ചില കടകളിൽ മാത്രം വലിയ തിരക്ക് ഉണ്ടാവുന്നതെന്തുകൊണ്ട്.
നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാരണം കൊണ്ടാവും നമ്മുടെ കടയിൽ ആളുകൾ കയറാത്തത് ഇതിനു പിന്നിൽ ചില രഹസ്യങ്ങൾ ഉണ്ട് , ചില സാമൂഹികമായ കാരണങ്ങൾ ഉണ്ട്. നമ്മൾ വരുത്തുന്ന ചെറിയ ഒരു മാറ്റം, കട രക്ഷ പെടാൻ കാരണം ആയേക്കാം.
നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാരണം കൊണ്ടാവും നമ്മുടെ കടയിൽ ആളുകൾ കയറാത്തത്
ഇതിനു പിന്നിൽ ചില രഹസ്യങ്ങൾ ഉണ്ട് , ചില സാമൂഹികമായ കാരണങ്ങൾ ഉണ്ട്.
നമ്മൾ വരുത്തുന്ന ചെറിയ ഒരു മാറ്റം, കട രക്ഷ പെടാൻ കാരണം ആയേക്കാം.
റോഡ് സൈഡിൽ ആണ് എന്നുകരുതി മാത്രം, ഒരു സ്ഥാപനത്തിൽ ആള് വരണം എന്നില്ല.
തീർച്ചയായും ലൊക്കേഷൻ ആണ് ഏറ്റവും important, പക്ഷെ റോഡ് സൈഡ് ആണ്, അല്ലെങ്കിൽ തിരക്കുള്ള സ്ഥലം ആണ് എന്നത് മാത്രംകൊണ്ട് കടയിൽ ആള് കയറണം എന്നില്ല.
കടയിൽ ആൾ വരാത്തതിനുള്ള ചില കാരണങ്ങൾ, കട പുതിയത് എടുക്കുമ്പോൾ ശ്രെധിക്കേണ്ട ചില കാര്യങ്ങൾ താഴെ,
ഓണർ / sales പേഴ്സൺ: ജാതി, മതം, രാഷ്ട്രീയം — അറിഞ്ഞും അറിയാതെയും പലരും കടയിൽ കയറാതിരിക്കാൻ ഇത് ഒരു കാരണം ആണ്. പരിചയമുള്ള ആൾ, എന്റെ പള്ളിയിൽ വരുന്നയാൾ, എന്റെ പാർട്ടിക്കാരൻ ഇതൊക്കെ ചില ഘടകങ്ങൾ ആയതിനാൽ, പരമാവധി കമ്മ്യൂണിറ്റികളിൽ അംഗം ആകുക.
കടക്കു മുൻപിൽ ഉള്ള സ്ഥലം — പാർക്കിംഗ്, നിക്കാൻ ഉള്ള സ്ഥലം, നിരപ്പായ പാർക്കിങ് ഇതെല്ലം കസ്റ്റമർ ഫ്രിക്ഷൻ ഉണ്ടാക്കുന്ന കാരണങ്ങൾ ആണ്.
അടുത്തുള്ള മറ്റു സ്ഥാപനങ്ങൾ — അടുത്തുള്ള govt, പ്രൈവറ്റ് സ്ഥാപങ്ങൾ, കടകൾ എന്നിവയും നമ്മുടെ ഷോപ്പിലേക്ക് ആള് വരുന്നതിനെ ബാധിക്കുന്നതാണ്. കട, ബേക്കറി, ചായക്കട ഇതൊക്കെ തുടങ്ങുന്നതിനു മുൻപ് അടുത്തുള്ള മറ്റു സ്ഥാപനങ്ങൾ ഏതൊക്കെ എന്ന് നോക്കണം.
വ്യൂ — റോഡിലൂടെ പോകുന്നവരുടെ ശ്രെദ്ധയിൽ പെടാൻ പാകത്തിന് വ്യൂ ഉണ്ടാവണം.
ഇടപെടുന്ന രീതി — കടയിൽ വരുന്നവരോട് പറയേണ്ട കാര്യങ്ങൾ, ഗ്രീറ്റ് ചെയ്യുന്ന രീതി ഇതെല്ലം ജോലിക്കാരെ പരിശീലിപ്പിക്കുകയും, ഉടമസ്ഥർ ശ്രെദ്ധിക്കുകയും ചെയ്യേണ്ടതാണ്.
color/ paint of shop — ചില കടകൾ മറ്റു കടകൾക്കിടയിൽ പെട്ട് ശ്രെധിക്കപെടാതെ പോകാറുണ്ട്, ഇത് ഒഴിവാക്കാൻ ആയി കളർ മാറ്റുകയോ മറ്റെന്തെകിലും ശ്രേധിക്കാൻ പദത്തിനുള്ള വസ്തുക്കൾ വെക്കുകയോ ചെയ്യേണ്ടതാണ്.
റോഡ് ഏതുതരം — അതിവേഗത്തിൽ വാഹനങ്ങൾ പോകുന്ന റോഡിനടുത്ത്, വലിയ സിംഗിൾ ട്രാൻസാക്ഷൻസ് നടക്കുന്ന രീതിയിൽ ഉള്ള സ്ഥാപനങ്ങൾ ആവും നല്ലത്.
Preventing Friction — പാർക്കിംഗ്, സെക്കന്റ് ഫ്ലോർ, തിരക്ക് ഇതുപോലെയുള്ള ഫ്രിക്ഷൻ പോയിന്റ് എല്ലാം പരമാവധി ഒഴിവാക്കുക.
Product Placement / In-Store Promotions — ലാഭം വളരെകുറവാണെങ്കിലും കൂടുതൽ വില്പനയുള്ള സാധനങ്ങൾ വിൽക്കുന്നത് ഒഴിവാക്കാതിരിക്കുക. ഉദാഹരണത്തിന് ബേക്കറിയിൽ പാൽ വിൽക്കുന്നത്.
Store Layouts & Displays — അലുമിനിയം ഫാബ്രിക്കേഷൻ ചെയ്ത് അടച്ചിരിക്കുന്നതിന് പകരം, ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്ന രീതിയിലുള്ള ഡിസൈൻ തിരഞ്ഞെടുക്കുക.
Internet — ഗൂഗിൾ മാപ്, മറ്റു ലോക്കൽ ബിസിനസ് പേജുകൾ(eg: ജസ്റ്റ്ഡയൽ) എന്നിവയിൽ കടയുടെ ലൊക്കേഷൻ ചേർക്കുക.
Tag cloud
Comments
Related Posts
Earn money from Koo App - the official way.
A beginner's guide to Copywriting - 10 most valuable lessons.
Neil Patel ruined answerthepublic.com
There are currently no comments on this article, be the first to add one below
Add a Comment
Note that I may remove comments for any reason, so try to be civil.