Home / self / Story of KFC Founder - മലയാളം

Story of KFC Founder - മലയാളം

ആറുവയസുമാത്രമുളളപ്പോൾ അച്ഛൻ മരിച്ചുപോയി. അമ്മ ജോലിക്കുപോകുമ്പോൾ ചെറിയ രണ്ടു കുട്ടികളെയും നോക്കേണ്ട ചുമതല അവനായിരുന്നു.എനിക്കുറപ്പുണ്ട് നിങ്ങൾക്കും അത്തരത്തിൽ പഠിക്കാൻ നിറയെ, വിലയുള്ള പാഠങ്ങൾ നിറഞ്ഞതാവും - കേണൽ സാണ്ടേഴ്സിന്റെ ജീവിത കഥയെന്ന്.

inspiring story of Colonel Sanders
ആമസോണിൽ ഇന്നത്തെ ഏറ്റവും നല്ല ഓഫർ!

മരിക്കുന്നതുവരെ തോല്‍ക്കാന്‍ തയ്യാറായില്ല.

ഞാൻ ഇങ്ങനെ ഓരോ മനുഷ്യരെക്കുറിച്ച് വായിക്കുമ്പോഴും എന്റെ ചിന്താ രീതിയും, ജീവിതം തന്നെ നല്ല രീതിയിലേക്ക് മാറി തുടങ്ങിയിരിക്കുന്നു.

എനിക്കുറപ്പുണ്ട് നിങ്ങൾക്കും അത്തരത്തിൽ പഠിക്കാൻ നിറയെ, വിലയുള്ള പാഠങ്ങൾ നിറഞ്ഞതാവും - കേണൽ സാണ്ടേഴ്സിന്റെ ജീവിത കഥയെന്ന്.

ആറുവയസുമാത്രമുളളപ്പോൾ അച്ഛൻ മരിച്ചുപോയി.

അമ്മ ജോലിക്കുപോകുമ്പോൾ ചെറിയ രണ്ടു കുട്ടികളെയും നോക്കേണ്ട ചുമതല അവനായിരുന്നു.

എട്ടാം വയസിൽ - പാചകവും, കൃഷിയും, മൃഗങ്ങളെ പരിപാലിക്കലും ചെയ്തുതുടങ്ങി.

എന്നാൽ പാചകം ചെയ്യുന്നത് - ഇഷ്ടമുള്ള കാര്യമായിരുന്നു.

ആദ്യം ജോലികിട്ടിയ farm ഇലെ ജോലി - മൃഗങ്ങളെ നോക്കി രസിച്ച് നിന്നതിനാൽ നഷ്ടമായി.

എന്നാൽ ആ സമയത്ത് വെറും പത്ത് വയസ് മാത്രമേ ഉള്ള് എന്നോർക്കണം

‘അമ്മ വീണ്ടും വിവാഹം കഴിച്ചപ്പോൾ - ഭർത്താവിന് പഴയ കുട്ടികൾ ശല്യമായാണ് തോന്നിയത്.

അതിനാൽ 12 ആം വയസിൽ വീടുവിട്ടിറങ്ങി.

പിന്നീടങ്ങോട്ട് പല പല ജോലികളാണ്.

ഒന്നിലും അധികകാലം തുടരില്ല,

ടയർ വില്പന, ഇൻഷുറൻസ്, ഫാർമിൽ പണി, ലൈറ്റിംഗ് സിസ്റ്റം, ഫെറി ബോട്ട് - തുടങ്ങി ചെയ്യാത്ത ജോലികളില്ല.

ഇത് നാല്പത് വയസുവരെ തുടർന്നു.

എന്നാൽ പ്രായത്തിൽ അല്ലല്ലോ കാര്യം.

ഇനിയങ്ങോട്ട് ചെറിയ രീതിയിൽ ഉള്ള മുന്നേറ്റങ്ങൾ ആണ് - എന്നാൽ നഷ്ടങ്ങളും കാത്തിരിപ്പുണ്ട്.

നേരത്തെ പറഞ്ഞ - പാചകം - പല പല ജോലികൾ ചെയ്‌തെകിലും അദ്ദേഹത്തിൻ്റെ പാഷൻ ഇപ്പോഴും പാചകം തന്നെയായിരുന്നു.

പാഷൻ അത് ഒരിക്കലും വിട്ടുകളയരുത്.

അങ്ങനെയിരിക്കെ ഒരു യാത്രയിൽ വച്ചാണ് - അപ്രതീക്ഷിതമായി - ഒരു ഓയിൽ കമ്പനിയുടെ മാനേജരെ കണ്ടുമുട്ടുന്നത്.

മാനേജർ ആണെന്നൊന്നും അറിയാതെയാണ് തന്റെ അതുവരെയുള്ള കഥകളും, പാചകത്തോടുള്ള ഇഷ്ടവും അയാളോട് പറയുന്നത്.

കഥ കേട്ട മാനേജർ അദ്ദേഹത്തെ ഒരു ഗ്യാസ് സ്റ്റേഷനും അതിനോടനുബന്ധിച്ചുള്ള കടയും നോക്കാൻ ഏല്പിച്ചു.

ആദ്യമായി ഒരു ജോലിയിൽ അദ്ദേഹം കൂടുതൽ വർഷങ്ങൾ അതായത് 6 വർഷത്തോളം തുടർന്നത് ഇവിടെയാണ്.

അവിടുത്തെ ബിസിനസ് വിജയകരമായി പോയിരുന്നു. അതിനോട് ചേർന്ന് അദ്ദേഹം ആളുകൾക്ക് ഭക്ഷണം ഉണ്ടാക്കി നല്കാനും തുടങ്ങി.

എന്നാൽ ഒരു അപകടം കാത്തിനരിക്കുന്നതായിരുന്നു.

സാമ്പത്തിക മാന്ദ്യത.

സാമ്പത്തിക മാന്ദ്യത രാജ്യമെമ്പാടും പടർന്നപ്പോൾ ഗ്യാസ് സ്റ്റേഷനും അതിനോട് ചേർന്നുള്ള എല്ലാ പരിപാടികളും നിർത്തേണ്ടതായി വന്നു

അങ്ങനെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് മറ്റൊരു ഗ്യാസ് കമ്പനി അതിൻറെ മറ്റൊരു ഗ്യാസ് സ്റ്റേഷൻ നടത്താനായി അദ്ദേഹത്തെ കോൺടാക്ട് ചെയ്യുന്നത്.

അവിടുത്തെ പ്രവർത്തനം നടത്തുന്നതിനൊപ്പം യാത്രക്കാർക്ക് ഭക്ഷണം തയ്യാറാക്കി നൽകാനും തുടങ്ങി.

അതിൽ ഏറ്റവും പ്രസിദ്ധമായത് ചിക്കൻ ഫ്രൈ തന്നെയായിരുന്നു

പാചകത്തോടുള്ള അമിതമായ താൽപര്യം കാരണം ഭക്ഷണമു ഉപയോഗിച്ച് അദ്ദേഹം പലതരം പരീക്ഷണങ്ങൾ എപ്പോഴും ചെയ്തുകൊണ്ടിരുന്നു.

വിവിധതരം രുചി കൂട്ടുകൾ ഉണ്ടാക്കി പരീക്ഷിച്ചു നോക്കുന്നത് അദ്ദേഹത്തിന്റെ ഹോബിയായിരുന്നു.

അങ്ങനെയാണ് അദ്ദേഹത്തിൻറെ ചിക്കൻ ഫ്ര രഹസ്യ കൂട്ട് കണ്ടെത്തുന്നത് - 11 ഓളം കൂട്ടുകൾ ചേർത്താണ് അദ്ദേഹം അത് തയ്യാറാക്കിയത്.

അദ്ദേഹത്തിൻറെ പാചകത്തിൻറെ രുചി വളരെയധികം പ്രശസ്ത പ്രശസ്തമാകുകയും അദ്ദേഹത്തിന് ബഹുമാനാർഥം കേണൽ പദവി ലഭിക്കുകയും ചെയ്തു.

എന്നാൽ അദ്ദേഹം ശരിക്കുള്ള ആർമി കേണൽ അല്ല എന്നുള്ള കാര്യം പ്രത്യേകം ഓർക്കുക നേരത്തെ പറഞ്ഞ ജോലികൾക്കിടയിൽ പ്രായപൂർത്തിയാകുന്നതിനുമുമ്പ് 16 വയസ്സുള്ളപ്പോൾ ആർമിയിൽ അദ്ദേഹം ചേർന്നെങ്കിലും ഇടയ്ക്കുവെച്ച് പുറത്താക്കപ്പെടുകയാണ് ഉണ്ടായിരുന്നത്

എന്നാൽ വീണ്ടും മറ്റൊരു ദുരന്തം കൂടെ ഉണ്ടായി തീപിടുത്തം, മാത്രമല്ല അദ്ദേഹത്തിൻറെ കടയുടെ അടുത്ത് കൂടെ പോയിരുന്ന ഹൈവേ പുതുക്കിപ്പണിഞ്ഞപ്പോൾ റോഡ് സൈഡിൽ ആയിരുന്ന കട - റോഡ് മാറിപോക്കുകയും കട നഷ്ടത്തിലേക്ക് പോകുകയും ചെയ്തു.

അങ്ങനെയിരിക്കയാണ് ബിസിനസുകളും തൻറെ സമ്പാദ്യങ്ങളും എല്ലാം വിറ്റ് അദ്ദേഹം ഒരു യാത്രയ്ക്ക് ഇറങ്ങാൻ തീരുമാനിക്കുന്നത്.

എന്നാൽ അതിനുമുമ്പ് മറ്റൊരു പ്രധാന കണ്ടുപിടുത്തം അദ്ദേഹം നടത്തിയിരുന്നു - സാധാരണ രീതിയിൽ അദ്ദേഹം ചിക്കൻ ഫ്രൈ ഉണ്ടാക്കുന്നതിന് മുപ്പത് മിനിറ്റോളം വേണമായിരുന്നു

പെട്ടെന്ന് ചെയ്യുമ്പോൾ രുചി വ്യത്യാസം വരികയും ചെയ്യും.

അങ്ങനെ ഇരിക്കുകയാണ് പുതിയ ടെക്നോളജി ആയ പ്രഷർകുക്കർ അദ്ദേഹത്തിൻറെ ശ്രദ്ധയിൽപ്പെട്ടത്

പ്രഷർകുക്കറിൽ വച്ച് തൻ്റെ പ്രത്യേക രുചിക്കൂട്ട് ചേർത്തുകൊണ്ട് പത്തു മിനിറ്റിനുള്ളിൽ വളരെ വേഗം രുചി നഷ്ടപ്പെടാതെ ചിക്കൻ ഫ്രൈ ചെയ്യാനുള്ള വഴി അദ്ദേഹം ഡെവലപ്പ് ചെയ്തെടുത്തിരുന്നു.

ഈ രുചി കൂട്ടിന് മറ്റുള്ളവർക്ക് ലൈസൻസായി കൊടുക്കുക ഓരോ പ്രാവശ്യം ഉപയോഗിക്കുമ്പോൾ അതിൻറെ വളരെ നിസ്സാരമായി ഒരു തുക അദ്ദേഹത്തിന് ലൈസൻസ് ഫീ ആയി കൊടുക്കണം - അതിനുവേണ്ടിയാണ് സെയിൽസ് മാൻ ആയി കാറിൽ യാത്ര.

തന്റെ പ്രഷർകുക്കറുകളും രുചിക്കൂട്ടുമായി ഓരോ ഹോട്ടലുകളിലും റെസ്റ്ററുകളിലും കയറിയിറങ്ങി ഈ രുചിക്കൂട്ട് വിൽക്കാനുള്ള ശ്രമമാണ് പിന്നെ അങ്ങോട്ട്.

പല റസ്റ്റോറൻറ് ഉടമകളും തള്ളിക്കളഞ്ഞു എങ്കിലും - ആദ്യം രണ്ട് കൂട്ടുകാർ - പിന്നെ കേട്ടറിഞ്ഞവർ അങ്ങനെ അങ്ങനെ 200 ഓളം റസ്റ്റോരണ്ടുകൾ അദ്ദേഹത്തിന്റെ രുചി കൂട്ട് ഉപയോഗിക്കാൻ തുടങ്ങി.

എന്നാൽ അപ്പോഴേക്കും പ്രായത്തിന്റെ പ്രശ്നങ്ങൾ ആയിത്തുടങ്ങിയിരുന്നു. - 74 വയസായ അദ്ദേഹം ഏറെ നാളത്തെ ആലോചനക്ക് ശേഷം കമ്പനി വിൽക്കാൻ തീരുമാനിച്ചു.

അന്നത്തെ ഇരുപത് ലക്ഷം ഇപ്പോൾ ഏകദേശം ഒന്നര കോടിയോളം വരുന്ന രൂപയ്ക്കാണ് അദ്ദേഹം ബിസിനസ് കൈമാറിയത്.

എന്നാൽ ബിസിനസ് വിറ്റതിനു ശേഷവും ഓരോ സ്ഥലങ്ങളിൽ പോവുകയും അഭിപ്രായവും വിമർശനവും നൽകുകയും ചെയ്യുന്നത് അദ്ദേഹത്തിന് ശീലമായിരുന്നു.

അദ്ദേഹത്തിനും മരണശേഷം ഇപ്പോഴും അദ്ദേഹം തന്നെ മുഖം തന്നെയാണ് കെഎഫ്സിയുടെ മുഖമുദ്രയും ബ്രാൻഡ് ഇമേജും.

എത്ര തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നാലും, എത്ര പ്രായമായാലും - വീണ്ടും വീണ്ടും പരിശ്രെമിച്ചുകൊണ്ട് മൂന്നോട് വരാൻ ശ്രമിക്കുക - കേണൽ സാണ്ടേഴ്സിന്റ ജീവിതത്തിൽ നിന്നും എല്ലാവര്ക്കും പഠിക്കാവുന്ന ഒന്നാണിത്.

« ഹ്യൂണ്ടായുടെ കഥ - ദാരിദ്യത്തിൽനിന്ന് ധീരമായ യാത്ര. || എങ്ങനെ ജീവിത വിജയം നേടാം-എന്താണ് kaizen എന്ന ആശയം. »
Written on June 21, 2023
Tag cloud
inspiring business story malayalam KFC യുടെ കഥ‍ malayalam motivational story

Comments

There are currently no comments on this article, be the first to add one below

Add a Comment

Note that I may remove comments for any reason, so try to be civil.


About me

About author

Want more information and updates on this topic? Follow me on one of the social media.


Related Posts

എങ്ങനെ കവിത എഴുതാം.

First principle thinking - എന്താണ്(free business website)

2023 ൽ സ്മാർട്ട് ഫോണില്ലാതെ ജീവിക്കാൻ പറ്റുമോ.

എങ്ങനെ ജീവിത വിജയം നേടാം-എന്താണ് kaizen എന്ന ആശയം.

Story of KFC Founder - മലയാളം