ഹ്യൂണ്ടായുടെ കഥ - ദാരിദ്യത്തിൽനിന്ന് ധീരമായ യാത്ര.
ദരിദ്രനായ കൃഷിക്കാരൻ പയ്യൻ ശതകോടിശ്വരനായ കഥ

കൊറിയയിൽ ഭക്ഷണം പോലും കഴിക്കാൻ വകയില്ലാത്ത കുടുംബത്തിൽ ജനിച്ച ഒരു ചെറിയ കുട്ടി, ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർ കമ്പനികളിൽ ഒന്ന് തുടങ്ങിയ കഥയാണ് പറയുന്നത്.
30 വർഷങ്ങൾക്ക് മുൻപ്, കുറഞ്ഞ വിലയിൽ ലഭിച്ചിരുന്ന, ഏതുസമയത്തും നിന്ന് പോകുന്ന, കാണാൻ ഭംഗിയില്ലത്ത വാഹനങ്ങൾ ആണ് ഹ്യുണ്ടാ നിർമിച്ചിരുന്നത്.
ഇതിൽ നിറച്ച് പെട്രോൾ അടിച്ചാൽ വണ്ടിയുടെ വില ഇരട്ടിയാകും. മുൻപ് ഹ്യൂണ്ടായ്യെക്കുറിച്ച് കളിയാക്കി പറഞ്ഞിരുന്നതാണിത്.
എന്നാൽ ഇന്ന് ലോകത്തിലെ തന്നെ നിലവാരം കൂടുതൽ ഉള്ള, മുൻനിര വാഹന ബ്രാൻഡുകളിൽ ഒന്നാണ് ഹ്യൂണ്ടായ്.
ഇവിടെ ഏറ്റവും അത്ഭുതപെടുതുന്ന കാര്യം, ഇത് തുടങ്ങിയ വ്യക്തിയും അദ്ദേഹത്തിന്റെ കഥയും തന്നെയാണ്.
ആദ്യ യാത്ര
കൃഷിക്കാരായ മാതാപിതാക്കളെ ഉപക്ഷിച്ച് നഗരത്തിലേക്ക് ഓടിപോകുമ്പോൾ, ദാരിദ്യം മാറണം എന്ന ഒറ്റ ആഗ്രഹം മാത്രമാണുണ്ടായിരുന്നത്.
എന്നാൽ ഈ യാത്രയിൽ നിരവധി നിരവധി പരാജയങ്ങൾ, ഭാഗ്യകേട്, നാണക്കേട് ആണ് കാത്തിരിക്കുന്നുണ്ടായിരുന്നത്.
ഇത്രയും പ്രെശ്നം ഉണ്ടായിട്ടും - സൗത്ത് കൊറിയയിലെ തന്നെ ഏറ്റവും വലിയ കമ്പനികളിൽ ഒന്ന് നിർമിക്കുന്നിടത്താണ് ഈ യാത്ര അവസാനിച്ചത്.
ദാരിദ്രത്തിൽ നിന്ന് രക്ഷപെടൽ.
ഇപ്പോൾ നോർത്ത് കൊറിയയുടെ ഭാഗമായ ഒരു ചെറിയ പട്ടണത്തിൽ 1915 ഇൽ ആണ് അദ്ദേഹത്തിൻ്റെ ജനനം.
ഈ സമയത്ത് ജാപ്പനീസ് കൊളോണിയൽ ഭരണത്തിന്റെ എല്ലാ ദുരിതങ്ങളും സഹിച്ചുള്ള ജീവിതമായിരുന്നു കൊറീയൻ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരുന്നത്.
രാവിലെ മുതൽ വൈകിട്ട് വരെ കൃഷിസ്ഥലത്ത് പണിയെടുത്താലും, വയറുനിറച്ച് ഭക്ഷണം കഴിക്കാൻ പോലും ഇല്ലാത്ത രീതിയിൽ വലിയ ദാരിദ്യം അനുഭവിച്ചിരുന്ന കുടുംബതിലായിരുന്നു ജനനം.
സ്കൂൾ ടീച്ചർ ആകാൻ ആയിരുന്നു ആഗ്രഹം എങ്കിലും, ദാരിദ്രം കാരണം 14 ആം വയസിൽ പഠനം നിർത്തി കൃഷിപ്പണിയുടെ ഭാഗമാകേണ്ടി വന്നു.
നെൽകൃഷി, മൃഗ പരിപാലനം, വിറക് വില്പന ഇതെല്ലം ചെയ്തിട്ടും - ഒരു ചെറിയ പ്രശ്നം വന്നാൽ പോലും ആഹാരത്തിനു വകയില്ലാതാകുന്ന അവസ്ഥ ആയിരുന്നു അവർക്കുണ്ടായിരുന്നത്.
ചെറിയ പ്രായത്തിൽ ഉള്ള കഠിനമായ അധ്വാനം - ജീവിതം മുഴുവൻ കൃഷിപ്പണിയിൽ തുടരേണ്ടി വരുമോ എന്ന ഭീതി, അവന്റെ ഓർമയിൽ എപ്പോഴും ഉണ്ടായിരുന്നു.
ദാരിദ്ര്യവും, കഠിനാധ്വാനവും സഹിക്കാൻ വയ്യാതെയായപ്പോൾ ഒരുദിവസം, കൃത്യമായി പറഞ്ഞാൽ 16 വയസുള്ളപ്പോൾ, അവനും സുഹൃത്തും കൂടി നാടുവിടാൻ തീരുമാനിച്ചു.
കിലോമീറ്ററുകളോളം നടന്ന് , പട്ടണപ്രദേശമായ കവാൻ എന്ന സ്ഥലത്തെത്തുകയും - കെട്ടിട നിർമാണ ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തു.
അവിടെയും കഠിനാധ്വാനത്തിനു കുറവുണ്ടായിരുന്നില്ല, എന്നാൽ ദിവസവും കുറച്ച് രൂപയെങ്കിലും സമ്പാധിക്കാൻ സാധിക്കുന്നത് അവനിൽ വളെരെ സന്തോഷം ഉണ്ടാക്കി.
എന്നാൽ ഇത് അധിക നാൾ നീണ്ടുനിന്നില്ല.
കുറച്ച് നാൾ കഴിഞ്ഞപ്പോൾ - ഓടി പോയ സ്ഥലം മാതാപിതാക്കൾ കണ്ടെത്തുകയും - തിരിച്ച് ഗ്രാമത്തിലെക്ക് കൊണ്ടുപോകുകയും ചെയ്തു.
എന്നാൽ നഗര ജീവിതം കാണുകയും, കൃഷിപ്പണി മാത്രമല്ല ജീവിതം എന്ന് മനസിലാക്കുക കൂടി ചെയ്ത അവനെ ഇനി ആ ഗ്രാമത്തിൽ പിടിച്ചുനിർത്തുക അസാധ്യമായിരുന്നു.
അടുത്ത രണ്ടു വരഷത്തിനകം രണ്ടുപ്രാവശ്യം അവൻ സോൾ നഗരത്തിലേക്ക് രക്ഷപെട്ട ഓടി പോകുകയുണ്ടായി.
ഓരോ പ്രവിശ്യവും പിടിക്കപെടുകയും തിരിച്ചുകൊണ്ടുവരികയും ചെയ്തു.
വെറും ആറാം ക്‌ളാസ് വിദ്യാഭാസം മാത്രമുള്ള ഒരു കൃഷിക്കാരന്റെ മകൻ മാത്രമാണ് നീയെന്നു ഓർക്കണം - സോൾ നഗരത്തിൽ ഡിഗ്രി വിദ്യാഭ്യാസമുള്ള ആയിരക്കണക്കിനാളുകളാണ് ജോലിയില്ലാതെ അലയുന്നത്.
നീ എന്ത് കണ്ടിട്ടാണ് - അവിടെപ്പോയി രക്ഷപെടാം എന്ന് കരുതുന്നത്.
നിന്നെപോലെയൊരാൾക്ക് ഒരിക്കലും അത് സാധിക്കില്ല-അവന്റെ അച്ഛന്റെ ഉപദേശം അങ്ങനെയായിരുന്നു.
എന്നാൽ ഈ വാക്കുകൾ ഒന്നും - തീരുമാനിച്ചിറങ്ങാൻ ഉറച്ചിരുന്ന അവനെ തടയാൻ പോന്നതായിരുന്നില്ല.
കൃഷി മുഴുവൻ നശിച്ച് മറ്റൊരു - ദാരിദ്യം നിറഞ്ഞ തണുപ്പുകാലത്തിനുവേണ്ടി തയ്യാറായ്ക്കുന്ന ആ ഗ്രാമത്തെ ഉപേക്ഷിച്ച് നാലാമത്തെ - യാത്രക്ക് അവൻ തയാറായി.
ഇവിടെയാണ് ശരിക്കുള്ള യാത്ര തുടങ്ങുന്നത്.
ഈപ്രാവിശ്യം സോൾ നഗരത്തിൽ എത്തിയ അവൻ ഏത് ജോലിയും ചെയ്യാൻ തയ്യാറായിരുന്നു. തൊഴിലാളി, നിർമാണ മേഖല, ഫാക്ടറി ജോലി തുടങ്ങി എന്തും തയ്യാർ.
എന്നാൽ ഒരു വർഷത്തിനുശേഷം മാത്രമാണ് - അല്പം നല്ല ഒരു ജോലി കിട്ടിയത്- ഒരു അരിക്കടയിൽ നിന്നും സാധനങ്ങൾ എടുത്ത് പല സ്ഥലങ്ങളിൽ എത്തിച്ച് കൊടുക്കുക.
ഇതൊരു സ്ഥിരമായ ജോലി ആയിരുന്നു എന്ന് മാത്രമല്ല, തടസമില്ലാതെ അത്യാവശ്യം വരുമാനം നേടാൻ സഹായ്ക്കുിക്കുകയും ചെയ്തു.
അവന്റെ ജോലിയിൽ ഉള്ള ആത്മാർത്ഥത, പ്രായമായ ഉടമസ്ഥരുടെ ശ്രെദ്ധ പിടിച്ചുപറ്റാൻ കാരണമായി - പെട്ടന്ന് തന്നെ സ്ഥാനക്കയറ്റങ്ങൾ കിട്ടുകയും ആറുമാസത്തിനകം തന്നെ സ്റ്റോർ accountant എന്ന സ്ഥാനത്തെത്തുകയും ചെയ്തു.
എന്നാൽ രണ്ടുമൂന്ന് വർഷങ്ങൾക്കകം പ്രായമായ ഉടമസ്ഥർ ആരോഗ്യം നഷ്ടപെട്ടതുകാരണം - ഈ വ്യാപാരം തുടർന്ന് പോകാൻസാധിക്കില്ല എന്ന് മനസിലാക്കി - അങ്ങനെ വെറും 22 വയസ് മാത്രം പ്രായം ഉള്ളപ്പോൾ അവൻ ഈ വ്യാപാരത്തിൻ്റെ ഉടമസ്ഥനായി.
പെട്ടന്ന് തന്നെ കടയുടെ പേരുമാറ്റുകയും, ചില മാറ്റങ്ങൾ വരുത്തി കുറഞ്ഞ വിലയിൽ അരി വില്പന തുടങ്ങുകയും ചെയ്തതതിലൂടെ - നഗരത്തിലെ തന്നെ ഏറ്റവും നല്ല അരി വ്യാപാര സ്ഥാപനം ആയി.
എന്നാൽ ഒരു ദുരന്തം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ചൈനയുമായുള്ള യുദ്ധത്തിന്റെ ആവിശ്യത്തിന് വേണ്ടി അരി മുഴുവൻ ജപ്പാൻ സൈന്യത്തിന്റെ ആവിശ്യത്തിനായി ജപ്പാനിലേക്ക് കയറ്റിവിടാനും, സൗത്ത് കൊറിയയിൽ അരി ഉപയോഗം റേഷൻ രീതിയിലാക്കാനും - കൊറിയ ഭരിച്ചുകൊണ്ടിരുന്ന ജപ്പാൻ തീരുമാനിച്ചു.
കൊറിയയിലെ മിക്കവാറും എല്ലാ അരി വ്യാപാരങ്ങളും ഇതോടെ അവസാനിച്ചു.
നിരാശയായുടെ സ്വന്തം ഗ്രാമത്തിലെക്ക് മടങ്ങുകയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല. എന്നാൽ ഇത് ആദ്യത്തെ തിരിച്ചടി അല്ലായിരുന്നു.
ഗ്രാമത്തിൽ തിരിച്ചെത്തിയ അദ്ദേഹം, അധികകാലം അവിടെ തുടർനില്ല. 1940 ഇത് വീണ്ടും നഗരത്തിലേക്ക് - പുതിയ ബിസിനസ് തുടങ്ങുക എന്ന ലക്ഷ്യവുമായി യാത്ര.
ഇപ്രാവിശ്യ ഒരു ലിസ്റ്റ് ഉണ്ടാക്കി.
ജപ്പാൻ കൊളോണിയൽ ഗവൺമെന്റ് ഇടപെടാത്ത ചുരുക്കം ചില ബിസിനസുകളുടെ ലിസ്റ്റ്.
അങ്ങനെ തീരുമാനിച്ച ഒന്നാണ്.
കാർ റിപ്പയറിങ്.
ഒരു ബാങ്ക് ലോൺ എടുത്ത് ബിസിനസ് ആരംഭിച്ചു. ആ സമയത് കാര് റിപ്പയർ ചെയ്യാൻ ആവിശ്യകാർ കൂടുതൽ ആയിരുന്നു - എന്നാൽ ഷോപ്പുകൾ കുറവും.
ഉള്ള ഷോപ്പുകൾ ആണെങ്കിൽ അമിതമായ ചാർജ് ഈടാക്കിയിരുന്നു.
എന്നാൽ കാർ റിപ്പയർ ചെയ്യാൻ അവന് അറിയുമായിരുന്നില്ല. കാര് റിപ്പയർ വിദഗ്ദ്ധനായ ഒരാളെ ജോലി ഏല്പിച്ച്, ഏറ്റവും കുറഞ്ഞ നിരക്കിൽ കാറുകൾ ശരിയാക്കി നല്കാൻ തുടങ്ങി.
സിമ്പിൾ ആയ ഈ രീതി ബിസിനസ് വലിയ രീതിയിൽ വളരാൻ സഹായകമായി. കൂടുതൽ മെക്കാനിക്കുകളെ ജോലിക്കു കയറ്റാനും തുടങ്ങി.
എന്നാൽ വീണ്ടും മറ്റൊരു ദുരന്തം കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു തീ പിടിത്തത്തിൽ മുഴുവൻ ടൂൾസും, സ്ഥാപനവും അവൈടെയുണ്ടായിരുന്ന് കാറുകളും നശിച്ചു.
ഇപ്പ്രാവശ്യം വലിയ കടങ്ങൾ അടച്ച് തീര്ക്കാനും ഉണ്ട്.
എന്നാൽ നമ്മുടെ നായകന് അങ്ങനെ പിൻവാങ്ങുന്ന ആൾ അല്ല എന്ന് ഇതുവരെയുള്ള കഥയിൽ നിന്നും മനസിലായിട്ടുണ്ടാവും.
മറ്റൊരു ലോൺ എടുത്ത് കൂടുതൽ തിരക്കുള്ള മറ്റൊരു സ്ഥലത്ത് വീണ്ടും റിപ്പയർ ഷോപ് തുടങ്ങി.
തിരക്കുള്ള സ്ഥലത്ത് പഴയതിലും നല്ലരീതിയിൽ വളരുകയും രണ്ടു വർഷത്തിനുള്ളിൽ 70ത്തോളം പേരെ ജോലിയിൽ ഉള്ള വലിയ കാര് റിപ്പയർ ഷോപ് ആയി മാറുകയും ചെയ്‌തു .
എന്നാൽ അതെ സമയം മറ്റൊരു വലിയ സംഭവം തുടങ്ങുകയായിരുന്നു.
രണ്ടാം ലോക മഹായുദ്ധം.
ജാപ്പനീസ് Govt. യുദ്ധത്തിന്റെ ഭാഗമായി - അവന്റെ ഗരാഷ് പിടിച്ചെടുത്തു- അത് ഒരു സ്റ്റീൽ പ്ലാന്റിന്റെ ഭാഗമായി.
സോൾ നഗരത്തിൽ മൊത്തം യൂദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ കണ്ടുതുടങ്ങി ബിസിനസ് നഷ്ടമാകുകയും ചെയ്തു.
വീണ്ടും ഗ്രാമത്തിലേക്ക് തിരിച്ച് പോകുകയള്ളത് അവന് വേറെ മാർഗം ഉണ്ടായിരുന്നില്ല.
എന്നാൽ പഴയ സമയങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്പ്രാവശ്യം തന്റെ കൈയിൽ 50000 വോൻ സമ്പാദ്യമായിട്ടുണ്ടായിരുന്നു.
അടുത്ത ബിസിനസ് തുടങ്ങാനായി ഈ പണം ഉപയോഗിച്ച് ഉടൻ തന്നെ പ്ലാനുകൾ തുടങ്ങി.
ഹ്യൂണ്ടായ് തുടക്കം.
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം കൊറിയക്ക് ജപ്പാൻ കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്യ്രം നേടാനായി.
മറ്റു തടസങ്ങൾ എല്ലാം മാറിയതിനാൽ 1946 ഇത് വീണ്ടും ഗാരേജ് തുറന്നു.
അതിനു പേര് നൽകിയത് - ഹ്യുണ്ടായ് auto സർവീസ് സെന്റർ.
ഹ്യൂണ്ടായ് എന്ന വാക്കിന്റെ അർഥം - മോഡേൺ - പുതിയത് എന്നാണ്.
us സർക്കാരിനും , ജനങ്ങൾക്കും സേവനം നൽകി ആരംഭിച്ച ഈ കമ്പനി ആദ്യ വർഷത്തിൽ തന്നെ 30 ഇൽ നിന്നും 80 ജോലിക്കാരിലേക്ക് വളർന്നു.
ഇപ്പോഴാണെങ്കിൽ ജാപ്പനീസ് ഭരണത്തിന്റെ പ്രശ്നങ്ങളും അല്ല.
ആപ്പോഴേക്കും മുഴുവൻ കുടുംബത്തെയും, പുതിയ രാജ്യമായ സൗത്ത് കൊറിയയിലേക്ക് കൊണ്ടുവരികയും, എല്ലാവരെയും ബിസിനെസ്സിന്റെ ഭാഗമാക്കുകയും ചെയ്തിരുന്നു അവന്.
എന്നാൽ അവിടെവച്ചും നിർത്താൻ അദ്ധേഹം തയ്യാറായിരുന്നില്ല.
കോൺട്രാക്ട് എടുക്കുന്ന സമയത്ത് താൻ ഒന്നോ രണ്ടോ ലക്ഷത്തിന്റെ വർക്ക് എടുക്കുമ്പോൾ ചില കമ്പനികൾ 10 ഉം ഇരുപതും കോടിയുടെ പദ്ധതികൾ എടുക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ട്.
അപകടം പിടിച്ച മേഘലയാണെനിക്കിലും ഒന്ന് ട്രൈ ചെയ്ത നോക്കാൻ തീരുമാനിച്ചു.
അങ്ങനെയാണ് ഹ്യൂണ്ടായ് construction കമ്പനി 1947 യിൽ തുടങ്ങുനത്.
us സൈനിക കേന്ദ്രങ്ങളും മറ്റും നിർമിച്ച് 1950 ആയപ്പോഴേക്കും ലാഭം നേടി തുടങ്ങി.
എന്നാൽ മറ്റൊരു വലിയ പ്രശ്നം കാത്തിരിക്കുന്നുണ്ടായിരുന്നു.
വീണ്ടും യൂദ്ധം.
നോർത്ത് കൊറിയയുടെ ആക്രമണം - യുദ്ധം കാരണം എല്ലാ പ്രവർത്തനവും ഉപേക്ഷിച്ച് busan എന്ന സ്ഥലത്തേക്ക് രക്ഷപെടേണ്ടി വന്നു.
ഒറ്റയടിക്ക് താഴെ വീണത് പോലെ - പത്ര വിതരണവും മറ്റു ചെറിയ ജോലികലുമായി ദാരിദ്രം വീണ്ടും നേരിടുന്ന അവസ്ഥ.
അങ്ങനെയിരിക്കെയാണ് us ഭരണകൂടത്തിന്റെ ഒരു പരസ്യം അദ്ധേഹം കാണുന്നത്.
us സർക്കാരിന് കൺസ്ട്രക്ഷൻ മേഖലയിൽ സഹായം അവവിഷയമായിരുന്നു. ഈ അവസരം മുതലാക്കികൊണ്ട് പട്ടാളത്തിനുള്ള ബാറകും, കെട്ടിടങ്ങളും നിർമിക്കുന്ന ജോലി ഏറ്റെടുത്തു.
us സേനയുമായി വളരെ നല്ല ഒരു ബന്ധം വളർത്തിയെടുക്കയും - തുടർന്ന് കൂടുതൽ പ്രൊജെക്ടുകൾ നേടുകയും ചെയ്തു.
us പ്രസിഡന്റ് സൗത്ത് കോറിയിൽ എത്തിയപ്പോൾ താമസിക്കാൻ ഉള്ള സംവിധാനവും, മറ്റു പ്രധാന പ്രൊജെക്ടുകളും നിർമിച്ചത് അദ്ധേഹത്തിന്റെ നേതൃത്വത്തിൽ ആണ്.
ഇത് നിർണായകമായ ഒരു സംഭവമായിരുന്നു.
പുതിയ തുടക്കം
കാരണം യുദ്ധം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കമ്പനി തുടർന്നുള്ള എല്ലാ യുഎസ് അതുപോലെ തന്നെ കുറെയുടെ പ്രോജക്ടുകളും നേതൃത്വം വഹിക്കാൻ പ്രാപ്തിയുള്ള കമ്പനിയായി വളർന്നു കഴിഞ്ഞിരുന്നു
എന്നാൽ യുദ്ധത്തിന് ശേഷം സൗത്ത് കൊറിയയിലെ സാമ്പത്തിക വ്യവസ്ഥ തകർന്ന നിലയിലായിരുന്നു ലോകത്തിൽ, ഏഷ്യയിലെ തന്നെ ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളിൽ ഒന്നായി സൗത്ത് കൊറിയയുടെ സമ്പത്ത് വ്യവസ്ഥ തകർന്നടിഞ്ഞു.
എന്നാൽ യുഎസ് സർക്കാർ സൗത്ത് കൊറിയൻ ഗവൺമെന്റിന് billion കണക്കിന് രൂപയാണ് രാജ്യം പുതുക്കിപ്പണിയാൻ നൽകിക്കൊണ്ടിരുന്നത്
നിർമ്മാണ മേഖല
അദ്ധേഹം ഈ അവസരം മുതലാക്കുകയും ഏറ്റവും വലിയ ഒരു കൺസ്ട്രക്ഷൻ പ്രോജക്ടിന് കരാർ നേടിയെടുക്കുകയും ചെയ്തു 1953 ഉള്ള കൊറിയാൻ ബ്രിഡ്ജിന്റെ പുനർനിർമ്മാണമായിരുന്നു.
ഇത് എന്നാൽ ചങ്ക് പ്രതീക്ഷിച്ചത് പോലെയല്ല ഈ പ്രൊജക്റ്റ് അവസാനിച്ചത് വലിയൊരു പരാജയം സാമ്പത്തിക നഷ്ടം ഈ പ്രോജക്ടിലൂടെ അദ്ധേഹം നേരിടേണ്ടിവന്നു ഇത്രയും വലിയൊരു പ്രോജക്റ്റിനെ നേരിടാനുള്ള പരിചയമോ സുരക്ഷാക്രമീകരണങ്ങളോ അദ്ധേഹം അപ്പോഴും നേടിയെടുത്തിട്ടില്ലായിരുന്നു.
മരണങ്ങൾ, കൂടുന്ന വില, ഇൻഫ്ലേഷൻ ഇതെല്ലാം ഈ പ്രൊജക്ഷനെ വളരെ നെഗറ്റീവ് ആയി ബാധിക്കുകയുണ്ടായി
പ്രൊജക്ടിൽ പ്രതീക്ഷിക്കുന്നതിലും അധികം പണം ചെലവാകുകയും വലിയ ലോൺ എടുക്കുകയും അതുപോലെ സ്വന്തമായ വസ്തു വിൽകേണ്ടി വരികയും ചെയ്തു
ഇങ്ങനെയൊക്കെയാണെങ്കിലും ഒരുതരത്തിൽ അവർ ആ പാലത്തിൻറെ പണി പൂർത്തിയാക്കി. എങ്കിലും പണി കഴിഞ്ഞപ്പോൾ എല്ലാവരുടെയും സാമ്പത്തിക നില വളരെയധികം തകരാറിലായിരുന്നു
ഇത് മറ്റ് കമ്പനികളുടെ പരിഹാസത്തിന് കാരണമായി ഒരു ആറു വർഷം മാത്രം വിദ്യാഭ്യാസമുള്ള ഇവന് എന്തറിയാം
ദീർഘനാളത്തേക്കുള്ള കൺസ്ട്രക്ഷൻ വർക്കുകൾക്ക് ഇൻസ്റ്റാൾമെൻറ് കോൺട്രാക്ട് ആണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ല
പരാജയം കാരണം സഹോദരന്മാരുടെയും കുടുംബത്തിനും സാമ്പത്തിക നിലവിലാകെയും വളരെ ദാരിദ്ര്യത്തിലേക്ക് വീണ്ടും വീഴുകയും ചെയ്യുന്നത് അദ്ദേഹത്തിൻറെ മനസ്സിനെ വളരെയധികം ദുഃഖത്തിലേക്ക് ആഴ്ത്തി.
എന്നാൽ ഇത് കൂടുതൽ വാശിയോടെ ഏറ്റവും വലിയ കമ്പനിയിലെ തന്നെ ഏറ്റവും വലിയ കമ്പനി നിർമ്മിക്കുക എന്ന ലക്ഷ്യത്തിലേക്ക് പോകാൻ മാത്രമേ കാരണമായുള്ളൂ
എന്നാൽ ഈ പ്രൊജക്റ്റ് പരാജയം മാത്രമായി അവശേഷിക്കേണ്ട ഉണ്ടായിരുന്നത് ഈ പ്രോജക്ട് തീർന്നപ്പോൾ എല്ലാ ലോണുകളും അടച്ചു തീർത്തതിനാൽ അദ്ദേഹത്തിന് നല്ല സ്കോർ ലഭിക്കുകയും വീണ്ടും മറ്റു പ്രൊജക്ടുകൾക്ക് വേണ്ടി ധാരാളം നൽകാൻ തയ്യാറായി ബാങ്കുകൾ മുന്നോട്ടു വരികയും ചെയ്തു
വലിയ മിഷന്റെയും അതുപോലെതന്നെ അഡ്വാൻസ്ഡ് ആയിട്ടുള്ള മെഷീൻ പ്രാധാന്യം അയാൾ മനസ്സിലാക്കി. യുഎസ് ഗവൺമെൻറ്മായുള്ള ബന്ധം കാരണം ഇത്തരത്തിലുള്ള മെഷീനുകൾ നേരിട്ട് വാങ്ങാനും അയാൾക്ക് കഴിഞ്ഞു .
ഇത്തരത്തിലുള്ള വലിയ മെഷീനുകൾ ആ സമയത്ത് സർക്കാരിന് മാത്രമേ കിട്ടുകയുള്ളൂ പ്രൈവറ്റ് കമ്പനികൾക്ക് യൂസ് എത്തരത്തിലുള്ള കമ്പനികൾ വാങ്ങാനുള്ള അനുമതി ഉണ്ടായിരുന്നില്ല
ഇത് വലിയൊരു അഡ്വാൻറ്റേജ് ആയിട്ട് തീരുകയാണ് ഉണ്ടായത് അത്യാധുനിക മെഷീനുകളുടെ സഹായത്തോടെ വളരെ ചീപ്പ് ആയിട്ട് പ്രോജക്ടുകൾ നേടിയെടുക്കുകയും ചെയ്യാൻ അവർക്ക് കഴിഞ്ഞു പാലങ്ങൾ ഡാമുകൾ റോഡുകൾ തുടങ്ങി ഒട്ടുമിക്ക ഇൻഫ്രാക്ചർ വികസനത്തിനും Korian സാമ്പത്തിക വ്യവസ്ഥയിൽ കമ്പനി ഭാഗമായി തുടങ്ങി കുറിയരി തന്നെ ഏറ്റവും വലിയ കമ്പനികൾ ഒന്നായി ഇത് മാറി എങ്കിലും ഇവിടെ വച്ച് നിർത്താൻ തയ്യാറായിരുന്നില്ല
മാത്രം കൺസ്ട്രക്ഷൻ ബിസിനസ് ഒതുക്കി നിർത്താതെ ലോകത്തിലെ മറ്റു സ്ഥലങ്ങളിലെ പ്രോജക്ടുകൾ ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങി സൗദി അറേബ്യയിൽ ഉള്ള ജൂബിലി ഇൻഡസ്ട്രിയൽ ഹാർബർ അതുപോലെ അറബ് ബിൽഡിങ് ആൻഡ് റിപ്പയർ ഇൻ ബഹറിൻ ഏറ്റെടുത്ത്
വലിയ വളർച്ച
അങ്ങനെ സൗത്ത് കൊറിയയിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിൽ ഒന്നായി 1960 വളർന്നു എന്നാൽ ഇതിൽ പല വിജയങ്ങൾക്കും പുറകിൽ ഗവൺമെന്റിന്റെ സഹായം ഉണ്ടായിരുന്നു
അതുപോലെതന്നെ മറ്റ് വലിയ കമ്പനികൾക്കും സർക്കാരിൽ നിന്ന് സൗത്ത് കൊറിയൻ സർക്കാരിൽ നിന്ന് വലിയ സഹായങ്ങൾ ലഭിച്ചിരുന്നു സാമ്പത്തിക സഹായങ്ങൾ ലോൺ സഹായം ടാക്സ് കുറവ് ഇതൊക്കെ സർക്കാർ നൽകിയിരുന്നു
എത്ര പദ്ധതികളാണ് സൗത്ത് കൊറിയ പെട്ടെന്ന് തന്നെ എൽജി വലിയ വലിയ കമ്പനികളുടെ രാജ്യത്തിൻറെ മൊത്തത്തിൽ മുന്നേറാൻ സാധിച്ചത്
എന്നാൽ ഒരു കാര്യവുമില്ലാതെ അല്ല ഇത്തരത്തിലുള്ള സഹായങ്ങൾ സർക്കാർ നൽകിയിരുന്നത് ഏറ്റെടുത്ത് ജോലികൾ ഏറ്റവും സുന്ദരമായ കൃത്യമായി ചെയ്യുകയും കഠിനമായി അധ്വാനിക്കുകയും ചെയ്തിരുന്നു
എങ്ങനെയെങ്കിലും കാരണങ്ങൾ നേടിയെടുക്കുന്ന അദ്ദേഹത്തിൻറെ സ്പിരിറ്റ് ആ സമയത്ത് കുറിയൻ സർക്കാറിന് ആവശ്യമായിരുന്നു മറ്റു മേഖലകൾ മറ്റൊരു മേഖലകളിലും തങ്ങളുടെ സാന്നിധ്യം ഉണ്ടാക്കിയെടുത്തു ഇലക്ട്രോണിക്സ് സ്റ്റോറേജ് ഷിപ്പിംഗ് കമ്പനി ഫിനാൻഷ്യൽ സർവീസസ് ഇതെല്ലാം
കാർ വ്യാപോരം - ഹ്യൂൻണ്ടായ്
ഇതിന്റെയെല്ലാം ഇടയിൽ ഒരിക്കലും ശംഖിന്റെ ശ്രദ്ധ നഷ്ടപ്പെടാതെ ഒരു ഇൻഡസ്ട്രി ആയിരുന്നു ഓട്ടോമൊബൈൽ ഇൻഡസ്ട്രി സമയത്ത് അപേക്ഷിച്ചു പോകേണ്ടി വന്നെങ്കിലും ചൂണ്ടയുടെ കഥ
1967 സർക്കാർ ഒരു പുതിയ പോളിസി മുന്നോട്ടുകൊണ്ടുവന്നു യാതൊരു പുതിയ രാജ്യത്തിന് പുറത്തുള്ള യാതൊരു ഫോട്ടോ ഇൻഡസ് ഓട്ടോ കമ്പനിയും കൊറിയയുടെ ഉള്ളിൽ സാധനങ്ങൾ വിൽക്കണ്ട എന്ന ഒരു തീരുമാനമായിരുന്നു അഥവാ വിൽക്കണമെന്നുണ്ടെങ്കിൽ കുറെയുള്ള ഏതെങ്കിലും ഒരു കമ്പനിയുമായി ജോയിൻറ് പെൻഷൻ തുടങ്ങണം
ഇങ്ങനെ ചെയ്യുന്നതിലൂടെ പുറകിലുള്ള ലോക്കൽ കമ്പനികൾക്ക് ടെക്നോളജി അറിവും കഴിവുകളും നേടിയെടുക്കുന്നത് എന്നുള്ളതായിരുന്നു ലക്ഷ്യം ഈ നയത്തിന്റെ ഏറ്റവും വലിയ പ്രവചനം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ചങ്ക് ഈ ഒരു ഇൻഡസ്ട്രിയിലേക്ക് കടന്നു 1967ലാണ് ഹ്യൂണ്ടായ് മോട്ടോർ കമ്പനി തുടങ്ങിയത്
ഫോർഡ് മോട്ടോർ കമ്പനിയുമായി ഒരു കരാറിൽ ഏർപ്പെട്ടു അവരുടെ വാഹനങ്ങൾ നിർമിക്കാനും ഒരു അസംബ്ലിയും തുടങ്ങാൻ ആയിരുന്നു പദ്ധതി കരാറിൽ ഏർപ്പെട്ട 6 മാസത്തിനുള്ളിൽ തന്നെ ഫാക്ടറി ഹ്യൂണ്ടായി കാർ കാറുകൾ നിർമ്മിച്ചു തുടങ്ങി
ആദ്യത്തെ വാഹനമായിരുന്നു ഹ്യൂണ്ടായ് Kortina. Ford കോർട്ടിനേക്കാൾ വലിയ വ്യത്യാസം ഒന്നുമില്ലാത്ത അതേ വാഹനമായിരുന്നു ഇത് എന്നാൽ സൗത്ത് കൊറിയയിലെ വാഹനത്തിൻറെ വാഹനം വലിയ പരാജയമായി മാറുകയാണ് ഉണ്ടായത്
ഈ വാഹനങ്ങൾ അമേരിക്കയിലും വികസരാജ്യങ്ങളിലെയും ടാറിട്ട റോഡുകളിലൂടെ ഓടാൻ ഉള്ള രീതിയിൽ നിർമ്മിച്ചതായിരുന്നു എന്നാൽ റോഡുകളിലൂടെ ഓടാൻ ഇതിന് സാധിച്ചില്ല അത് കാരണം തന്നെ ഈ വാഹനം ഒരു പരിഹാസ്യ വസ്തുവായി മാറി ഒരു ഗുണവും ഇല്ലാത്ത കാറുകൾ ആയിട്ട് ഇതിനെ ആളുകൾ കാണാൻ തുടങ്ങി ആളുകൾ തവണ അടയ്ക്കുന്ന നിർത്തുകയും തിരിച്ച് പൈസ ആവശ്യപ്പെടാനും കാര്യത്തിലും പലഭാഗങ്ങളിൽ നിന്നുമായി തിരിച്ചു പൈസ ആവശ്യപ്പെടാനും അതിനിടയിൽ മറ്റൊരു പ്രശ്നം 1969ൽ ഹ്യൂണ്ടായുടെ ഫാക്ടറിയിൽ വെള്ളം കയറുകയും വളരെയധികം നഷ്ടമുണ്ടാവുകയും ചെയ്തു പല കാറുകളും വെള്ളത്തിൽ മുങ്ങി പോവുകയും അതിനാൽ തന്നെ വെള്ളത്തിൽ മുങ്ങിയ കാറുകളാണ് അവർ വിൽക്കുന്നത് എന്നുള്ള ഒരു പ്രചാരണം ഉണ്ടാവുകയും ചെയ്തു
ഇപ്പോൾ തന്നെ വളരെ നെഗറ്റീവായ അഭിപ്രായമുള്ള ഈ കാറിനെ കുറിച്ചുള്ള ഈ വാർത്ത വിൽപ്പന വീണ്ടും കുറയുന്നതിനാണ് കാരണമായത് കമ്പനി പുളയുന്ന അവസ്ഥയിലെ കാട ഈ സംഭവങ്ങളെല്ലാം കൊണ്ടെത്തിച്ചത് എന്നാൽ കമ്പനി അടച്ചുപൂട്ടാൻ പല അഭിപ്രായം പറഞ്ഞപ്പോൾ ഒന്നും തന്റെ അതിന് തയ്യാറായില്ല
ഇത് എങ്ങനെയെങ്കിലും ഞാൻ ശരിയാക്കി എടുത്തിരിക്കും എന്തെങ്കിലും ഞാൻ തുടങ്ങിയാൽ അത് അവസാനിക്കുന്നതും വരെ നമുക്ക് നോക്കാം ഈയൊരു ചിന്താഗതിയോടെയാണ് വീണ്ടും വീണ്ടും ഈ കാറുകൾ നിർമ്മിക്കുന്നത് തുടർന്നുകൊണ്ടിരുന്നത് സൗത്ത് റെയിൽവേ റോഡുകളുടെ സ്ഥിതി കൂടുതൽ മെച്ചമായതോടെ കുറച്ചുനാൾ കഴിഞ്ഞപ്പോൾ പുതിയ പുതിയ കാറിന്റെ വിൽപ്പന കൂടിക്കൂടി വന്നു തുടങ്ങി
അടുത്ത ദുരന്തം കാത്തിരിക്കുന്നു എന്നറിയാതെ അടുത്ത പുതിയ മോഡൽ സൗത്ത് കൊറിയ ലോഞ്ച് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു
കൂടുതൽ കാറുകൾ നിർമ്മിക്കാനുള്ള കൂടുതൽ സംവിധാനങ്ങൾ ഉൾപ്പെടുത്തി ഫാക്ടറി വികസിപ്പിക്കുന്നതിനിടയിലാണ്
ഹ്യൂണ്ടായ് നിർമ്മിച്ച കാറുകൾ അല്ലാതെ സൗത്ത് കൊറിയയിൽ അല്ലാതെ മറ്റു രാജ്യങ്ങളിലേക്ക് കയറ്റിവിടുന്നത് ഫോഡിന് യാതൊരു താൽപര്യമില്ലായിരുന്നു
ലാഭം പങ്കുവെക്കുന്ന കാര്യത്തിലും ഫോർഡുമായി പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങി.
എന്നാൽ തോന്നിയത് ഫോർഡ് കൊറിയയിലെ കാര്യങ്ങൾ നേരിട്ട് എടുത്തു നടത്താനുള്ള താല്പര്യത്തിലാണ് എന്നാണ് മനസ്സിലാക്കിയത്
ഹ്യൂണ്ടയുടെ നിലവിലുള്ള തൊഴിലാളികളെ ചെറിയ ചെറിയ വിലയ്ക്ക് തുടരുകയും ചെയ്യാം കൂടുതൽ ലാഭം ഉണ്ടാക്കുകയും ചെയ്യാം
എന്നാൽ നമ്മുടെ നായകൻ ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് നമുക്കറിയാമല്ലോ
ഒരുതരത്തിലും അത് അനുവദിക്കാൻ തയ്യാറായിരുന്നില്ല അതുകൊണ്ടുതന്നെ 1974 കോണ്ടാക്റ്റ് ചെയ്തു
ഉടൻതന്നെ സ്വന്തമായി പുതിയ കാർ നിർമ്മിക്കാൻ അദ്ദേഹം തീരുമാനിച്ചു
ഈ ഒരു തീരുമാനം കുറിയുടെ മുഴുവൻ കാറിൻറെ മാറ്റിമറിക്കാൻ പോകുന്നതായിരുന്നു എന്ന് ആ സമയത്ത് അദ്ദേഹം കരുതി വരുന്നില്ല
കൊറിയൻ Cars
Fordമായി ഉള്ള കരാർ അവസാനിപ്പിച്ച് ഉടൻ ചങ്ക് വിഷയവുമായി പുതിയ കോൺട്രാക്ടിൽ ഏർപ്പെട്ടു അവരുടെ എഞ്ചിനും മെയിൻ ശാസിയും ഉപയോഗിക്കാനായിരുന്നു അത്
കുറച്ചു വിദഗ്ധരായ യൂറോപ്യൻ ഡിസൈനർമാരെ ജോലിക്ക് എടുക്കുകയും പുതിയൊരു കാർ ഡിസൈൻ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു
5900 മാത്രം വിലയിൽ കുറയയിലെ തകർന്ന റോഡുകൾക്ക് യോജിച്ച തരത്തിലുള്ള ഒരു കാർ
അതുകൊണ്ടുതന്നെ പെട്ടെന്നുതന്നെ കൊറിയയിൽ ഇത് ഹിറ്റായി.
ഈ വിജയം ലോകത്തിലേക്ക് മുഴുവൻ കൊണ്ടുവരാൻ ആയിട്ട് മറ്റു രാജ്യങ്ങളിലേക്ക് അയക്കാൻ തുടങ്ങി
കാനഡയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന കാറുകളിൽ ഒന്നായി മാറി
എന്നാൽ അമേരിക്കയിൽ ഏറ്റവും വലിയ കാർ മാർക്കറ്റ് അമേരിക്കയിൽ ഈ കാറിൽ ചെയ്യുന്ന വിധമായ തടസ്സങ്ങൾ ഇമിസ്ഉion ണ്ടായി 1985 ഈ പ്രശ്നങ്ങളെല്ലാം മാറ്റിക്കൊണ്ട് പുതിയൊരു കാർ അമേരിക്ക ലോഞ്ച് ചെയ്തു
5000 ഡോളറിൽ താഴെ അമേരിക്കയിൽ അപ്പോൾ നിലവിൽ ഉണ്ടായിരുന്ന മിക്കവാറും എല്ലാ കാർഡിന്റെയും പകുതി വിലയിലാണ് ഇത് ലോഞ്ച് ചെയ്തത്
ആദ്യത്തെ വർഷം തന്നെ ഉൾലക്ഷത്തി 68,000 കാറുകളാണ് അമേരിക്കൻ മാർക്കറ്റിൽ വിറ്റഴിഞ്ഞത്
10 ലക്ഷത്തിലധികം ലോകത്തിൻറെ വിവിധ ഭാഗങ്ങളിലായി വിട്ടു
എന്നാൽ അദ്ധേഹം ഉദ്ദേശിച്ച രീതിയിൽ ആയിരുന്നില്ല ചില കാര്യങ്ങൾ നടക്കുന്നത്.
ആളുകൾ അതിനെ കണ്ടിരുന്നത് വളരെ വിലകുറഞ്ഞ കൊറിയൻ കാർ അത്യാവശ്യം ഓടിക്കാൻ ഉപയോഗിക്കാം അങ്ങനെയുള്ള ഒരു ഇമേജ് ആണ് ഉണ്ടായിരുന്നത്
എപ്പോഴും കേടാവുകയും റിപ്പയർ ചെയ്യേണ്ടി വരികയും ചെയ്യുന്നതുകൊണ്ട് കാറിന്റെ ബ്രാൻഡിന്റെ ഇമേജ് കുറയുകയാണ് ഉണ്ടായത്
എപ്പോഴും കേടാകുന്നത് കൊണ്ട് അമേരിക്കയിലും പരിഹസിച്ചു കൊണ്ടുള്ള അഭിപ്രായങ്ങൾ വ്യാപകമായി
എന്നാൽ 1990 വലിയ മാറ്റങ്ങൾ വരുത്തി സ്വന്തം എഞ്ചിൻ നിർമ്മിച്ചത് കുറെയധികം മോഡലുകൾ പുറത്തിറങ്ങി.
ഹ്യൂണ്ടായ് accent, സൊണാറ്റോ തുടങ്ങിയ കാറുകൾ വിൽപ്പനയിൽ വളരെയധികം മുന്നേറി.
1998 കിയ മോട്ടോഴ്സ്സിനെ വാങ്ങുകയും കോളിറ്റിയിലും നിർമ്മാണ രീതിയിലും വലിയ പുരോഗതി വരുത്തുകയും ചെയ്തു
2004 നാലോടെ ക്വാളിറ്റിയുടെ കാര്യത്തിൽ ഹോണ്ടയുടെ തൊട്ടു പുറകിൽ എത്താൻ അവർക്ക് സാധിച്ചു
മാത്രമല്ല 100000 മൈൽ 10-Year എന്ന warranty നൽകിയതിലൂടെ us മാർക്കറ്റിൽ സെഞ്ച്വറിയിൽ ഏറ്റവും കൂടുതൽവിൽക്കുന്ന കാറുകളിൽ ഒന്നായി മാറാനായിട്ട് സാധിച്ചിരിക്കുന്നു
അദ്ധേഹം തന്റെ അവസാന നാളുകൾ സാമൂഹ്യ പ്രവർത്തനങ്ങൾക്കായി മാറ്റുകയും 2001 യിൽ മരിക്കുന്നതിന് മുൻപ് കമ്പനിയുടെ നിയന്ത്രണം തൻ്റെ മക്കളെ ഏൽപ്പിക്കുകയും ചെയ്തു
എത്ര പരാജയം സംഭവിച്ചാലും പിന്നീടും വീണ്ടും ശ്രമിച്ചു ശ്രമിച്ചു ഉയർന്നുവരിക എന്നുള്ള മനോഹരമായ പാഠമാണ് അദ്ദേഹത്തിൻറെ ജീവിതത്തിലൂടെ നമുക്ക് പഠിക്കാൻ സാധിക്കുന്നത്
There are currently no comments on this article, be the first to add one below
Add a Comment
Note that I may remove comments for any reason, so try to be civil.