Home / Entertainment / കൗമുദി oh my god ക്രൂരതയാണോ

കൗമുദി oh my god ക്രൂരതയാണോ

കൗമുദി oh my god പ്രോഗ്രാം നിങ്ങളുടെ അഭിപ്രായം കമൻ്റായി എഴുതൂ.

കൗമുദി oh my god ക്രൂരതയാണോ

കഥ, കവിത, സിനിമ തുടങ്ങി മിക്കവാറും എല്ലാ കലാ രൂപങ്ങളിലും, കലാകാരന്മാർ പൊതുവേ സ്വീകരിച്ചുവരുന്ന ഒരു നയമാണ് പഞ്ചിംഗ് അപ്പ്.

സമൂഹത്തിൽ താഴെ നിൽക്കുന്നവരെ പരിഹസിക്കുന്നത് ഒഴിവാക്കിയിട്ട്, അധികാരവും പണവും സ്വാധീനവും കൊണ്ട് മുകളിൽ നിൽക്കുന്നവരെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന, പൊതുവേ അംഗീകരിക്കപ്പെട്ട രീതിയാണ് ഇത്.

എന്നാൽ ഇതിൽ നിന്നെ തികച്ചും വ്യത്യസ്തമായി, പലപ്പോഴും വീണുകിടക്കുന്നവന് തന്നെ വീണ്ടും ഇടി കൊടുക്കുന്ന രീതിയിലുള്ള ഒരു പരിപാടിയാണ്, കൗമുദി ടിവിയിലെ ഓ മൈ ഫോൺ എന്ന പ്രാങ്ക് പ്രോഗ്രാം.

ഈ പ്രോഗ്രാമിന് സ്ഥിരം കാഴ്ചക്കാരും, ആസ്വാദകരും, എന്തോ ഒരു ഇഷ്ടം കൊണ്ട് സഹിച്ചിരുന്ന് കാണുന്നവരും എന്നിട്ട് സഹതാപം കമന്റിലൂടെ അറിയിക്കുന്നവരും ഉണ്ട്.

ഇതിൻ്റെ ഇര - പലപ്പോഴും അറുപതിൽ കൂടുതൽ വയസുളള, ദിവസക്കൂലി ചെയ്യുന്ന സാധാരണക്കാരാണ്.

എന്നാൽ എല്ലാ എപ്പിസോഡുകളും ഇങ്ങനെ ക്രൂരത ഉള്ളതല്ല.

ഭർത്താക്കന്മാർ ഭാര്യയെ പറ്റിക്കുന്നതും തിരിച്ചു പറ്റിക്കുന്നതും അടുത്ത ബന്ധമുള്ളവർ സുഹൃത്തുക്കൾ തുടങ്ങിയവരുടെ അറിവോടെ ചെയ്യുന്നവ അത്ര പ്രശ്നം ഇല്ലാത്തതാണ്.

പരുപാടിയുടെ അവസാനം ന്യായീകരണമായി ഒരു സോഷ്യൽ അവേർനസ് ഒക്കെ പറയും. പ്രാങ്കുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാവും ഇത്.

പിന്നെ വിലകുറഞ്ഞ കുറെ സമ്മാനങ്ങൾ കൊടുത്ത് ഇരകളെ തൽക്കാലം സന്തോഷിപ്പിച്ചു വിടുകയാണ് പതിവ്.

വളരെയധികം അപകടം പിടിച്ച ഒരു പരിപാടിയാണ്. അടി കിട്ടാൻ സാധ്യത ഉണ്ടെന്ന് ഇതിന്റെ അവതാരകരും കൃത്യമായി മനസ്സിലാക്കുന്നു പലപ്പോഴും അടി കിട്ടിയിട്ടുമുണ്ട്.

അമിതമായി പ്രകോപിപ്പിക്കുകയും ദേഷ്യപ്പെടാനുള്ള അവസരം ഉണ്ടാക്കുകയും ചെയ്യുമ്പോൾ ബ്ലഡ് പ്രഷർ തുടങ്ങിയ ആരോഗ്യ എമർജൻസികൾ ഉണ്ടാകാനുള്ള സാധ്യത ഇവർ ഇന്നേവരെ പരിഗണിച്ചിട്ടുണ്ടോ എന്ന് അറിയില്ല.

ഈ പരിപാടിയെക്കുറിച്ച് പല നെഗറ്റീവ് അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഇതൊരു ആർട്ട് ആണെന്ന് സമ്മതിക്കാതിരിക്കാൻ സാധിക്കില്ല പച്ചയായ മനുഷ്യരുടെ അതിജീവിതത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ പല കാഴ്ചകളും ഇതിലെ രണ്ടുമൂന്നു വീഡിയോകൾ കണ്ടാൽ തന്നെ മനസ്സിലാകുന്നതാണ്.

മിനിമം നേരിട്ട മനപ്രയാസത്തിനും മാനഹാനിക്കും തുല്യമായ സമ്മാനം എങ്കിലും ഇരകൾക്ക് നൽകേണ്ടതാണ്.

« Nivia shining STAR Football - impressions || വിമാനത്തിന്റെ ജനൽ അടർന്ന് പോയാൽ എന്ത് സംഭവിക്കും »
Written on December 4, 2023
Tag cloud
Entertainment

Comments

There are currently no comments on this article, be the first to add one below

Add a Comment

Note that I may remove comments for any reason, so try to be civil.


About me

About author

Want more information and updates on this topic? Follow me on one of the social media.


Related Posts

കൗമുദി oh my god ക്രൂരതയാണോ