പുഷ്അപ്പ് എങ്ങനെ ശരിയായ രീതിയിൽ ചെയ്യാം

പുഷ്അപ്പ് ചെയ്യുമ്പോൾ പൊതുവായി ആളുകൾ വരുത്തുന്ന തെറ്റുകൾ ഒഴിവാക്കി കൃത്യമായ പ്രയോജനം ലഭിക്കുന്ന രീതിയിൽ പുഷ് അപ്പ് ചെയ്യാം

പുഷ് അപ്പ് എങ്ങനെ ചെയ്യാം

വലിയ പ്രയാസമില്ലാതെ ആർക്കും പഠിക്കാവുന്ന,

പ്രധാന മസിലുകൾ മിക്കതും  ഉൾപ്പെടുത്തിക്കൊണ്ടുള്ള,

ഏറ്റവും പ്രശസ്തമായ വ്യായാമ രീതിയാണല്ലോ പുഷ് അപ്പ്. 

പുഷ് അപ്പ് പൊസിഷൻ അറിയാത്ത  ഫിറ്റ്നസിൽ താല്പര്യമുള്ള ആരും ഉണ്ടാവില്ല

ഇതുമായി ബന്ധപ്പെട്ട ഒരു തമാശ എങ്ങനെയാണ്

Dogs are always in pushup position!

പ്രത്യേകിച്ച് ഈ ഡോഗിനെ നോക്കി ഇയാൾ അങ്ങനെ തോന്നുന്നതാണ്.

dog push up position

എന്നാൽ വളരെ സിമ്പിൾ ആയിട്ട് നമുക്ക് തോന്നുമെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്തില്ലെങ്കിൽ ഗുണത്തെക്കാൾ ദോഷമാകുന്ന ഒരു വർക്ക് ഔട്ടാണ് പുഷ് അപ്പ്.

പലതരത്തിലുള്ള പുഷ്പുകൾ ഉണ്ടെങ്കിലും ഇതിൻറെ ബേസിക് പ്രിൻസിപ്പൽസ് എന്ന് പറയുന്നത് - സിമ്പിൾ ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ ആണ്.

അത്രയും കറക്ട് ആയിട്ട് ചെയ്യ്താൽ പിന്നെ ഉള്ള കാര്യങ്ങൾ എളുപ്പമാകുന്നതാണ്.

മാത്രമല്ല ഇവിടെ നമ്മുടെ ലക്ഷ്യം കൃത്യമായ മസിലുകളെ ഉൾപ്പെടുത്തുക എന്നുള്ളതാണ്.  

നമ്മൾ ഉദ്ദേശിക്കുന്ന മസിലുകളെ നമുക്ക് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ പുഷ് അപ്പ് കൃത്യമാണെന്ന പറയാം.

അപ്പോൾ ഏറ്റവും വ്യാപകമായ 5 മിസ്റ്റേക്കുകൾ നമുക്ക് നോക്കാം 

Not doing push ups!. 

പുഷ് അപ്പ് ചെയ്യാതിരിക്കുന്നത് തന്നെയാണ് ഒന്നാമത്തെ മിസ്റ്റേക്ക്. കാരണം നേരത്തെ പറഞ്ഞത് പോലെ വളരെ യൂസ്ഫുൾ ആയിട്ടുള്ള, വിവിധ മസിലുകളെ ഉൾപ്പെടുത്തുന്ന, ഒരു നല്ല കോമ്പൗണ്ട് വ്യായാമമാണ് പുഷ് അപ്പ് അതുകൊണ്ട് തീർച്ചയായും ഉൾപ്പെടുത്തേണ്ടതാണ്.

വളയുന്നു

 പുഷ് അപ്പ് ചെയ്യുമ്പോൾ ശരീരം ഒരു സ്ട്രീറ്റ് ലൈനിൽ ആയിരിക്കണം   താഴേക്ക് മുകളിലേക്ക് ഒരു കാരണവശാലും വളയരുത്

ചീറ്റിംഗ്

 ഫുൾ മുകളിലേക്കും താഴേക്കും പോകാതെ   ഇരിക്കുന്നത് തെറ്റാണ് മുകളിലേക്ക് പോകുന്ന സമയത്ത് അവസാനം ഷോൾഡർ ലോക്ക് ആകുന്നതുവരെ മുകളിലേക്ക് പോകേണ്ടതാണ്.

കൈകൾ 

 സാധാരണ രീതിയിൽ അല്ലാതെ ചില പ്രത്യേക മസിലുകൾ ലക്ഷ്യം വയ്ക്കുമ്പോൾ കൈകൾ മുന്നോട്ടുവെക്കാം എന്നാൽ സാധാരണ പുഷ് അപ്പ് ചെയ്യുന്ന സമയത്ത് കൈകൾ  ഷോൾഡറിന് നേരെ  ഒരേ ലൈനിൽ ആയിരിക്കണം.

കൈമുട്ടുകൾ

 രണ്ടു വശത്തേക്കും നിൽക്കുന്നത് തെറ്റായ രീതിയാണ്. തോളിൽ നിന്ന് മുട്ടിലേക്കുള്ള ഭാഗം ശരീരത്തിലേക്കുള്ള ആയെങ്കിൽ പരമാവധി 45 ഡിഗ്രിയിൽ കൂടാൻ പാടില്ല.

വൈഡ് പുഷ് അപ്പ് ചെയ്യുന്ന സമയത് ആണെങ്കിൽ പോലും കൈമുട്ടുകൾ പുറകിലേക്കാണ് നിൽക്കേണ്ടത്. 

കൈമുട്ടുകൾ രണ്ടും എപ്പോഴും പുറകിലേക്ക് നോക്കുന്ന രീതിയിലാണ് പുഷ്അപ്പ് ചെയ്യേണ്ടത് 

തോള്

 തോള് അധികം മുകളിലേക്ക് താഴേക്ക് വളയാൻ പാടില്ല പരമാവധി നേരെയുള്ള വരയിൽ നിർത്താൻ ശ്രമിക്കുക .

അതേ സമയം തന്നെ മുകളിലോട്ടും വളയാൻ പാടില്ല,  മുന്നോട്ടും പുറകോട്ടും വളയാനും പാടില്ല അതായത് പരമാവധി നേർവരയിൽ വരണമെന്ന് ചുരുക്കം.

ശരിയായ രീതിയിൽ പുഷ് അപ്പ് ചെയ്യുമ്പോൾ ഷോൾഡർ ബ്ലേഡുകൾ നടുഭാഗത്തേക്ക് ചുളിയുകയും മുകളിലേക്ക് പോകുമ്പോൾ ഉയരുകയും ചെയ്യുന്നതാണ് 

ബട്ട്

ശരീരം മുഴുവൻ ഒരേ സ്റ്റേറ്റ് ലൈനിൽ വരണമെന്നുണ്ടെങ്കിൽ  ചന്തി ഭാഗം ടൈറ്റായി  ചേർത്തു മുറുക്കി  പിടിക്കേണ്ടതാണ്.

കൈവിരലുകൾ

സാധാരണ പുഷ് അപ്പ് ചെയ്യുമ്പോൾ കൈവിരലുകളുടെ/ കൈപ്പത്തിയുടെ ദിശ മുന്നിലേക്ക് ആകണം

കാൽപാദങ്ങൾ

 കാൽപാദങ്ങൾ തമ്മിലുള്ള അകലം പരമാവധി ഒരടിക്കുള്ളിൽ നിന്നാൽ പ്രശ്നമില്ല എന്നാൽ ഒരുമിച്ച് ചേർത്തുവയ്ക്കുന്നതാണ് ശരീരം ബാലൻസ് ചെയ്യാനും സ്ഥിരതയ്ക്കും നല്ലത്.

« Daily workout at home Malayalam. || പുൾ അപ്പ് - മലയാളം - How to do proper pull ups »
Written on December 28, 2023
Tag cloud
Push up malayalam How to do proper push up malayalam Mlayalam push up tips പുഷ് അപ്പ് തെറ്റുകൾ എങ്ങനെ ഒഴിവാക്കാം ശരിയായ രീതിയിൽ പുഷ് അപ്പ് ചെയ്യേണ്ടത് എങ്ങനെ പുഷ് അപ്പ് പൊതുവായ തെറ്റുകൾ പുഷ്അപ് ട്യൂട്ടോറിയൽ മലയാളം

Comments

There are currently no comments on this article, be the first to add one below

Add a Comment

Note that I may remove comments for any reason, so try to be civil.


About me

About author

Want more information and updates on this topic? Follow me on one of the social media.


Related Posts

എന്താണ് HIIT വ്യായാമം

ഫിറ്റ്നസ് പൊതു അറിവുകൾ

പ്ളാങ്ക്(plank) വ്യായാമം ചെയ്താൽ ഉളള പ്രയോജനങ്ങൾ.

ദിവസവും ഓടിയാലുളള പ്രയോജനങ്ങൾ.

കാർഡിയോയും, വെയിറ്റ് ട്രയിനിങ്ങും - തമ്മിലുള്ള വ്യത്യാസം.