Home / blog / ഇന്ത്യൻ റെയിൽവേ 11 തരം ഹോണുകൾ

ഇന്ത്യൻ റെയിൽവേ 11 തരം ഹോണുകൾ

ചെറുതും വലുതുമായി 11 ഹോണുകളാണ് ഇന്ത്യൻ റെയിൽവേയ്ക്ക് ഉളളത്. ട്രെയിനിന്റെ വരവും പുറപ്പെടലും മാത്രമല്ല ഹോൺ കൊണ്ട് സൂചിപ്പിക്കുന്നത്, ഓരോ ഹോണിനും അതിന്റെ ദൈർഘ്യത്തിനും പിന്നിൽ വ്യത്യസ്ത അർത്ഥങ്ങളുണ്ടു. :

train horns explained in Malayalam indian railway
ആമസോണിൽ ഇന്നത്തെ ഏറ്റവും നല്ല ഓഫർ!

ചെറുതും വലുതുമായി 11 ഹോണുകളാണ് ഇന്ത്യൻ റെയിൽവേയ്ക്ക് ഉളളത്.

ട്രെയിനിന്റെ വരവും പുറപ്പെടലും മാത്രമല്ല ഹോൺ കൊണ്ട് സൂചിപ്പിക്കുന്നത്, ഓരോ ഹോണിനും അതിന്റെ ദൈർഘ്യത്തിനും പിന്നിൽ വ്യത്യസ്ത അർത്ഥങ്ങളുണ്ടു. :

അപകടത്തെക്കുറിച്ച് സൂചന നൽകുന്നത് മുതൽ ട്രാക്കുകൾ മാറ്റുന്നത് വരെ…. അതൊക്കെ എന്താണെന്നു നോക്കാം.

ഒരു ചെറിയ ഹോണ്‍ - ലോക്കോ പൈലറ്റ് അടുത്ത ട്രിപ്പ് പുറപ്പെടുന്നതിന് മുമ്പായി ട്രെയിന്‍ കഴുകുന്നതിനും വൃത്തിയാക്കുന്നതിനുമായി എടുക്കുന്നതിനെ സൂചിപ്പിക്കുന്നതാണ് ഈ ചെറിയ ഹോണ്‍ ശബ്ദം.

രണ്ട് ചെറിയ ഹോണുകള്‍ - ലോക്കോ പൈലറ്റ് രണ്ട് ചെറിയ ഹോണുകള്‍ നല്‍കിയാല്‍ അതിനര്‍ത്ഥം ട്രെയിന്‍ പുറപ്പെടുന്നതിനുള്ള റെയില്‍വേ സിഗ്‌നല്‍ നിര്‍ദ്ദേശിക്കാന്‍ അദ്ദേഹം ഗാര്‍ഡിനോട് ആവശ്യപ്പെടുന്നു എന്നാണ്.

മൂന്ന് ചെറിയ ഹോണുകള്‍ - അപൂര്‍വ്വമായി മാത്രമേ മൂന്ന് ചെറിയ ഹോണുകള്‍ മുഴക്കാറുള്ളൂ. ലോക്കോ പൈലറ്റ്മാര്‍ക്ക് മോട്ടോറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണ് ഈ ഹോണ്‍ അര്‍ത്ഥമാക്കുന്നത്. ഗാര്‍ഡ് ഉടനടി വാക്വം ബ്രേക്ക് വലിക്കുന്നതിനുള്ള ഒരു സിഗ്‌നലാണിത്.

നാല് ചെറിയ ഹോണുകള്‍ - ട്രെയിനിന് എന്തെങ്കിലും ‘സാങ്കേതിക പ്രശ്നം’ ഉണ്ടെങ്കില്‍, അത് സൂചിപ്പിക്കുന്നതിനാണ് ലോക്കോ പൈലറ്റ് നാല് ചെറിയ ഹോണുകള്‍ മുഴക്കുന്നത്. ട്രെയിന്‍ ഇനി മുന്നോട്ട് പോകില്ലെന്നും ഇതിനര്‍ത്ഥമുണ്ട്.

തുടര്‍ച്ചയായ ഹോണ്‍ - ട്രെയിന്‍ യാതൊരു തടസ്സവുമില്ലാതെ സ്റ്റേഷനുകളിലൂടെ കടന്നുപോകുമെന്ന് യാത്രക്കാരെ അറിയിക്കാനാണ് തുടര്‍ച്ചയായ ഹോണ്‍ മുഴക്കുന്നത്.

ഒരു നീണ്ട ഹോണും ഒരു ചെറിയ ഹോണും -എഞ്ചിന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് ബ്രേക്ക് പൈപ്പ് സംവിധാനം സജ്ജീകരിക്കുന്നതിന് ഗാര്‍ഡിന് സൂചന നല്‍കാനായാണ് ലോക്കോ പൈലറ്റ് ഈ ഹോണ്‍ അടിക്കുന്നത്.

രണ്ട് നീണ്ട ഹോണുകളും രണ്ട് ചെറിയ ഹോണുകളും - ലോക്കോ പൈലറ്റ് രണ്ട് നീണ്ട ഹോണുകളും രണ്ട് ചെറിയ ഹോണുകളും നല്‍കിയാല്‍ എഞ്ചിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അദ്ദേഹം ഗാര്‍ഡിനെ സിഗ്‌നല്‍ നല്‍കുന്നുവെന്നാണ് അര്‍ത്ഥം.

രണ്ട് ഇടവേളകളുള്ള രണ്ട് ഹോണുകള്‍ - ഒരു റെയില്‍വേ ക്രോസിംഗിലൂടെ ട്രെയിന്‍ ഓടാന്‍ തുടങ്ങുമ്പോഴാണ് ഈ ഹോണ്‍ മുഴക്കുന്നത്. ഈ സിഗ്‌നല്‍ വഴിയാത്രക്കാരെ അറിയിക്കാനായാണ് ഉപയോഗിക്കുന്നത്.

നീണ്ടതും ചെറുതുമായ രണ്ട് ഹോണുകള്‍ - ലോക്കോ പൈലറ്റ് ട്രെയിനിന്റെ ട്രാക്കുകള്‍ മാറ്റാന്‍ പോകുമ്പോഴെല്ലാം, ഈ പ്രത്യേക ഹോണ്‍ അടിക്കും

രണ്ട് ചെറുതും ഒരു നീണ്ടതുമായ ഹോണ്‍ - ഈ ഹോണ്‍ ശബ്ദം രണ്ട് സാധ്യതകളെ സൂചിപ്പിക്കുന്നു. ഒന്ന് യാത്രക്കാരന്‍ ചങ്ങല വലിക്കുമ്പോഴും രണ്ടാമതായി ഗാര്‍ഡ് ഒരു വാക്വം ബ്രേക്ക് വലിക്കുമ്പോഴും.

ആറ് തവണ തുടര്‍ച്ചയായി അടിക്കുന്ന ചെറിയ ഹോണുകള്‍ - ഇത് ഒരു സുഖകരമായ സിഗ്‌നലല്ല. ഇതിനര്‍ത്ഥം ട്രെയിന്‍ അപകടകരമായ സാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ്.

« Daily workout at home Malayalam. || Nivia shining STAR Football - impressions »
Written on October 31, 2023
Tag cloud
Train

Comments

There are currently no comments on this article, be the first to add one below

Add a Comment

Note that I may remove comments for any reason, so try to be civil.


About me

About author

Want more information and updates on this topic? Follow me on one of the social media.


Related Posts

ഇന്ത്യൻ റെയിൽവേ 11 തരം ഹോണുകൾ

Daily workout at home Malayalam.

Different types of toys to buy online