പ്ളാങ്ക്(plank) വ്യായാമം എങ്ങനെ ചെയ്യണം.

How to do plank properly. ശരിയായ രീതിയിൽ എങ്ങനെ പ്ളാങ്ക്(plank) വ്യായാമം ചെയ്യാം - എത്ര സമയം ചെയ്യുന്നു എന്നതിൽ ഒരു കാര്യവുമില്ല.

How to do plank properly Malayalam

മുകളിലോട്ടോ താഴോട്ടോ കഴുത്ത് വളക്കരുത് കഴുത്തിന് അൽപ്പം ബലം കൊടുത്ത് - മുഖം തറക്ക് സമാന്തരമായി വെച്ച് തറയിലേക്ക് നോക്കിക്കൊണ്ടിരിക്കാം.

നടുഭാഗം മുകളിലേക്ക് പോകരുത് - വയർ മസിലുകൾ അൽപ്പം ബലംപിടിച്ച് പരമാവധി നേരെ നിൽക്കുക.

അതേ പോലെ ശരീരത്തിന്റെ നടുഭാഗം താഴേക്കും പോകരുത്.

ഭാരം കാരണം തോൾഭാഗം താഴേക്ക് പോകുന്ന തോൾ ജോയിന്റ്റിൽ തൂങ്ങുന്ന അവസ്ഥ ഉണ്ടാകരുത് - ഇത് തോളിന് വലിയ കേടുണ്ടാക്കുന്നതാണ്.

മുട്ടുവളക്കരുത് - കാൽ മുട്ടുവളച്ചാൽ മൊത്തത്തിൽ ഈ വ്യായാമം അവതാളത്തിലാകുന്നതാണ്. കാലുകൾ പുറകിലേക്ക് നീട്ടിവലിക്കുന്ന ഫീലിങ്ങ് വരുന്നരീതയിൽ നിക്കുക. ഇതിന് ഉപ്പൂറ്റി പുറകിലേക്ക് ചെറുതായി വലിച്ചാൽ മതി.

പറ്റുന്നത്രയും സമയം പ്ളാങ്ക് പൊസിഷൻ പിടിച്ച് നിൽക്കുന്നത്, അല്ലെങ്കിൽ ടൈമർ വച്ച് നിൽക്കുന്നത് തെറ്റായ രീതിയാണ്.

കാലിന്റെയും, കൈയുടെയും ശക്തി ഉപയോഗിച്ച് പരമാവധി ഇങ്ങനെ പിടിച്ച് നിൽക്കാം, ഇത് ഗുണത്തിലും കൂടുതൽ ദോഷത്തിന് കാരണമാകും, എന്നാൽ ശരിക്കും പ്ളാങ്കിൻ്റെ ശരിക്കുളള ലക്ഷ്യം അതല്ല.

പകരം, ആദ്യം പ്ളാങ്ക് പൊസിഷനിൽ വരുമ്പോൾ, പരമാവധി ശ്വാസം അകത്തേക്കെടുകുക അതിനുശേഷം ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് വയർ അകത്തേക്ക് വലിച്ചുപിടക്കുക. അതായത് മറ്റൊരു വീഡിയോയിൽ പറഞ്ഞിട്ടുളളതുപോലെ സ്റ്റൊമക്ക് വാക്വം പോലെ ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ വയർ ഭാഗത്തെ മസിൽ എല്ലാം ടൈറ്റാകും. ഇനിയിപ്പോ ഇങ്ങനെ പിടച്ചുകൊണ്ട് വേണം - ശ്വാസം എടുക്കുകയും വിടുകയും ചെയ്യാൻ.

ശ്വാസം പിടിച്ചുനിൽക്കരുത്.

« ജിമ്മിൽ പോകുമ്പോൾ || സ്ഥിര വ്യായാമത്തിൻ്റെ പ്രയോജനങ്ങൾ »
Written on May 2, 2024
Tag cloud
Plank

Comments

There are currently no comments on this article, be the first to add one below

Add a Comment

Note that I may remove comments for any reason, so try to be civil.


About me

About author

Want more information and updates on this topic? Follow me on one of the social media.


Related Posts

സ്ഥിര വ്യായാമത്തിൻ്റെ പ്രയോജനങ്ങൾ

പ്ളാങ്ക്(plank) വ്യായാമം എങ്ങനെ ചെയ്യണം.