youtubeഎങ്ങനെ ഒരു യൂട്യൂബ് ചാനല് തുടങ്ങാം(2023) - മൊബൈൽ മതി.

youtubeഎങ്ങനെ ഒരു യൂട്യൂബ് ചാനല് തുടങ്ങാം(2023) - മൊബൈൽ മതി.

യൂട്യൂബ് ചാനൽ തുടങ്ങുമ്പോൾ ഒരു Brand Account ആയി തുടങ്ങുന്നതാണ് നല്ലത്.

അത് എങ്ങനെയാണ് ചെയ്യുന്നത്,

അത് മാനേജ് ചെയ്യാൻ പറ്റുന്ന യുആർഎൽ,

അതോടൊപ്പം ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ മാത്രം നമുക്ക് കിട്ടുന്ന വളരെ വളരെ റെയർ ആയിട്ടുള്ള 3 പ്രയോജനങ്ങൾ.

ഇത്രയും കാര്യങ്ങളാണ് ഈ പോസ്റ്റിൽ പറയുന്നത്.

ആദ്യമായിട്ട് ഈ യുആർഎൽ തന്നെ പറയാം - youtube.com/account

ഇത് മാനേജ് ചെയ്യുന്നത് കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ് browser ഉപയോഗിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

എന്നാൽ ഫോൺ ഉപയോഗിച്ച് ബ്രൗസറിൽ ചെയ്യാനും സാധിക്കുന്നതാണ്.

ചാനൽ തുടങ്ങുമ്പോൾ ബ്രാൻഡ് അക്കൗണ്ട് തുടങ്ങിയാൽ ഉള്ള പ്രയോജനം - നമ്മുടെ ഗൂഗിൾ ജിമെയിൽ അക്കൗണ്ട് നിന്നും വ്യത്യസ്തമായ ഒരു brand ആയിട്ടാണ് ഈ ബ്രാൻഡ് അക്കൗണ്ട് വരിക.

അതേസമയം തന്നെ നമ്മുടെ ഇമെയിലിന്റെ അണ്ടറിലാണ് ഈ ബ്രാൻഡ് വരുന്നത് അതുകൊണ്ട് പ്രത്യേകം ഇതിനുവേണ്ടി ഇമെയിൽ തയ്യാറാക്കേണ്ട ആവശ്യമില്ല

ഒരേ ഗൂഗിൾ അക്കൗണ്ടിന്റെ ഭാഗമായി നമുക്ക് കുറേ ബ്രാൻഡ് അക്കൗണ്ടുകൾ തുടങ്ങാം.

പിന്നീട് നമുക്ക് ഈ യൂട്യൂബ് ചാനൽ മറ്റൊരാൾക്ക് വിൽക്കുകയോ അല്ലെങ്കിൽ മറ്റൊരു ഇമെയിലിലേക്ക് ട്രാൻസ്ഫർ ചെയ്യുക ഒക്കെ ചെയ്യണമെന്നുണ്ടെങ്കിൽ ബ്രാൻഡ് അക്കൗണ്ട് ആയിട്ട് ചെയ്യുന്നതാണ് നല്ലത്.

ഇപ്പോൾ നമ്മുടെ ഇമെയിലും ആയിട്ട് ബന്ധപ്പെട്ട് ചാനലുകളും ബ്രാൻഡുകളും കാണുന്നതിന് https://www.youtube.com/account എന്ന യുആർഎല്ലിലേക്ക് പോവുക.

സൈൻ ഇൻ ചെയ്ത് കഴിയുമ്പോൾ മുകളിൽ icon കാണാം.

ഇവിടെ നമുക്ക് ചാനൽ ക്രിയേറ്റ് ചെയ്യാനും പുതിയ ചാനൽ ആഡ് ചെയ്യാനും മാനേജ് ചെയ്യാനും സെറ്റിംഗ്സ് മാറ്റാനുമുള്ള ഓപ്ഷൻസ് കാണാം.

ഇതിൽ മാനേജ് യുവർ ചാനൽ എന്നുള്ളത് ക്ലിക്ക് ചെയ്യുക.

ചാനലിനെ നൽകാൻ ഉദ്ദേശിക്കുന്ന പേര് ടൈപ്പ് ചെയ്ത് ക്രിയേറ്റ് ബട്ടൺ അമർത്തുക.

ഇനിയിപ്പോൾ ഇവിടെ മുകളിലുള്ള നമ്മുടെ ഐക്കൺ ക്ലിക്ക് ചെയ്താൽ നമ്മുടെ ബ്രാൻഡ് അക്കൗണ്ടുകൾ, അതിന് താഴെയുള്ള ബ്രാൻഡ് അക്കൗണ്ടുകൾ എല്ലാം കാണാം.

ഇനി പുതുതായി ഉണ്ടാക്കിയ യൂട്യൂബ് ചാനൽ മാനേജ് ചെയ്യാൻ studio.youtube.com ഇവിടെ പോയാൽ നേരത്തെ പറഞ്ഞതുപോലെ തന്നെ നമ്മുടെ ഇമെയിലും അതിൻറെ ഐക്കണിൽ ക്ലിക്ക് ചെയ്താൽ അതിനു താഴെയുള്ള യൂട്യൂബ് ബ്രാൻഡുകളും കാണാം.

ഇനി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ മാത്രം നമുക്ക് കിട്ടുന്ന വളരെ റെയർ ആയിട്ടുള്ള നാലു പ്രയോജനങ്ങൾ.

ആദ്യത്തേത് സ്കിൽ ഡെവലപ്മെൻറ് തന്നെയാണ്.

ഞാൻ യൂട്യൂബ് ചാനൽ തുടങ്ങിയതിനുശേഷം ഒന്നും രണ്ടും സ്കില്ലുകൾ അല്ല ഏകദേശം പത്തോളം വ്യത്യസ്തമായ, എപ്പോഴും പ്രയോജനപ്പെടുന്ന സ്കില്ലുകളാണ് ഞാൻ എനിക്ക് വളർത്തിയെടുക്കാൻ സാധിച്ചത്.

യൂട്യൂബിന് നേരിട്ട് വേണ്ട ഡിസൈനിങ്,

വീഡിയോ എഡിറ്റിംഗ്,

ഓഡിയോ എഡിറ്റിംഗ്,

വോയ്സ് ഓവർ,

കൃത്യമായി സംസാരിക്കാൻ ഉള്ള കഴിവ്,

ക്യാമറയിൽ നോക്കി സംസാരിക്കാനുള്ള കഴിവ്,

സ്ക്രിപ്റ്റ് എഴുതാനുള്ള കഴിവ്, എസ് ഇയോ ചെയ്യാനുള്ള കഴിവ്

നല്ല ടൈറ്റിലുകളും മറ്റും എഴുതാനുള്ള കഴിവ്, ടൈറ്റിലുകൾ എഴുതുന്നത് നിസ്സാരമായ കാര്യമാണെന്ന് തോന്നുമെങ്കിലും ഇതൊരു കലയും അഡ്വർടൈസ്‌മെന്റ് ചെയ്യുന്ന മേഖലയിൽ പ്രയോജനപ്പെടുന്ന ഒരു സ്കില്ലു കൂടിയാണ്.

Youtube മായി നേരിട്ട് ബന്ധപ്പെട്ട ഇത്തരം കഴിവുകൾ മാത്രമല്ല, നമ്മൾ ഏതു മേഖലയിലാണോ,

ഏതു മേഖലയെ കുറിച്ചാണ് ചാനൽ തുടങ്ങിയിട്ടുള്ളത്,

ആ മേഖലയിലെ കുറിച്ചുള്ള അറിവുകളും വളരെയധികം വർദ്ധിക്കുന്നതാണ്.

ഫിറ്റ്നസ് മേഖലയിൽ ജോലി ചെയ്യുന്ന ഒരാൾ ഫിറ്റ്നസ് യൂട്യൂബ് ചാനൽ തുടങ്ങുമ്പോൾ, ആ മേഖലയെ കുറിച്ച് കൂടുതൽ പഠിക്കുകയും കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കിയും ചെയ്താൽ മാത്രമേ വീഡിയോ തയ്യാറാക്കാൻ സാധിക്കു.

അതുകൊണ്ടുതന്നെ നമ്മുടെ തൊഴിൽ മേഖലയിൽ വളരെയധികം പുരോഗതി ഉണ്ടാവുന്നതാണ്.

ഇനി രണ്ടാമത്തെ ഏറ്റവും ആകർഷകമായ രണ്ട് കാര്യങ്ങളാണ് പണവും സ്റ്റാറ്റസും കിട്ടാൻ ഉളള സാധ്യത.

ഇത് രണ്ടും കൂടെ ഒരുമിച്ച് കിട്ടുന്ന ജോലികൾ വളരെ കുറവാണ്.

നല്ല വരുമാനം കിട്ടുന്ന ജോലികൾ പലതും ഉണ്ടെങ്കിലും അതിനോടൊപ്പം തന്നെ സ്റ്റാറ്റസ് കൂടെ ഇന്ക്രീസ് ചെയ്യുന്ന ചുരുക്കം ചില മേഖലകളിൽ ഒന്നാണ് സിനിമാ മേഖല പോലെ യൂട്യൂബ്.

യൂട്യൂബ് ഒരു ബിസിനസ് അല്ലെങ്കിൽ പണം ഉണ്ടാക്കാൻ ഉള്ള മാർഗം ആയിട്ട് ഉപയോഗിച്ചാൽ വളരെ പ്രയോജനം നൽകുന്ന ഒന്നാണ്.

ഇതിന് അധികം വലിയ ഒരു യൂട്യൂബ് ചാനൽ വേണമെന്ന് ഒന്നുമില്ല അഡ്വെർടൈസ്‌മെന്റ് റവന്യൂ മാത്രം ലക്ഷ്യമാക്കാതെ ഒരു ബിസിനസ് എന്നുള്ള രീതിയിൽ കാണാവുന്നതാണ്.

ചില സിനിമാനടന്മാരും മറ്റും അഭിനയത്തിൽ നിന്നുള്ള വരുമാനം മാത്രം വരുമാനമായി ഉപയോഗിക്കുന്നവരാണ്.

എന്നാൽ കുറച്ചുകൂടെ ബുദ്ധിയുള്ള ആളുകൾ ഇത് ഒരു ബിസിനസുകൾ തുടങ്ങാൻ ഉള്ള മാർഗമായി മാറ്റുന്നതാണ്.

അതിൽ തന്നെ കൂടുതൽ ബുദ്ധിയുള്ളവർ നേരിട്ട് ബിസിനസ് ചെയ്യുന്നതിൽ ഇടപെടാതെ,

മാർക്കറ്റിംഗ് അല്ലെങ്കിൽ പരസ്യത്തിനു വേണ്ടി മാത്രം അവരുടെ പ്രശസ്തി ഉപയോഗിക്കുന്നവരാണ്.

ഇനി സ്റ്റാറ്റസ് എന്ന് പറയുന്നത് പ്രശസ്തി മാത്രമല്ല,

നേരത്തെ പറഞ്ഞത് പോലെ നമ്മൾ ജോലി ചെയ്യുന്ന മേഖലയെ കുറിച്ചുള്ള വീഡിയോകളിലൂടെ നമ്മുടെ തൊഴിൽ മേഖലയിൽ,

നമ്മുടെ ബിസിനസ് മേഖലയിൽ,

നമ്മൾ പ്രശസ്തരായി അറിയപ്പെടുകയും,

അതിലൂടെ തന്നെ ധാരാളം അവസരങ്ങൾ ലഭിക്കുകയും ചെയ്യുന്നതാണ്.