിസിനസ് വെബ്സൈറ്റിനെക്കുറിച്ച് ഈ രീതിയിൽ ചിന്തിച്ചാൽ എന്താണ് നമുക്ക് അവസാനം കിട്ടുക.
ഇപ്പോൾ നമ്മൾ ഒരു ബിസിനസ് വെബ്സൈറ്റിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് ഇതാവും.
മുകളിൽ ഹോം, എബൗട്ട്, സർവീസസ്, പ്രോഡക്റ്റ് പേജുകൾ.
സോഷ്യൽ മീഡിയ പ്രൊഫൈലുകളിലേക്കുള്ള ലിങ്കുകൾ, ബിസിനസിനെ കുറിച്ച്, സ്ഥാപനത്തിനെ കുറിച്ച് വിവരണം, അതിനോടൊപ്പം കുറെ ഇമേജുകളും, സ്ലൈഡുകളും, ടെസ്റ്റിമോണിയൽസും.
എന്നാൽ ഇങ്ങനെയുള്ള നമ്മുടെ വെബ്സൈറ്റിനെ കുറിച്ചുള്ള നമ്മുടെ പൊതു കാഴ്ചപ്പാട് എടുത്ത് കളഞ്ഞിട്ട് ആദ്യം മുതൽ നമുക്ക് ചിന്തിച്ചു നോക്കാം.
എന്താണ് നമ്മുടെ ലക്ഷൃം.
ബിസിനസ് വെബ്സൈറ്റ് കൊണ്ട് നമ്മൾ എന്താണ് നേടാൻ ഉദ്ദേശിക്കുന്നത്.
എൻറെ ഒരു കണക്കുകൂട്ടൽ 70% വെബ്സൈറ്റുകളും ബിസിനസിന്റെ ഒരു ഫെയ്സ് എന്ന രീതിയിൽ മാത്രം ആണ് നിലനിൽക്കുന്നത്.
അതായത് 70% website കളും ബിസിനസിനെ കുറിച്ചുള്ള വിവരങ്ങൾ നൽകാനുള്ള ഒരു മാധ്യമം മാത്രമാണ്.
നമ്മുടെ ബിസിനസിനെ കുറിച്ചുള്ള വിവരങ്ങളും, നമ്മളെ കുറിച്ചുള്ള വിവരങ്ങളും, അതോടൊപ്പം നമ്മുടെ സേവനം വാങ്ങാനുള്ള, പ്രോഡക്റ്റ് വാങ്ങാനുള്ള തീരുമാനത്തിലേക്ക് വെബ്സൈറ്റിൽ എത്തുന്ന വരെ മാറ്റിയെടുക്കുക.
അതാണ് ലക്ഷ്യമെങ്കിൽ നേരത്തെ പറഞ്ഞ രീതിയിൽ ഉളള ഒരു ഡിസൈൻ ഫലപ്രദമാണെന്നോ, ആ രീതിയിൽ തന്നെ വേണമെന്നോ യാതൊരു നിർബന്ധവും ഇല്ല എന്ന് മാത്രമല്ല,
ഈ ഡിസൈൻ ഒഴിവാക്കി തികച്ചും വ്യത്യസ്തമായ (നമ്മുടെ ലക്ഷ്യങ്ങളെ മാത്രം മുൻനിർത്തി കൊണ്ടുള്ള ഒരു ഡിസൈൻ) തിരഞ്ഞടുത്താൽ കൂടുതൽ പ്രയോജനകരമാകാനും സാധൃത ഉണ്ട്.
മാത്രമല്ല പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ ലക്ഷ്യം, അതിനു പ്രാധാന്യം കൊടുത്തുകൊണ്ട്, പഴയ രീതികൾ എല്ലാം കളഞ്ഞുകൊണ്ടുള്ള - പുതിയ design ചിലവും, സമയവും ലാഭിക്കുന്നതാക്കാനുളള അവസരവും ഉണ്ട്.
ഉദാഹരണമായി ഈ വെബ്സൈറ്റ് നോക്കുക
വളരെ സിമ്പിൾ ആയിട്ടുള്ള
ബിസിനസിൻ്റെ/സ്ഥാപനത്തിൻ്റെ പേര്,
നൽകുന്ന സേവനങ്ങൾ,
കോൺടാക്ട് ഡീറ്റെയിൽസ് എന്നിവ മാത്രം കൊടുത്തുകൊണ്ട് നിർമിച്ചിട്ടുളള,
യാതൊരു ചിലവുമില്ലാതെ, ആർക്കും എളുപ്പത്തിൽ എഡിറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു വെബ്സൈറ്റ് ആണിത്.
ഇതിലെ വിവരങ്ങൾ തിരുത്തി ആർക്ക് വേണമെങ്കിലും ഉപയോഗിക്കാം.
ഇങ്ങനെ ഒരു വെബ്സൈറ്റ് ഉപയോഗിക്കുന്നത് കൊണ്ട്
വെബ്സൈറ്റ് കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്ന ലക്ഷ്യം നമുക്ക് കിട്ടുമെന്ന് മാത്രമല്ല ഡിസൈൻ ചെയ്യാനോ പോസ്റ്റ് ചെയ്യാനോ യാതൊരു ചിലവും ആവുന്നതും അല്ല.
ഈ വെബ്സൈറ്റ് live ആക്കുന്നത് എങ്ങനെയാണെന്ന് ഞാനിപ്പോൾ കാണിക്കാം.
ഇത് netlify യിൽ ആണ് ഹോസ്റ്റ് ചെയ്യുന്നത്, ഈ രീതി തിരഞ്ഞെടുത്താൽ കോൺടാക്ട് ഫോം ഓട്ടോമാറ്റിക്കായി വർക്ക് ആവുന്നതാണ്.
വളരെ എളുപ്പത്തിൽ ഈ വെബ്സൈറ്റ് ഇപ്പോൾ തന്നെ ലോഞ്ച് ചെയ്യാൻ ഇപ്പോൾ തയ്യാറാക്കിയ ഈ ഒരു ഫയൽ നേരെ netlify യിൽ account തുടങ്ങി അപ്‌ലോഡ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്.
ഫോണിലും ടെക്സ്റ്റോലും എല്ലാം റെസ്പോൺസിവ് ആയി ഇത് വർക്ക് ആവുന്നതാണ്
ഈ മിനിമൽ ആയിട്ടുള്ള വെബ്സൈറ്റിന്റെ ഡിസൈൻ വേണമെന്നുണ്ടെങ്കിൽ അത് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഞാൻ ഡിസ്ക്രിപ്ഷനിൽ ചേർക്കുന്നതാണ്.
ഇപ്പോൾ വളരെ സിമ്പിൾ ആയിട്ടുള്ള ഒരു പേജ് ആണെങ്കിലും ഇതിൽ അൽപ്പം കൂടെ ഇംപ്രൂവ്മെന്റ്സ് വരുത്തി കാണാൻ ഭംഗിയുള്ള ഒരു പേജ് ആക്കി ഞാൻ മാറ്റുന്നതാണ്.
Tag cloud
Comments
Related Posts
Nivia shining STAR Football - impressions
എല്ലാദിവസവും സ്വയം ചോദിക്കേണ്ട 8 ചോദ്യങ്ങൾ
youtubeഎങ്ങനെ ഒരു യൂട്യൂബ് ചാനല് തുടങ്ങാം(2023) - മൊബൈൽ മതി.
There are currently no comments on this article, be the first to add one below
Add a Comment
Note that I may remove comments for any reason, so try to be civil.