കോൺഫിഡൻസിന്റെയും തള്ളിന്റെയും ഇടയിൽ നേർത്ത വര മാത്രം.
Successful ആയ ആളുകൾ സംസാരിക്കുമ്പോൾ പലപ്പോഴും survivorship ബയസ് കാരണം പറയുന്നത് തള്ള് ആയി മാറാറുണ്ട്. പുതിയ ആളുകൾക്കാണ് ഈ പ്രെശ്നം കൂടുതൽ.

Successful ആയ ആളുകൾ സംസാരിക്കുമ്പോൾ പലപ്പോഴും survivorship ബയസ് കാരണം പറയുന്നത് തള്ള് ആയി മാറാറുണ്ട്.
പുതിയ ആളുകൾക്കാണ് ഈ പ്രെശ്നം കൂടുതൽ.
ചുറ്റുമുള്ള എല്ലാവരും നല്ലത് മാത്രം പറയാൻതുടങ്ങുമ്പോൾ, പോകുന്നിടത്തെല്ലാം ഫാൻസ് admirers ഒക്കെ ആകുമ്പോൾ ആണ് പലരും ഇങ്ങനെ സംസാരിക്കാൻ തുടങ്ങുന്നത്.
എന്നാൽ വളരെ നാളുകളായി പ്രശസ്തരായിതുടരുന്ന ആളുകൾക്ക് ഇത് നല്ലതുപോലെ അറിയാവുന്നതാണ്.
കുറെ അധികം നാളായി പ്രശസ്തരായ തുടരുന്നവരും പുതിയതായി വിജയം ആയവർ സംസാരിക്കുന്നതും തമ്മിലും വ്യത്യാസം നോക്കിയാൽ ഇത് വളരെ കൃത്യമായി മനസിലാക്കാം.
Survivorship bias, അതിന്റെ കൂടെ വികാരങ്ങൾക്ക് അടിമയായി / exited ആയി സംസാരിക്കുമ്പൾ ആണ് ഇത്തരം തള്ളുകൾ ഉണ്ടാവുന്നത്.
ഏറ്റവും അടുത്ത് കേരളത്തിൽ ഇതിന്റെ ഒരു ഉദാഹരണം ആയി തോന്നുന്നത് സന്തോഷ് ജോർജ് കുളങ്ങരയാണ്.
അദ്ദേഹത്തോട് എനിക്ക് വളരെ ബഹുമാനമാണുള്ളത്.
എന്നാൽ ഈയിടെയായി പല യൂട്യൂബ് ഷോർട്ടുകളും കാണുമ്പോൾ ഈ വരയുടെ അപ്പുറത്തേക്ക് ഇടയ്ക്കിടെ കാൽ വാക്കുന്നതായി തോന്നുന്നുണ്ട്.
ഈ അടുത്ത് അദ്ദേഹം ഒരു വിഡിയോയിൽ കുഞ്ഞായിരുന്നപ്പോൾ തന്നെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായിരുന്നു എന്നൊക്കെ പറയുന്നത് കേട്ടു.
ഒരേ പോലെ ഹാർഡ് വർക്ക് ചെയ്യുന്ന കഴിവുള്ള രണ്ടു പേർക് ഒരിക്കലും ഒരേ പോലെയുള്ള റിസൾട്ട് ആവില്ല ലഭിക്കുന്നത്. ബട്ടർഫ്‌ളൈ എഫ്ഫക്റ്റ്പറയുന്നതുപോലെ നിസാരമായ ഒരു കാര്യമായിരിക്കും രണ്ടു പേരുടെയും ജീവിധം രണ്ടു വഴിക്കാക്കുനന്ത്.
ചെറിയ പ്രായത്തിൽ ഒരാളെ പരിചയപ്പെടുന്നത്, മറ്റൊരാളുടെ ഒരു ചെറിയ അഭിപ്രായം, സമ്മാനമായി കിട്ടുന്ന ഒരു വസ്തു, ഒരു അസുഖം, ജനിച്ച സ്ഥലം, ജനിച്ച കുടുംബം, ജനിച്ച കാലഘട്ടം ഇതെല്ലം ഒരു വ്യക്തിയുടെ ജീവിതത്തെമാറ്റി മറിചെക്കാം.
Related Posts
ഒരേപോലെ പരിശ്രമിച്ചു ഒരേ കഴിവ് ഉണ്ടായിരുന്നു എന്നതുകൊണ്ട് രണ്ടു പേർക്കും ഒരേ റിസൾട്ട് കിട്ടണം എന്നില്ല.
അധികം സംസാരിക്കാതെ ഇടയ്ക്കിടെ ഒരു ബ്രേക്ക് എടുക്കുന്നതും, സെലെക്ടിവ് ആയി ഇന്റർവ്യൂ കൊടുക്കുന്നതും ഒക്കെ നല്ലതാണു.
അല്ലെങ്കിൽ പണ്ട് പ്രിത്വിരാജിനെപ്പോലെ വലിയ നെഗറ്റീവ് ഒപ്പീനിയന് ഉണ്ടാവുകയും പൊതു അഭിപ്രായം മാറ്റി എടുക്കാൻ വലിയ വില കൊടുക്കേണ്ടി വരും.
എന്നാൽ ഇത് സെലിബ്രിറ്റികൾക്ക് മാത്രം ബാധകമാകുന്ന കാര്യമല്ല.നമുക്കോരോരുത്തർക്കും സംഭവിക്കാവുന്നതാണ്. അത്യാവിശം നല്ല ജോലി,അല്ലെങ്കിൽ സ്ഥാനത്തെത്തി കഴിയുമ്പോൾ പലരും അഹങ്കാരികൾ ആയി മാറുന്നത് ഇതുകൊണ്ടാണ്.
ബാക്കിയുള്ളവർ ഒക്കെ മടി ആയതുകൊണ്ടാണ് അവർ രക്ഷപെടാത്തത്, അല്ലെങ്കിൽ ഞാൻ കഷ്ടപ്പെട്ടിട്ണ് ഈ സ്ഥാനത്തെത്തിയത് എന്നൊക്കെ നമുക്ക് തോന്നിയേക്കാം.
എന്നാൽ നൂറു കണക്കിന് variables ഓരോ മനുഷ്യരുടെയും ജീവിതത്തിന്റെ വഴി മാറ്റിവിടുന്നതാണ്.
Tag cloud
Comments
Related Posts
2023 ൽ സ്മാർട്ട് ഫോണില്ലാതെ ജീവിക്കാൻ പറ്റുമോ.
There are currently no comments on this article, be the first to add one below
Add a Comment
Note that I may remove comments for any reason, so try to be civil.