Home / blog / Buy.logy by Martin Lindstrom Malayalam summary.

Buy.logy by Martin Lindstrom Malayalam summary.

Buy.logy by Martin Lindstrom Malayalam summary. മാർക്കറ്റിങ്ങ് ബുക്ക് മലയാളം സമ്മറി.

Buy.logy by Martin Lindstrom Malayalam summary.

Buy.logy by Martin Lindstrom Malayalam summary.

നമ്മൾ ഒരു സാധനം/ബ്രാൻഡ് വാങ്ങാൻ തീരുമാനിക്കുന്നതിന് പിന്നിലുള്ള ഘടകങ്ങൾ എന്തൊക്കെയാണ്.

പരസ്യങ്ങൾ കൊണ്ട് നിറഞ്ഞ ഇന്നത്തെ മീഡിയ ലോകത്ത് ശരിക്കും എന്താണ് നമ്മളെ സ്വാധീനിക്കുന്നത്.

അത്യാകർഷകമായ പരസ്യമാണോ? കേട്ടാൽ മറക്കാത്ത പരസ്യവാചകം ആണോ? പാട്ടിലൂടെ, പ്രശസ്തനായ സെലിബ്രിറ്റിയിലൂടെ നമ്മുടെ ഉള്ളിലേക്ക് കയറാൻ ശ്രമിക്കുന്ന പരസ്യമാണോ?

ഇതൊന്നുമല്ലെങ്കിൽ; നമ്മൾ പോലും അറിയാതെ നമ്മുടെ ഉള്ളിൽ നിന്ന് മനസ്സിൽ നിന്നും വരുന്ന തീരുമാനങ്ങളാണ്

ഉദാഹരണത്തിന്

സിഗരറ്റ് പായ്ക്കറ്റിനു മുകളിൽ കാണുന്ന ഭീതിപ്പെടുത്തുന്ന, രോഗങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ചിത്രങ്ങൾ, . അവ തങ്ങളെ ഭയപ്പെടുത്തുന്നു എന്ന് പലസിഗരറ്റ് വലിക്കാരും പറയാറുണ്ട്.

എന്നാൽ അവരുടെ ബ്രെയിൻ fMRI ചെക്ക് ചെയ്തു നോക്കുമ്പോൾ, അതിന് വിപരീതമായി, അത്തരം ചിത്രങ്ങൾ ബ്രെയിനിൽ, അത് ഉപയോഗിക്കാൻ തോന്നൽ ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്ന്തെളിയിക്കപ്പെട്ടു.

രണ്ടായിരത്തോളം വോളണ്ടിയർമാരുടെ സഹായത്തോടെ നടത്തിയ ഇതുപോലെയുള്ള ന്യൂറോ മാർക്കറ്റിംഗ് പഠനത്തിൽ നിന്നും മനസ്സിലാക്കിയ അത്ഭുതപ്പെടുത്തുന്ന കണ്ടെത്തലുകളാണ് Buy.logy എന്ന് ഈ ബുക്കിൽ ഉള്ളത്.

പരസ്യങ്ങളും, ബ്രാൻഡുകളും, ലോഗോയും പ്രോഡക്ടുകളും എങ്ങനെ ഇവരെ സ്വാധീനിച്ചു. പരമ്പരാഗതമായി നമ്മൾ കരുതിയിരുന്ന രീതിയിൽ ആണോ ആളുകൾ തീരുമാനങ്ങൾ എടുക്കുന്നത്? ഇതൊക്കെയാണ് ഈ ബുക്കിലൂടെ നമുക്ക് വായിക്കാൻ സാധിക്കുന്നത്.

സമ്മറി ചുരുക്കത്തിൽ

ന്യൂറോ മാർക്കറ്റിംഗ്

നമ്മുടെ മസ്തിഷ്കം സങ്കീർണ്ണവും, പലപ്പോഴും അപബോധ മനസ്സ് ഉപയോഗിച്ച്, അർദ്ധ ബോധാവസ്ഥയിൽ ബ്രാൻഡിംഗിനോടും പരസ്യങ്ങളോടും പ്രതികരിക്കുന്നു.

അത് നമ്മൾ അറിയാതെ തന്നെ നമ്മുടെ വാങ്ങൽ തീരുമാനങ്ങളെ സ്വാധീനിക്കുന്നതാണ്.

ആളുകൾ എങ്ങനെ തീരുമാനമെടുക്കുന്നു എന്നുള്ളത് ന്യൂറോ മാർക്കറ്റിങ്ങിലൂടെ മനസ്സിലാക്കാം.

ഉൽപ്പന്നത്തിന്റെ ഗുണനിലവാരം, അല്ലെങ്കിൽ വിലയുടെ പ്രാധാന്യം, ഇതു പോലെയുള്ള ഉപഭോക്തൃ സ്വഭാവത്തെ പ്രേരിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് പൊതുവായി നിലനിൽക്കുന്ന പല അനുമാനങ്ങളും കൃത്യമായിരിക്കില്ല.

അതിലുപരി, വൈകാരികവും ഉപബോധമനസ്സുള്ളതുമായ ഘടകങ്ങൾക്ക് തീരുമാനങ്ങൾ എടുക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്താനാകും.

ഫോക്കസ് ഗ്രൂപ്പുകളും കസ്റ്റമർ റിസർച്ചിനും പരിമിതികൾ ഉണ്ട്

പരിമിതികൾ ഉണ്ടെങ്കിലും, മാർക്കറ്റിംഗ് ഉത്തേജനങ്ങളോട് നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകാൻ എഫ്എംആർഐ പോലുള്ള ന്യൂറോ ഇമേജിംഗ് ടെക്നിക്കുകൾക്ക് കഴിയും.

സിഗരറ്റിന്റെ കാര്യത്തിൽ മുകളിൽ പറഞ്ഞതുപോലെ, ഫോക്കസ് ഗ്രൂപ്പുകളും കസ്റ്റമർ റിസർച്ചിനു പകരവും എഫ് എം ആർ ഐ പോലെയുള്ള പഠന രീതികളാണ് കൂടുതൽ ഫലപ്രദം.

ന്യൂറോ മാർക്കറ്റിംഗ് പ്രാധാന്യവും ഇവിടെ വ്യക്തമാകുന്നു.

നിർബന്ധിച്ചുള്ള പരസ്യങ്ങൾക്ക് പകരം അദൃശ്യമായ പരസ്യങ്ങളാണ് ഇപ്പോൾ ഫലപ്രദം(Subliminal messaging).

സിനിമകളിലും മറ്റ് മീഡിയകളിലും ഉൽപ്പന്ന പ്ലെയ്‌സ്‌മെന്റുകൾ ഉപയോഗിക്കുന്നത് ഒരു ബ്രാൻഡുമായി നല്ല ബന്ധങ്ങൾ സൃഷ്ടിക്കാൻ കഴിയും.

എന്നിരുന്നാലും, പ്രോഡക്റ്റ് പ്ലേസ്മെന്റ് ചെയ്യുന്നത് അനാവശ്യമായി കുത്തിക്കയറ്റി ആണെങ്കിൽ വലിയ പ്രയോജനം ഉണ്ടാവില്ല ചിലപ്പോൾ നെഗറ്റീവ് ആയി ബാധിച്ചു എന്നും വരും.നേരിട്ട് ശ്രദ്ധിക്കാതെ ഉള്ള ഉൾപ്പെടുത്തലുകളാണ് പ്രയോജനം ഉണ്ടാക്കുക.

വികാരങ്ങളെ സ്വാധീനിക്കുന്ന പരസ്യങ്ങൾ വിജയിക്കുന്നു.

ഉൽപ്പന്നത്തിന്റെ ഗുണങ്ങൾ മാത്രം പറഞ്ഞു കൊണ്ടിരിക്കാതെ, ഉപഭോക്താക്കളുമായി ശക്തമായ വൈകാരിക ബന്ധങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികൾ ശക്തമായ ബ്രാൻഡ് ലോയൽറ്റി കെട്ടിപ്പടുക്കുന്നതിൽ കൂടുതൽ വിജയിക്കുന്നു.

മതങ്ങളെ പോലെയായി മാറുന്ന ബ്രാൻഡുകൾ ആണ് ഇപ്പോൾ വിജയിക്കുന്നത്.

ബ്രാൻഡുകൾ നിർമ്മിക്കുന്നതിന് മതങ്ങളെ നോക്കി ചില കാര്യങ്ങൾ പഠിക്കേണ്ടതാണ്. ആചാരങ്ങൾ, ഒരു കമ്മ്യൂണിറ്റി ആണെന്നുള്ള തോന്നൽ ഇതൊക്കെ വളർത്തിയെടുക്കാൻ സാധിക്കണം.

എല്ലാ സെൻസുകളെയും സ്വാധീനിക്കുക.

കാഴ്ച മാത്രമല്ല മണം, ശബ്ദം എന്നിവ കൂടെ ചേരുമ്പോഴാണ് ബ്രാൻഡിന് കൂടുതൽ തിരിച്ചറിവും, സ്വാധീനവും ഉണ്ടാവുക.

പരസ്യത്തിൽ സെക്സിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് സൂക്ഷിച്ചു വേണം.

8 നൂറ്റാണ്ടുകളായി മാർക്കറ്റിംഗ് ചെയ്യുന്നവർ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒന്നാണ് ഇത്. സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ പ്രോഡക്റ്റിലേക്ക് വരേണ്ട ശ്രദ്ധ സെക്ഷ്വൽ പാർട്ടിലേക്ക് പോകുന്നതാണ്.

മിറർ ന്യൂറോൺസിന്റെ പ്രാധാന്യം

മറ്റുള്ളവരുമായി ഡിലീറ്റ് ചെയ്യാൻ നമ്മെ സഹായിക്കുന്ന ന്യൂറോണുകളാണിത്. ഉദാഹരണത്തിന് ഒരു സിനിമയിലെ നായിക കരയുമ്പോൾ ആ ദുഃഖം നമുക്കും തോന്നുന്നു. പരസ്യങ്ങളിലൂടെ മിറർ ന്യൂറോൺസിനെ സ്വാധീനിക്കാൻ കഴിഞ്ഞാൽ ബ്രാൻഡിനോടുള്ള ആഭിമുഖ്യം പൊടുന്നനെ ഉണ്ടാകുന്നതാണ്.

ലോഗോകൾക്ക് പ്രാധാന്യം കുറഞ്ഞു

ഈ പഠനം അനുസരിച്ച് ബ്രാൻഡ് ലോഗോകളുടെ പ്രാധാന്യം കുത്തനെ കുറഞ്ഞിരിക്കുന്നു എന്നാണ് കണ്ടെത്തൽ.

ലോഗോ അമിതമായി പ്രദർശിപ്പിച്ച് ഉപഭോക്താവിൽ നെഗറ്റീവ് റെസ്പോൺസ് ഉണ്ടാക്കുന്നതിന് പകരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന സാഹചര്യം, ചുറ്റുപാട് അതിലൂടെ ഉണ്ടാകുന്ന നല്ല അനുഭവം പ്രദർശിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക.

ചുരുക്കം

കുറെ പഠനങ്ങളിലൂടെ, ബ്രാൻഡിങ്ങിനെ കുറിച്ചും, പരസ്യത്തെക്കുറിച്ചും ഉള്ള പല പൊതുധാരണകളും തെറ്റാണെന്ന് ഈ പുസ്തകം തെളിയിക്കുകയാണ്.

മാർക്കറ്റിംഗ് ഫ്യൂച്ചർ ന്യൂറോ മാർക്കറ്റിംഗ് ആണെന്ന ആശയവും ഈ ബുക്ക് മുന്നോട്ട് വെക്കുന്നു.

« Introduction to C++ മലയാളം || എന്താണ് ന്യൂറോ മാർക്കറ്റിങ്ങ്. »
Written on December 25, 2023
Tag cloud
marketing book summary

Comments

There are currently no comments on this article, be the first to add one below

Add a Comment

Note that I may remove comments for any reason, so try to be civil.


About me

About author

Want more information and updates on this topic? Follow me on one of the social media.


Related Posts

How to do plank properly - Malayalam

Buy.logy by Martin Lindstrom Malayalam summary.

വിമാനത്തിന്റെ ജനൽ അടർന്ന് പോയാൽ എന്ത് സംഭവിക്കും

ഇന്ത്യൻ റെയിൽവേ 11 തരം ഹോണുകൾ

Different types of toys to buy online