Home / general / വെബ്സൈറ്റ് എങ്ങനെ പ്രവർത്തിക്കുന്നു.

വെബ്സൈറ്റ് എങ്ങനെ പ്രവർത്തിക്കുന്നു.

എങ്ങനെ ആണ് ഒരു വെബ്സൈറ്റ് പ്രവർത്തിക്കുന്നത്? സെർവറിൽ ഏതൊക്കെ ഫയലുകൾ ആണ് ഉള്ളത്? സെർവറിൽ ഏത് ഫോൾഡറിൽ ആണ് ഫയലുകൾ അപ്‌ലോഡ് ചെയ്യേണ്ടത്?

വെബ്സൈറ്റ് എങ്ങനെ പ്രവർത്തിക്കുന്നു.

HTML ഫയലുകൾ?

വെബ്സൈറ്റ് ഫയലുകൾ എവിടെയാണ് അപ്‌ലോഡ് ചെയ്യേണ്ടത്.


എങ്ങനെ ആണ് ഒരു വെബ്സൈറ്റ് പ്രവർത്തിക്കുന്നത്?

സെർവറിൽ ഏതൊക്കെ ഫയലുകൾ ആണ് ഉള്ളത്?

സെർവറിൽ ഏത് ഫോൾഡറിൽ ആണ് ഫയലുകൾ അപ്‌ലോഡ് ചെയ്യേണ്ടത്?

Index.html എന്ന് പ്രധാന Html നു പേര് കൊടുക്കാൻ എന്താണ് കാരണം?

അങ്ങനെ ഉള്ള പല സംശയങ്ങൾ ഉണ്ടെങ്കിൽ തുടർന്ന് വായിക്കു.

സിമ്പിൾ ആയ ഒരു വെബ്‌സൈറ്റിനെ അടിസ്ഥാനമാക്കി മുകളിൽ പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം എന്താണെന്നു നോക്കാം.

NB: ആശയങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ ചില Exceptions മനഃപൂർവം ഒഴിവാക്കിയിട്ടുണ്ട് .

വെബ്സൈറ്റ് പേരും ഹോസ്റ്റിംഗും വാങ്ങുന്നത് മുതൽ എങ്ങനെ ആണെന്ന് നോക്കാം.

ഉദാഹരണത്തിന് ഞാൻ ഹോസ്റ്റിങ് വാങ്ങിയത് godaddy എന്ന വെബ്‌സൈറ്റിൽ നിന്നാണ്. അവിടെ നിന്നും ഹോസ്റ്റിങ് വാങ്ങി കഴിയുന്ന ഉടനെ കുറെ അധികം ഡീറ്റെയിൽസ് ഉള്ളടക്കമായി ഒരു ഈമെയിൽ നമുക് കിട്ടുന്നതാണ്.

അതിൽ സി പാനൽ ലോഗിനും പാസ്‌വേർഡും ഉണ്ടാവും.

അതുപോലെ തന്നെ നെയിം സെർവർ / DNS വിവരങ്ങളും നമുക്ക് കിട്ടുന്നതാണ്.

ഇനി അതെ വെബ്‌സൈറ്റിൽ അല്ലെങ്കിൽ മറ്റൊരു വെബ്‌സൈറ്റിൽ പോയി ഡൊമൈൻ പേരും നമുക് വാങ്ങാം. ഡൊമൈൻ നെയിം വാങ്ങുന്ന വെബ്‌സൈറ്റിൽ നെയിം സെർവർ / DNS അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടാവും. അവിടെ നമ്മൾ നേരത്ത വാങ്ങിയ ഹോസ്റ്റിംഗിലേക്ക് ഡൊമെയിൻ നെയിം ഡയറക്റ്റ് ചെയ്യാവുന്നതാണ്.

ഡൊമൈൻ പേരും ഹോസ്റ്റിംഗും ഒരേ സ്ഥലത്തുനിന്നാണെങ്കിൽ കൂടുതൽ എളുപ്പത്തിൽ ഡി എൻ എസ് വിവരങ്ങൾ ചേർക്കാവുന്നതാണ്.

1) എങ്ങനെ ആണ് ഒരു വെബ്സൈറ്റ് പ്രവർത്തിക്കുന്നത്?

സെർവർ ഇന്റർനെറ്റ് മായി connected ആയ കമ്പ്യൂട്ടർ ആണ്. അതിൽ ഒരു ഫോൾഡർ ലോകവുമായി ഷെയർ ചെയ്യാൻ (Public folder) ആയി തുറന്നു വച്ചിരിക്കുന്നു. നമ്മൾ വെബ് ഹോസ്റ്റിങ് വാങ്ങുമ്പോൾ ഇത്തരം

ഒരു

ഫോൾഡറിൽ ഫയലുകൾ അപ്‌ലോഡ് ചെയ്യാൻ ഉള്ള അവകാശം ആണ് നമുക്ക് കിട്ടുന്നത്.

2) സെർവറിൽ ഏതൊക്കെ ഫയലുകൾ ആണ് ഉള്ളത്?

സെർവറിലെ ഫയലുകൾ കാണാനും എഡിറ്റ് ചെയ്യാനും, ഒന്നുകിൽ -

സി പാനൽ അല്ലെങ്കിൽ FTP പാസ്സ്‌വേർഡ്

ആണ്, വെബ്ഹോസ്റ്റിംഗ് വാങ്ങുപോൾ നമുക് കിട്ടുന്നത്.

നമ്മൾ വാങ്ങിയ വെബ് ഹോസ്റ്റിംഗ്(shared,VPS, Dedicated etc) ഏത് തരാ ആണോ അതിനനുസരിച് വിവിധ തരത്തിലുള്ള ഫിയലുകൾ നമ്മൾ ലോഗിൻ ചെയ്തു നോക്കുമ്പോൾ കണ്ടേക്കാം.

എന്നാൽ ഇതിൽ Public_html എന്ന ഫോൾഡറിലേക്കാണ് വെബ്സൈറ്റ് ഫയലുകൾ അപ്‌ലോഡ് ചെയ്യേണ്ടത്. ഈ ഫോൾഡർ റൂട്ട് ഫോൾഡർ എന്നും വിളിക്കാറുണ്ട്.

ഒന്നിലധികം ഡൊമൈൻ പേരുകൾ ഉൾപെടുത്താവുന്ന വെബ്ഹോസ്റ്റിംഗിൽ ഒന്നിലധികം റൂട്ട് ഫോൾഡർ നിർമിക്കാൻ സാധിക്കുന്നതാണ്.

3) സെർവറിൽ ഏത് ഫോൾഡറിൽ ആണ് ഫയലുകൾ അപ്‌ലോഡ് ചെയ്യേണ്ടത്?

Public_html എന്ന ഫോൾഡറിൽ ആണ് സാദാരണ ഫയലുകൾ അപ്‌ലോഡ് ചെയ്യുന്നത്.

നേരത്തെ പറഞ്ഞതുപോലെ ഒന്നിലധികം വെബ്‌സൈറ്റികൾ ഹോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ Public_html എന്ന ഫോൾഡറിനുള്ളിലോ അതിനു പുറത്തോ ഓരോ വെബ്‌സൈറ്റിനും പ്രത്യേകം പ്രത്യേകം ഫോൾഡർ ഉണ്ടാവും(ഇത് പുതിയ വെബ്സൈറ്റ് നെയിം ചേർക്കുമ്പോൾ തിരഞ്ഞെടുക്കുന്ന ഫോൾഡർ പേര് ആയിരിക്കും ) .

4) Index.html എന്ന് പ്രധാന Html നു പേര് കൊടുക്കാൻ എന്താണ് കാരണം?

പുസ്തകങ്ങൾക്ക് മുൻപിലുള്ള Index പോലെ വെബ്സൈറ്റിന്റെ ഇൻഡക്സ് ഫയൽ ആണ് index.html ഫയൽ എന്ന് കരുതാം.

index.htm അല്ലെങ്കിൽ index.php ഇങ്ങനെ ഉള്ള ഒരു ഫയൽ ഇല്ലെങ്കിൽ വെബ്സൈറ്റിലെ ഫോൾഡർ അതുപോലെ പ്രദര്ശിക്കപെടും.

അല്ലെങ്കിൽ 404, 403 തുടങ്ങിയ എറർ വെബ്സൈറ്റ് സന്ദർശിക്കുന്നവരെ കാണിക്കുന്നതാണ്.

അതായത് ഒരാൾ വെബ്സൈറ്റ് URL അടിച്ച് വെബ്സൈറ്റ് ലോഡ് ചെയ്താൽ ആദ്യം കാണുന്നത് index.html എന്ന ഫയൽ ആയിരിക്കും.

« How to install WordPress - വേർഡ്പ്രസ്സ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം. || AndroidManifest.xml file explained »
Written on October 27, 2022
Tag cloud
Web hosting വെബ്സൈറ്റ് എങ്ങനെ പ്രവർത്തിക്കുന്നു Web hosting malayalam

Comments

There are currently no comments on this article, be the first to add one below

Add a Comment

Note that I may remove comments for any reason, so try to be civil.


About me

About author

Want more information and updates on this topic? Follow me on one of the social media.


Related Posts

Git Tutorial Malayalam(മലയാളം)

വെബ്സൈറ്റ് എങ്ങനെ പ്രവർത്തിക്കുന്നു.

How to install WordPress - വേർഡ്പ്രസ്സ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം.

Things to do after Installing WordPress - മലയാളം(Malayalam)