Home / malayalam-selfimprovement / malayalam / എങ്ങനെ ജീവിത വിജയം നേടാം-എന്താണ് kaizen എന്ന ആശയം.

എങ്ങനെ ജീവിത വിജയം നേടാം-എന്താണ് kaizen എന്ന ആശയം.

എന്താണ് kaizen എന്ന ആശയം. Kaizen is a japanese concept that will improve the quality of your life & systems in your business.

kaizen malayalam explanation
ആമസോണിൽ ഇന്നത്തെ ഏറ്റവും നല്ല ഓഫർ!

kaizen explained in Malayalam

കൈസെൻ എന്നത് ഒരു ജാപ്പനീസ് ആശയമാണ്.

ജീവിതത്തിലും, ബിസിനസ്സിലും ഒരുപോലെ ഇത് പ്രയോജനപ്പെടുത്താം.

കൈസെൻ എന്ന ആശയത്തിന്റെ അ‍‍ർത്ഥം - continuous small improvements - തുടർച്ചയായ ചെറിയ പുരോഗതി.

ഈ രീതിയിൽ വ്യക്തികൾക്കല്ല പ്രാധാന്യം - സിസ്റ്റം / സംവിധങ്ങൾക്കാണ്.

എന്താണ് സിസ്റ്റം - എന്തെകിലും ഒരു ഗോൾ നേടിയെടുക്കാൻ പിന്തുടരുന്ന സ്റ്റെപ്പുകൾക്ക് സിസ്റ്റം എന്ന് പറയാം.

ചുരുക്കി പറഞ്ഞാൽ ഒരു സിസ്റ്റത്തിലെ അപാകതകൾ കൂട്ടായ പ്രയത്നത്തിലൂടെ, ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയും വിലയിരുത്തിയും പതിയെ പതിയെ ഇല്ലാതെയാക്കുന്നു.

ഈ ആശയം നടപ്പാക്കാൻ പിന്തുടരേണ്ട സ്റ്റെപ്പുകളും, രീതികളും ഇവിടെ വിശദീകരിക്കുന്നു.

ആദ്യം ഒരു ഉദാഹരണം പറയാം.

എല്ലാ ദിവസവും നിങ്ങൾ biryani ഉണ്ടാക്കുന്നു എന്ന് വിചാരിക്കുക.

കുറെ കാര്യങ്ങൾ അതിന്റെ ഭാഗമായി ചെയ്യുന്നുണ്ടാവും. ഉദാഹരണത്തിന് - എല്ലാ ദിവസവും ഇഞ്ചിയും, വെളുത്തിള്ളിയും അരച്ച് ginger - garlic പേസ്റ്റ് ഉണ്ടാക്കുന്നു

ഇവിടെ സമയ നഷ്ടം ഒഴിവാക്കാൻ അവസരം ഉണ്ട്.

ആഴ്ചയിൽ ഒരിക്കൽ കുറെ അധികം ginger - garlic പേസ്റ്റ് തയ്യാറാക്കി ഫ്രിഡ്ജിൽ വക്കുന്നു.

നേരത്തെ 10 മിനിറ്റ് എടുക്കുന്ന ഈ സ്റ്റെപ്പ് ഇപ്പോൾ വെറും 10 സെക്കന്റ് മാത്രമേ ആകു.

ആവിശ്യമില്ലാത്ത സ്റ്റെപ്പുകൾ ഒഴിവാക്കി, improve ചെയ്യുക, പുതിയ നല്ല സ്റ്റെപ്പ് ചേർക്കുക, അപകട സാധ്യത ഉള്ള സ്റ്റെപ്പുകൾ ഒഴിവാക്കി, ക്വാളിറ്റി കുട്ടുക.

പുതിയ മാറ്റങ്ങൾ, waste കൾ വലിയ രീതിയിൽ കുറക്കാൻ സഹായിക്കും.

ഇങ്ങനെ ആ സിസ്റ്റത്തിൽ ഉള്ള ഓരോ കാര്യവും വീണ്ടും വീണ്ടും ചെറിയ ചെറിയ പുരോഗതി ഉണ്ടാക്കി ക്വാളിറ്റിയും, safety യും കൂട്ടുകയും സമയം, പണം പാഴാകുന്നത് കുറക്കുകയും ആണ് ഈരീതി ഉപയോഗിക്കുന്നത്

മറ്റൊരു പ്രധാന കാര്യം - സിസ്റ്റത്തിൽ ഉൾപ്പെട്ട എല്ലാവരോടും അഭിപ്രായം ചോദിക്കുന്നു എന്നുള്ളതാണ്.

ഇത്തരത്തിൽ ഉള്ള മീറ്റിംഗുകൾക്ക് Quality circle എന്നാണ് പറയുക. ഒറ്റയടിക്ക് മാറ്റം വരുത്തുന്നതിലും നല്ലത് ചെറിയ ചെറിയ മാറ്റങ്ങൾ ആണ്

ഇത് manufacturing, healthcare തുടങ്ങി ദൈനം ദിന ജീവിതത്തിലും, എല്ലാ മേഖലകളിലും ഉപയോഗിക്കാവുന്ന ഒരു മാനേജ്മെൻ്റ് ആശയം കൂടെയാണ്.

ഇതിന്റെ സ്റ്റെപ്പുകൾ ഇങ്ങനെയാണ്.

  • ആദ്യം ഇപ്പോഴുള്ള സിസ്റ്റം സ്റ്റാൻഡേർഡിസ് ചെയ്യുക.

  • അതിനു ശേഷം ഇതിലെ പ്രശ്നങ്ങൾ, പുരോഗതി വരുതദത്തൻ ഉള്ള അവസരങ്ങൾ കണ്ടെത്തുക.

  • മാറ്റം വരുത്തി - സിസ്റ്റം പ്രവർത്തിപ്പിക്കുക.

  • വീണ്ടും പ്രശ്ങ്ങൾ/പുരോഗതി വരുത്താൻ ഉള്ള അവസരം കണ്ടെത്തുക.

  • വീണ്ടും മാറ്റം വരുത്തുക.

ഈ സർക്കിൾ തുടരുക.

« Story of KFC Founder - മലയാളം || 2023 ൽ സ്മാർട്ട് ഫോണില്ലാതെ ജീവിക്കാൻ പറ്റുമോ. »
Written on June 29, 2023
Tag cloud
kaizen Malayalam Kaizen മലയാളം

Comments

There are currently no comments on this article, be the first to add one below

Add a Comment

Note that I may remove comments for any reason, so try to be civil.


About me

About author

Want more information and updates on this topic? Follow me on one of the social media.


Related Posts

തടി കുറക്കുന്നത് നിസാരം

2023 ൽ സ്മാർട്ട് ഫോണില്ലാതെ ജീവിക്കാൻ പറ്റുമോ.

എങ്ങനെ ജീവിത വിജയം നേടാം-എന്താണ് kaizen എന്ന ആശയം.

അധികാരത്തിൻ്റെ 48 നിയമങ്ങൾ

ട്രാൻസ്ഫോർമേഷൻ വീഡിയോകളുടെ യാഥാർഥ്യം?