Home / malayalam / എങ്ങനെ പനി വരുത്താം.

എങ്ങനെ പനി വരുത്താം.

എങ്ങനെ പനി വരുത്താം. 5 എളുപ്പവഴികൾ - പനി വന്നാലുളള ഗുണങ്ങൾ.

എങ്ങനെ പനി വരുത്താം.

എങ്ങനെ പനി വരുത്താം.

ആദ്യമേ ഈ സത്യം പറയട്ടെ - സ്വയം പനി വരുത്താൻ ശ്രമിക്കുന്നവർ കൂടുതലും കുട്ടികളും പിന്നെ തലയ്ക്ക് എന്തെങ്കിലും കുഴപ്പമുള്ള പ്രായമുള്ളവരും ആയിരിക്കും.

കുട്ടികളിൽ പനി വരുത്താനുള്ള  ആഗ്രഹം വരാൻ കാരണം  ഒന്നുകിൽ സ്കൂളിൽ പോകാതിരിക്കുക, അല്ലെങ്കിൽ താല്പര്യം ഇല്ലാത്ത വിഷയം  ചെയ്യാൻ നിർബന്ധിക്കുന്ന അധ്യാപകർ, മാതാപിതാക്കൾ,  എന്നിവരിൽ  രക്ഷപ്പെടുക ഇതൊക്കെ തന്നെയാവും

ഇങ്ങനെയുള്ളവരോട് പറയാനുള്ളത് എത്രനാൾ പനി വരുത്തി പ്രശ്നത്തിൽ നിന്ന് ഒളിച്ചോടാൻ സാധിക്കും. ഇതിന് മറ്റെന്തെങ്കിലും പരിഹാരം  കണ്ടെത്തേണ്ടതാണ്.  നിങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന വിഷയം എന്താണെങ്കിലും അത് തുറന്നു അധ്യാപകരോടോ മാതാപിതാക്കളോടോ പറയുക.

പനി വന്നാലുളള ഗുണങ്ങൾ

ആദ്യത്തെ ഗുണം സ്കൂളിൽ പോകാതിരിക്കാം എന്നതുതന്നെ 😀.

ബോഡി ടെമ്പറേച്ചർ കൂട്ടുന്നതും പനി ഉണ്ടാകുന്നതും വഴി ചില പ്രയോജനങ്ങളും ഉണ്ട്.  അത് പക്ഷേ ഏതെങ്കിലും വിദഗ്ധ മെഡിക്കൽ പ്രൊഫഷനലിന്റെ സഹായത്തോടെ ചെയ്യുമ്പോഴാണ് പ്രയോജനം ആകുക.

എന്താണ് പനി - അത് എങ്ങനെ വരുന്നു.

മനുഷ്യ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തിന്റെ ഭാഗമാണ് പനി. ശരീര താപനില വർദ്ധിക്കുന്നത് ആക്രമണകാരികളായ വൈറസുകളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ സഹായിക്കും.

മാത്രമല്ല ഇത് ശരീരത്തിന്റെ മെറ്റബോളിസത്തെയും ഹോർമോണിനെയും നിയന്ത്രിക്കാനും സഹായിച്ചേക്കാം.

സ്വന്തമായി പനി വരുത്തുന്നത് അപകടം പിടിച്ച ഒരു കാര്യമാണ്  ബാക്ടീരിയ വൈറസ് എന്നിവയെ തോൽപ്പിക്കാൻ വേണ്ടിയാണിത് ചെയ്യുന്നതെങ്കിൽ പനി വരുത്താതെ തന്നെ ശരീര താപനില ഉയർത്തിയാൽ  സമാനമായ പ്രയോജനം കിട്ടുന്നതാണ്.

ശരീര താപനില അമിതമായി ഉയർന്നാൽ ശരീരത്തിന് പ്രയോജനമുള്ള  പ്രോട്ടീനുകൾക്ക് കേടു പറ്റാനും കാരണമാകും.

എങ്ങനെ പനി വരുത്താം.

താഴെപ്പറയുന്നതിൽ ഒന്നോ ഒന്നിലധികം കാര്യങ്ങൾ  ഒരുമിച്ചു ചെയ്താൽ പനി വരുന്നതാണ്. 

പനിയുള്ളവരുടെ അടുത്ത് പോയി നിൽക്കുക 

പനി വരുത്താനുള്ള ഏറ്റവും എളുപ്പവഴി ഇതുതന്നെയാണ് പ്രത്യേകിച്ച് വൈറൽ പനിയാണെങ്കിൽ പനി ഉള്ളവരുടെ അടുത്ത് പോയി നിന്നാൽ തന്നെ പനി പകരുന്നതാണ്.  പനി വരണമെന്നുള്ള തീവ്ര ആഗ്രഹം ആണെങ്കിൽ വല്ല ഹോസ്പിറ്റലിലോ മറ്റോ പോയി ശ്രമിക്കാവുന്നതാണ്.

വെയിലു കൊള്ളുന്ന അതിനൊപ്പം ശരീരം  ക്ഷീണിപ്പിക്കുക.

വെയില് കൊള്ളുന്നത് പനി വരാൻ ഉള്ള കാരണങ്ങളിൽ ഒന്നാണ് ശക്തമായ വെയില് ശരീരത്തിന്റെ മുഴുവൻ ചൂട് കൂടാൻ കാരണമാകുന്നു അതിനോടൊപ്പം അല്പം തളർന്ന ശരീരമാണെങ്കിൽ എളുപ്പത്തിൽ പനി വരുന്നതാണ്.

തല നനയ്ക്കുക തോർത്താതിരിക്കുക.

തലയിൽ വെള്ളം താന്നാൽ പനി വരുന്നത് എളുപ്പത്തിൽ ആകുന്നതാണ് എന്നാൽ  അത്ര പെട്ടെന്ന് ഒന്നും സാധിക്കുന്നതല്ല തല നനച്ചതിനുശേഷം കുറെയധികം സമയം തോർത്താതെ നടക്കുകയും വെയിലത്ത് പോവുകയും മറ്റു ചെയ്താൽ പനി വരാനുള്ള സാധ്യത കൂടുന്നതാണ്.

തണുപ്പുള്ള ഭക്ഷണങ്ങൾ / ഐസ്ക്രീം ധാരാളം കഴിക്കുക.

തണുപ്പുള്ള ഭക്ഷണങ്ങൾ അത് ഐസ്ക്രീം തണുത്ത വെള്ളം തുടങ്ങി എന്ത് ഭക്ഷണമാണെങ്കിലും കഴിച്ചാൽ പനി വരാൻ സാധ്യതയുണ്ട് പ്രത്യേകിച്ച്  ചൂടത്തുനിന്ന് കയറി വന്ന് പെട്ടെന്ന് കഴിക്കുമ്പോൾ.

അമിതമായി വ്യായാമം ചെയ്തതിനുശേഷം വിയർപ്പ് തലയിൽ താഴാൻ അനുവദിക്കുക.

തളർന്ന ശരീരത്തിന് പനി വരാൻ സാധ്യത, വേഗത കൂടുതലാണ്. . അതുകൊണ്ടുതന്നെ നേരത്തെ പറഞ്ഞ തണുത്ത വെള്ളം കുടിക്കലും വെയിലത്തിറങ്ങി നടക്കലും ഒക്കെ അമിതമായ ശരീര അഭ്യാസം ചെയ്തതിനുശേഷം ചെയ്യുകയാണെങ്കിൽ പനി ഉറപ്പാണ്.

രണ്ടുമൂന്നു ദിവസം കുളിക്കാതെ  ശരീര ഊഷ്മാവ് വർദ്ധിപ്പിക്കുക.

ശരീര ഊഷ്മാവ് കൂടുന്നത് പനി ചെറുതാണെങ്കിൽ പോലും മാറാതെ നിൽക്കാനും ഇല്ലാത്ത പനി വരാനുമുള്ള കാരണമാണ് അതുകൊണ്ടുതന്നെ പനി തുടങ്ങി കഴിഞ്ഞാൽ ശരീരം തണുപ്പിക്കാതിരിക്കുക കുളിക്കാതെ ഇരിക്കുക ഇതൊക്കെ ചെയ്താൽ പനി മാറാതെ നിൽക്കുന്നതാണ്.  പനിയില്ലാത്തവർ ആണെങ്കിൽ ശരീരമാവ് കുളിക്കാതെ കൂടുമ്പോൾ ഇല്ലാത്ത പനി വരുന്നതാണ്. 

ഞാൻ ഈയൊരു പോസ്റ്റ് എഴുതാൻ എന്താണ് കാരണം. ഗൂഗിളിൽ ഏറ്റവും അധികം തിരയപ്പെട്ട അധികം ഉത്തരം ഒന്നും മലയാളത്തിൽ ഇല്ലാത്ത ഒരു ചോദ്യമാണിത്.

എന്താല്ലേ 😬

പനി വരുത്താൻ ശ്രമിക്കുന്ന കാര്യത്തിൽ വിജയം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

« എങ്ങനെ കവിത എഴുതാം. || പുഷ്അപ്പ് എങ്ങനെ ശരിയായ രീതിയിൽ ചെയ്യാം »
Written on December 27, 2023
Tag cloud
How to self-induce fever എങ്ങനെ പനി വരുത്താം.

Comments

There are currently no comments on this article, be the first to add one below

Add a Comment

Note that I may remove comments for any reason, so try to be civil.


About me

About author

Want more information and updates on this topic? Follow me on one of the social media.


Related Posts

JSON Malayalam Tutorial - JSON മലയാളം

എങ്ങനെ പനി വരുത്താം.

എന്താണ് ന്യൂറോ മാർക്കറ്റിങ്ങ്.

Introduction to C++ മലയാളം

എന്താണ് crp ടെസ്റ്റ്.