Home / general / How to install WordPress - വേർഡ്പ്രസ്സ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം.

How to install WordPress - വേർഡ്പ്രസ്സ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം.

വേർഡ്പ്രസ്സ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം. ഓരോ സ്റ്റെപ്പും വിശദമായി പറയുന്നു.

How to install WordPress - വേർഡ്പ്രസ്സ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം.

35 ശതമാനം വെബ്സൈറ്റുകളും വേർഡ്പ്രസ്സ് ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത് എന്നാണ് ഗൂഗിൾ പറയുന്നത്. ലോക്കൽ ബിസിനസ് വെബ്സൈറ്റ്, പേർസണൽ വെബ്സൈറ്റ്, ബ്ലോഗ് എന്നിവക്ക് മാത്രമല്ല വലിയ കമ്പനികളും വിവിധ കസ്റ്റമൈസേഷൻ ചെയ്തു വേർഡ്പ്രസ്സ് CMS  ഉപയോഗിക്കുന്നുണ്ട്.


ഡൊമൈൻ പേരും, ഹോസ്റ്റിംഗും വാങ്ങി കഴിഞ്ഞു വേർഡ്പ്രസ്സ് ഇൻസ്റ്റാളേഷൻ ശരിയായ രീതിയിൽ എങ്ങനെ ചെയ്യണം എന്ന് ഇന്നത്തെ വിഡിയോയിൽ നോക്കാം.

വിവിധ രീതികളിൽ വേർഡ്പ്രസ്സ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും, അതിൽ ഏറ്റവും എളുപ്പമുള്ള രീതിയാണ് സി പാനാലിൽ സോഫ്റ്റാകുലസ് ഉപയോഗിച്ച ഇൻസ്റ്റാൾ ചെയ്യുന്നത്. ഇതിനു One Click ഇൻസ്റ്റാളേഷൻ എന്നാണ് പറയുന്നത്, കാരണം അത്ര എളുപ്പം ആണ്.

സി പാനൽ ഒരു വെബ്ഹോസ്റ്റിംഗ് കണ്ട്രോൾ പാനൽ ആണ്. ഇതുപോലെയുള്ള മറ്റു ഹോസ്റ്റിങ് കണ്ട്രോൾ പാനൽ വേറെ ഉണ്ട്. എങ്കിലും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സി പാനൽ ആണ്.

ഹോസ്റ്റിങ് വാങ്ങിയ കമ്പനി സി പാനൽ ലോഗിൻ ചെയ്യാനുള്ള യൂസർ ഐഡിയും പാസ്സ്‌വേർഡ് ഉം തന്നിട്ടുണ്ടാവും. ഇത് ഇല്ലെങ്കിൽ ഈ രീതിയിൽ വേർഡ്പ്രസ്സ് ഇൻസ്റ്റാളേഷൻ ചെയ്യാൻ സാധിക്കില്ല.

സി പാനൽ ലോഗിൻ ചെയ്താൽ ഇതുപോലെ ഒരു പേജ് കാണാൻ സാധിക്കും. ഇവിടെ ആഡ് ഡൊമൈൻ എന്ന ഓപ്ഷൻ എടുത്ത് നമ്മൾ വാങ്ങിയ ഡൊമൈൻ നെയിം ഇവിടെ ആഡ് ചെയ്യുക എന്നതാണ് ആദ്യ സ്റ്റെപ്..

ആഡ് ഓൺ ഡൊമൈൻസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് വാങ്ങിയ വെബ്സൈറ് ഈ ഹോസ്റ്റിംഗിൽ ചേർക്കാവുന്നതാണ്. 

NOTE : എന്നാൽ അതിനു മുൻപ് ഡൊമൈൻ വാങ്ങിയ വെബ്‌സൈറ്റിൽ DNS റെക്കോർഡ് ഈ ഹോസ്റ്റിംഗിലേക്ക് ഡയറക്റ്റ് ചെയ്യേണ്ടതാണ്.

New domain Name എന്ന ഭാഗത്ത് വെബ്സൈറ്റ് പേര് ചേർക്കുക. മറ്റു രണ്ട് ഫീൽഡ് ഓട്ടോമാറ്റിക്ക് ആയി നിറയുന്നതാണ്. ആഡ് ഡൊമൈൻ ക്ലിക്ക് ചെയ്താൽ ആഡ് ആയതായി മെസ്സേജ് കാണാം.

അഥവാ എന്തെങ്കിലും പ്രശ്നമുണ്ടെകിൽ DNS ഡീറ്റെയിൽസ് ശരിയായി ആണോ കൊടുത്തിട്ടുള്ളത് എന്ന് നോക്കുക. മാത്രമല്ല DNS അപ്ഡേറ്റ് ആകാൻ കുറച്ച സമയം എടുക്കുന്നതാണ് അതിനാൽ അൽപ സമയം കഴിഞ്ഞു വീണ്ടും ശ്രമിച്ച്‌  നോക്കുക.

ഇനി വേർഡ്പ്രസ്സ് ഇൻസ്റ്റാൾ ചെയ്യാൻ ആയി സോഫ്റ്റാകുലസ് ആപ്പ്സ് installer എന്ന ഭാഗത്ത് വേർഡ്പ്രസ്സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

വേർഡ്പ്രസ്സ് ഇൻസ്റ്റാൾ ചെയ്യാനുള്ള ഡീറ്റെയിൽസ് ഫിൽ ചെയ്യാൻ ഉള്ള കാര്യങ്ങൾ കാണാവുന്നതാണ്.

ആദ്യത്തെ ഓപ്ഷൻ ആയ വേർഡ്പ്രസ്സ് വേർഷൻ ഏറ്റവും പുതിയത് തന്നെ എടുക്കുക. ഞാൻ ഇത് ചെയ്യുമ്പോൾ 5.4 ആണ് ഏറ്റവും പുതിയ വേർഷൻ.

പിന്നീട് ഇവിടെ അല്പം ശ്രെദ്ധിച്ച് ചെയ്യേണ്ട കാര്യം ആണ് Choose Protocol എന്നതിൽ ഏറ്റവും നല്ല ഓപ്ഷൻ എൻ്റെ  അഭിപ്രായത്തിൽ https://www. എന്ന ഓപ്ഷൻ ആണ്. ചിലപോൾ ssl സെർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ https://www എന്ന ഓപ്ഷൻ ഉണ്ടാവില്ല. ഇല്ലെങ്കിൽ http://www. എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ചില ഹോസ്റ്റിങ് സർവിസുകൾ ഫ്രീ ആയി ssl സെർട്ടിഫിക്കറ്റ്  തരാറുണ്ട്. എനിക്ക് അങ്ങനെ കിട്ടിയിട്ടുള്ളതാണ്, ഞാൻ ഈ ഇൻസ്റ്റാളേഷൻ ചെയ്തു കഴിഞ്ഞു അത് അപ്ഡേറ്റ് ആകുന്നതാണ്. ssl സെർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ  http://www. എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഇനി ചൂസ് ഡൊമൈനിങ് എന്ന ഭാഗത്തു നിന്നും ഇപ്പോൾ ചേർത്ത ഡൊമൈൻ നെയിം സെലക്ട് ചെയ്യുക. ഒരു ഡൊമൈൻ മാത്രം ഉൾപെടുത്താവുന്ന  ഹോസ്റ്റിങ് ആണെങ്കിൽ ഇങ്ങനെ ഒരു ഒരു ഓപ്ഷൻ ഒരുപക്ഷെ കാണില്ല. ഞാൻ happiness.webnbiz.in എന്ന പേര് തിരഞ്ഞെടുത്തു.

ഇനി ഫോൾഡർ എന്ന ഒരു ഓപ്ഷൻ ചോദിക്കുന്നുണ്ട്. ഇവിടെ wp എന്ന ഫോൾഡർ ഞാൻ ഡിലീറ്റ് ചെയ്യുകയാണ്. അതായത് happiness.webnbiz.in/wp ഫോൾഡറിൽ ആകും ഇല്ലെങ്കിൽ വേർഡ്പ്രസ്സ് ഇൻസ്റ്റാൾ ആകുക.എനിക്ക് മെയിൻ വെബ്‌സൈറ്റിൽ തന്നെയാണ് വേർഡ്പ്രസ്സ് ഇൻസ്റ്റാൾ ചെയ്യേണ്ടത്. അല്ലാതെ http://happiness.webnbiz.in/wp അല്ല. അതുകൊണ്ട് ഡപ് എന്ന ഭാഗം മറക്കാതെ ഡിലീറ്റ് ചെയ്ത്  എംപ്റ്റി ആക്കി ഇടണം.

ഇനി ഉള്ള 2 ഇൻപുട്ട് വെബ്സൈറ്റ് പേരും അതുപോലെ description. നേരത്തെ seo ഉദ്ദേശിച്ച് കീവേഡ് ഒക്കെ ഇവിടെ ചേർക്കാറുണ്ടായിരുന്നു. എന്നാൽ അതുകൊണ്ട് ഒന്നും വലിയ പ്രയോജനം ഒന്നും ഇല്ല.

അനാവശ്യമായി കീവേഡ് ഇവിടെ ചേർക്കാതെ കൃത്യമായി വെബ്സൈറ്റ് എന്തിനെ കുറിച്ചാണ് എന്ന് പറയുന്നതാവും നല്ല രീതി.

എങ്കിലും വളരെ പ്രധാനം ഉള്ള ഒരു ഭാഗമാണ് ഇത്. അധികം കോമ്പറ്റിഷൻ ഇല്ലാത്ത കീവേഡ് ആണെങ്കിൽ കീവേർഡ്‌കൾ ഉൾപ്പെടുത്തണം.

ഉദാഹരണത്തിന് എറണാകുളത്തു ഉള്ള സെവൻസ് എന്ന ഒരു സൈക്കിൾ ഷോപ്പിന്റെ വെബ്സൈറ്റ് ആണെങ്കിൽ.

Keywords : best cycle shop in Ernakulam(kochi, edapally, etc), bicycle at wholesale price, kids cycle shop, buy cycle with offers, bicycles at low price at kochi, sports cycle.

Site name : സെവൻസ് സൈക്കിൾ  ഷോപ്പ്

Description : Located at the heart of Ernakulam city(near edappally kochi), Sevens cycle shop is one of the best in business. We offer wide range of bicycles from kids cycle to sports cycles at best wholesale price.

ഞാനിവിടെ ചേർക്കുന്നത് സൈറ്റ് നെയിം Webnbiz happiness project എന്നും സൈറ്റ് ഡിസ്ക്രിപ്ഷൻ A place where you can find other content creators from kerala എന്നുമാണ്.

മൾട്ടി സൈറ്റ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുന്നില്ല.

ഇനി ബ്ലോഗിന് വേണ്ടി യൂസർ നെയിം ഉം പാസ്സ്‌വേർഡും, ഇത് രണ്ടും തീർച്ചയായും ഓർത്തിരിക്കേണ്ടതാണ്. ഇവിടെ ചേർക്കുന്ന ഇമെയിൽ ആണ് പിന്നീട് പാസ്സ്‌വേർഡ് മറന്നാൽ ഉപയോഗിക്കേണ്ടത്.

സൈറ്റ് ലാംഗ്വേജ് ഇപ്പോൾ ഇംഗ്ലീഷ് തന്നെ ഇരിക്കട്ടെ. ലിമിറ്റ് ലോഗിൻ Attempt  എന്ന ഓപ്ഷൻ ഞാൻ സെലക്ട് ചെയ്യുകയാണ്. ഇത് സെലക്ട് ചെയ്യുമ്പോൾ loginiz er എന്ന ഒരു പ്ലഗിൻ കൂടെ ഇൻസ്റ്റാൾ ആകുന്നതാണ്.

ക്ലാസിക് എഡിറ്റർ, WP സെന്റർ അത് രണ്ടും സെലക്ട് ചെയ്യുന്നില്ല.

ഇനി അഡ്വാൻസ്ഡ് ഓപ്ഷൻ എടുക്കുക.ഇവിടെ കാണുന്ന ഡാറ്റാബേസ് നെയിം അതുപോലെ, ടേബിൾ prefix  ഇത് രണ്ടും മാറ്റിയില്ലെങ്കിൽ വലിയ പ്രശ്നം ഒന്നും ഇല്ല. എങ്കിലും ഒരു സെക്യൂരിറ്റി എന്ന നിലയിൽ ഞാൻ ഇത് മാറ്റി വേറെ ആകാറുണ്ട്.

Auto Upgrade എന്നുള്ളത് മൈനർ  വേർഷൻസ് എന്നുള്ളത് സെലക്ട് ചെയ്യുകയാണ്. തീമും, പ്ലഗിനും ഒന്നും ഓട്ടോമാറ്റിക് ആയി അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ എടുക്കുന്നില്ല.

ഇനി ഉള്ള പ്രധാന ഒരു കാര്യമാണ് ബാക് അപ്പ്. ഇത് തീർച്ചയായും ചെയ്യേണ്ടതാണ്.

നല്ല വെബ്സൈറ്റുകൾ എല്ലാം ഞാൻ ones a day back up  ആണ് ചെയ്യാറുള്ളത്. തത്കാലം ഈ സൈറ്റിന് once  a week എന്ന ഓപ്ഷൻ എടുക്കുകയാണ്.

ബാക്കപ്പ് രൊറ്റഷൻ എന്നത് 2 എടുക്കുകയാണ്. ഇത് പഴയ ബാക്കപ്പ് എത്ര എണ്ണം സൂക്ഷിക്കണം എന്ന കാര്യമാണ് ബാക്കപ്പ് രൊറ്റഷൻ എന്നതുകൊണ്ട് ഉദേശിക്കുന്നത്.

ഇനി ഇൻസ്റ്റാൾ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

ഇൻസ്റ്റാളേഷൻ കമ്പ്ലീറ്റ് ആയതിനു ശേഷം. വെബ്സൈറ്റിന്റെ പേരിന്റെ അവസാനം wp-admin എന്ന് കൂടി ചേർത്ത് വേർഡ്പ്രെസ്സിൽ ലോഗിൻ ചെയ്യാൻ സാധിക്കും.

ഉദാഹരണത്തിന് ഇപ്പോൾ ഇൻസ്റ്റാൾ ചെയ്ത വേർഡ്പ്രസ്സ് ഡാഷ്ബോർഡിൽ കയറാൻ, https://www.happiness.webnbiz.in/wp-admin/ എന്ന url ആവും ഉപയോഗിക്കുക.(ഈ url എല്ലാ വേർഡ്പ്രസ്സ് വെബ്‌സൈറ്റിനും ഉള്ളതായതു കൊണ്ട് പ്ലഗിൻ ഉപയോഗിച്ച് മറ്റൊരു url ലിലേക്ക് മാറ്റുന്നത് നല്ലതാണു.)

NB : ഇപ്പോൾ ഇൻസ്റ്റാൾ ചെയ്ത വേർഡ്പ്രസ്സ് വെബ്സൈറ്റ് ഞാൻ റിമൂവ് ചെയ്യുന്നതാണ്.

« Things to do after Installing WordPress - മലയാളം(Malayalam) || വെബ്സൈറ്റ് എങ്ങനെ പ്രവർത്തിക്കുന്നു. »
Written on September 25, 2022
Tag cloud
Marketing

Comments

There are currently no comments on this article, be the first to add one below

Add a Comment

Note that I may remove comments for any reason, so try to be civil.


About me

About author

Want more information and updates on this topic? Follow me on one of the social media.


Related Posts

Git Tutorial Malayalam(മലയാളം)

വെബ്സൈറ്റ് എങ്ങനെ പ്രവർത്തിക്കുന്നു.

How to install WordPress - വേർഡ്പ്രസ്സ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം.

Things to do after Installing WordPress - മലയാളം(Malayalam)